»   » മക്കളെ ദത്തെടുത്ത താരങ്ങള്‍

മക്കളെ ദത്തെടുത്ത താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ദത്തെടുക്കലും വാടകഗര്‍ഭപാത്രത്തില്‍ കുഞ്ഞു ജനിയ്ക്കലുമൊന്നും ചലച്ചിത്രലോകത്തിന് വലിയ പുതുമയുള്ള കാര്യമല്ല. സാധാരണക്കാരാണെങ്കില്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യാന്‍ ഒരു നൂറുവട്ടം ആലോചിക്കേണ്ടിവരും. പക്ഷേ ബോളിവുഡ്, ഹോളിവുഡ് താരങ്ങളൊന്നും ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യത്തില്‍ക്കൂടുതല്‍ പ്രാധാന്യം നല്‍കാറില്ല.

കുഞ്ഞുങ്ങളുള്ളവര്‍ വീണ്ടുമൊരു കുഞ്ഞിനെക്കൂടി ദത്തെടുക്കുന്നതും വാടഗര്‍ഭപാത്രത്തില്‍ കുഞ്ഞിന് ജന്മം നല്‍കുന്നതുമെല്ലാം അവിടെ പതിവാണ്. അവിവാഹിതരായ നടിമാര്‍ കുട്ടികളെ ദത്തെടുക്കുന്നതും ചലച്ചിത്രതാരങ്ങള്‍ക്കിടയില്‍ പുതുമയുള്ള കാര്യമല്ല. ഇതാ കുട്ടികളെ ദത്തെടുത്ത ചില താരങ്ങള്‍

മക്കളെ ദത്തെടുത്ത താരങ്ങള്‍

നടനും സല്‍മാന്‍ ഖാന്റെ പിതാവുമായ സലിം ഖാന്‍ മക്കളില്ലാഞ്ഞിട്ടല്ല ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നീ മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നിട്ടും സിലും മറ്റൊരു കുട്ടിയെക്കൂടി ദത്തെടുക്കുകയായിരുന്നു. മറ്റ് നാല് സഹോദരങ്ങള്‍ക്കുമൊപ്പം ഏറെ സന്തോഷത്തിലാണ് അര്‍പിത ഖാന്‍ എന്ന ദത്തുപുത്രി സലിം ഖാന്റെ കുടുംബത്തില്‍ കഴിയുന്നത്.

മക്കളെ ദത്തെടുത്ത താരങ്ങള്‍

വിശ്വസുന്ദരിപ്പട്ടത്തിന്റെ തിളക്കവുമായി ബോളിവുഡിലെത്തിയ സുസ്മിത സെന്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത് വലിയ വാര്‍ത്തയായിരുന്നു. 2000ത്തിലായിരുന്നു സുസ്മിത റിനീയെ ദത്തെടുത്തത്. പിന്നീട് 2010ല്‍ മറ്റൊരു പെണ്‍കുഞ്ഞിനെക്കൂടി സുസ്മിത ദത്തെടുത്തു, അലിഷയെന്നാണ് ഈ കുട്ടിയുടെ പേര്.

മക്കളെ ദത്തെടുത്ത താരങ്ങള്‍

ലവ് സെക്‌സ് ഓര്‍ ധോഖയുടെ സംവിധായകന്‍ ദിബാകര്‍ ബാനര്‍ജി മുംബൈയിലെ ഒരു അനാഥാലയത്തില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു.

മക്കളെ ദത്തെടുത്ത താരങ്ങള്‍

ലോകപ്രശസ്ത നടനായ ടോം ക്രൂസ്-നിക്കോള്‍ കിഡ്മാന്‍ ദമ്പതിമാര്‍ രണ്ട് കുട്ടികളെയാണ് ദത്തെടുത്തുട്ടുള്ളത്. ദത്തുമക്കളായ ഇസബെല്ലയ്ക്ക് 20ഉം കോണറിന് 18ഉം വയസായി. 2001ല്‍ ടോം-നിക്കോള്‍ എന്നിവര്‍ വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ രണ്ട് മക്കളും ടോമിനൊപ്പം നില്‍ക്കാനാണ് താല്‍പര്യം കാണിച്ചത്.

മക്കളെ ദത്തെടുത്ത താരങ്ങള്‍

ഡി-ഡെ എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകന്‍ നിഖില്‍ അദ്വാനി 2006ലാണ് മകള്‍ കേയയെ ദത്തെടുത്തത്.

മക്കളെ ദത്തെടുത്ത താരങ്ങള്‍

ഇരുപത് വയസുള്ളപ്പോഴാണ് നടി രവീണ ടണ്ഡന്‍ പൂജ, ഛായ എന്നിവരെ ദത്തെടുത്തത്. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ വിവാഹജീവിതം നയിക്കുകയാണ്.

മക്കളെ ദത്തെടുത്ത താരങ്ങള്‍

നടിയും നര്‍ത്തകിയുമായ ശോഭന 2010ലാണ് മകള്‍ ആദിനാരായണിയെ ദത്തെടുത്തത്. മകളെ ചോറൂണിനായി ശോഭന ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് കൊണ്ടുവന്നത്.

മക്കളെ ദത്തെടുത്ത താരങ്ങള്‍

കുട്ടികളെ ദത്തെടുക്കുന്ന കാര്യത്തില്‍ ആഞ്ജലീനയെയും ബ്രാഡ് പിറ്റിനെയും വെല്ലാന്‍ ഹോളിവുഡില്‍ മറ്റാരുമില്ല. ഇവര്‍ക്ക് സ്വന്തമായി മൂന്ന് കുട്ടികളും ദത്തെടുത്ത മൂന്ന് കുട്ടികളുമുണ്ട്.

English summary
Take a look at celebrities who have increased their brood by adopting children

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam