»   » പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് രോഷാകുലരായി സിനിമാ താരങ്ങള്‍

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് രോഷാകുലരായി സിനിമാ താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതിനും യുവതലമുറയെ വഴിതെറ്റിയ്ക്കുന്നതിനും പോണ്‍സൈറ്റുകള്‍ കാരണമാകുന്നു എന്ന് പറഞ്ഞ് അത്തരം സൈറ്റുകള്‍ നിരോധിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നടപടിയ്‌ക്കെതിരെ സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നു. പോണ്‍ സൈറ്റുകള്‍ നിരോധിച്ചതുകൊണ്ട് ഇവിടെ ഒരു മാറ്റവും സംഭവിയ്ക്കാന്‍ പോകുന്നില്ലെന്നാണ് സിനിമാ താരങ്ങള്‍ പറയുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നത് ഒരു പരിധിവരെ ഉപകാരം ചെയ്യും എന്ന കണക്കുകൂട്ടലിലാണ് 850 ഓളം സൈറ്റുകള്‍ സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍ ഈ നിലപാടില്‍ രോഷാകുലരാകുന്ന ചില സിനിമാ താരങ്ങളെ കാണാം...

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് രോഷാകുലരായി സിനിമാ താരങ്ങള്‍

കല്യാണ സമയല്‍ സാദം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ലേഖ വാഷിങ്ടണ്‍ പോണ്‍സൈറ്റ് നിരോധിക്കുന്നതിനെതിരെയാണ്. പഴയ തലമുറ യുവത്വത്തിന്റെ സ്വാതന്ത്രത്തില്‍ കയറി ഇടപെടുകയാണെന്ന അര്‍ത്ഥത്തിലാണ് ലേഖ ട്വിറ്ററിലൂടെ ട്വീറ്റി പ്രതിഷേധമറിയിച്ചത്.

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് രോഷാകുലരായി സിനിമാ താരങ്ങള്‍

റേഡിയോ ജോക്കിയില്‍ നിന്ന് അഭിനയത്തിലേക്കെത്തിയ തമിഴ് നടന്‍ ബാലാജിയും വിഷയത്തില്‍ പ്രതിഷേധിക്കുന്നു. പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നതുകൊണ്ട് ഇവിടെ ഒരു മാറ്റവും സംഭവിയ്ക്കാന്‍ പോകുന്നില്ലെന്നാണ് ബാലാജി പറയുന്നത്

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് രോഷാകുലരായി സിനിമാ താരങ്ങള്‍

സാമകാലിക പ്രശ്‌നങ്ങളിലെല്ലാം പ്രതികരിക്കുന്ന കുശ്ബുവും പോണ്‍ സൈറ്റ് നിരോധിക്കുന്നതിനെതിരാണ്. പക്ഷെ കുശ്ബു നേരിട്ട് ഇടപെട്ടിട്ടില്ല. പലരുടെയും ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുകയായിരുന്നു. പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ തിടുക്കം കൂട്ടുന്ന സര്‍ക്കാര്‍ നിയമവിരുദ്ധമായി സിനിമകളും പാട്ടുകളും ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുന്നതിനെതിരെ പ്രതികരിക്കാത്തതെന്താണെന്നാണ് നടി ചോദിക്കുന്നത്.

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് രോഷാകുലരായി സിനിമാ താരങ്ങള്‍

താലിബാനും ഐഎസും സ്വാതന്ത്ര്യത്തിന് നേരെ നടത്തുന്ന കയ്യേറ്റം പോലെയാണ് പോണ്‍ നിരോധനവുമെന്ന് രാം ഗോപാല്‍ വര്‍മ പറയുന്നു. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ അശ്ലീലം കാണുന്നവരോട് ഇനിയിത് കാണണ്ട എന്ന് പറയുന്നത് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും രാമു പറഞ്ഞു.

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് രോഷാകുലരായി സിനിമാ താരങ്ങള്‍

കഥൈ തിരക്കഥൈ വസനം ഇയക്കം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ സാവിത്രി പറയുന്നത്, പൊതു സമൂഹത്തിന്റെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണ് ഈ നിരോധനമെന്നാണ്.

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് രോഷാകുലരായി സിനിമാ താരങ്ങള്‍

ബോളിവുഡ് നടി സോനം കപൂറും എതിര്‍പ്പുമായി രംഗത്തുവന്നു. ഇന്ത്യന്‍ മനസ്ഥിതിക്ക് ബാന്‍ മൂലം മാറ്റമുണ്ടാകുമെന്ന് കരുതുന്ന വിഡ്ഢികളെ ബാന്‍ ചെയ്യണം എന്നാണ് സോനം ട്വിറ്ററില്‍ കുറിച്ചത്.

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് രോഷാകുലരായി സിനിമാ താരങ്ങള്‍

പാണ്‍ അല്ല ബാന്‍ ചെയ്യേണ്ടത്. പുരുഷന്‍മാരുടെ വായിനോട്ടം, അശ്ലീല നോട്ടം, തോണ്ടല്‍, പീഡനം, കളിയാക്കല്‍, അപമാനിക്കല്‍ എന്നിവയാണ് നിരോധിക്കേണ്ടതെന്നാണ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ചേതന്‍ ഭഗത് പറയുന്നത്.

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് രോഷാകുലരായി സിനിമാ താരങ്ങള്‍

ബോളിവുഡ് താരം ഉദയ് ചോപ്രയ്ക്ക് പറയാനുള്ളത് ഇങ്ങനെ; അടുത്തതായി എന്ത് നിരോധിക്കാനാണ് ആഗ്രഹിക്കുന്നത് ? എനിക്കറിയാം എന്തെങ്കിലും എല്ലാവര്‍ക്കും പറയാന്‍ കാണും. ഹാഷ് ടാഗിനൊപ്പം എല്ലാവരും മറുപടി തരൂ..എന്നാണ് താരം പറയുന്നത്

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് രോഷാകുലരായി സിനിമാ താരങ്ങള്‍

പോണ്‍ സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കം അസംബന്ധമാണെന്നാണ് സംവിധായിക സോയ അക്തറിന്റെ അഭിപ്രായം.

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് രോഷാകുലരായി സിനിമാ താരങ്ങള്‍

ഫേസ്ബുക്കിലൂടെയാണ് പ്രതാപ് പോത്തന്റെ പ്രതികരണം. ഇത്തരം നടപടികള്‍ മൗലികാവകാശത്തിന് മേലുളള കടന്നുകയറ്റമാണ്. നാളെ ചിന്തിക്കാന്‍ വരെ അനുവാദം ചോദിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

English summary
Porn Ban: Celebrities React Strongly To Government's Latest Decision!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam