»   » യോഗയെ ആരാധിയ്ക്കുന്ന താരങ്ങള്‍

യോഗയെ ആരാധിയ്ക്കുന്ന താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ഹോളിവുഡ് താരങ്ങളുടെ ശരീരസൗന്ദര്യം കണ്ട് പലപ്പോഴും നമ്മള്‍ അതിശയിച്ച് പോകാറുണ്ട്. ഇടയ്ക്ക് സൈസ് സീറോയാകുന്നവര്‍, ചില കഥാപാത്രങ്ങള്‍ക്കുവേണ്ടി തടികൂട്ടുന്നവര്‍ ഇങ്ങനെ ജോലിയ്ക്കുവേണ്ടി പലവിട്ടുവീഴ്ചകളും ചെയ്യേണ്ടിവന്നാലും ഏറ്റവും ഒടുക്കം അവര്‍ അവരുടെ കൃത്യം ഭാരത്തിലും സൈസിലും ചെന്നെത്തും.

ഭക്ഷണത്തിലും ജീവിതചര്യകളിലും കൃത്യതപാലിച്ചാണ് താരങ്ങളില്‍ പലരും ഇത്തരത്തില്‍ സൗന്ദര്യം മെയിന്റെയിന്‍ ചെയ്യുന്നത്.

പല താരങ്ങളും ഇതിന് കൂട്ടുപിടിയ്ക്കുന്നത് യോഗയെയാണ്.

യോഗയെ ആരാധിയ്ക്കുന്ന താരങ്ങള്‍

ബോളിവുഡില്‍ ഏറ്റവും കൃത്യമായി ശരീരഭാരം മെയിന്റെയിന്‍ ചെയ്യുന്ന താരമാണ് കരീന. സൈസ് സീറോ കണ്‍സപ്റ്റിന് ഇത്രയേറെ പ്രചാരം നല്‍കിയ മറ്റൊരു താരമുണ്ടെന്ന് തോന്നുന്നില്ല. സ്ഥിരമായി യോഗ ചെയ്യുന്ന താരമാണ് കരീന.

യോഗയെ ആരാധിയ്ക്കുന്ന താരങ്ങള്‍

ഫ്രണ്ട്‌സ് എന്ന ഒരൊറ്റ ടിവി സീരീസ് മതി ജെന്നിഫര്‍ അനിസ്റ്റനെ ഓര്‍ക്കാന്‍. ശരീരം വളരെ മനോഹരമായി സൂക്ഷിയ്ക്കുന്ന താരമാണ് ബ്രാഡ് പിറ്റിന്റെ പൂര്‍വ്വകാമുകിയായ ഈ ഹോളിവുഡ് താരം. മനസിനെയും ശരീരത്തിനെയും ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താന്‍ ജെന്നിഫര്‍ സ്ഥിരമായി യോഗ ചെയ്യുന്നുണ്ട്.

യോഗയെ ആരാധിയ്ക്കുന്ന താരങ്ങള്‍

അമ്പതിലെത്തിയെന്ന് ഡെമി മൂറിനെ കണ്ടാല്‍ ആരും പറയില്ല. അത്രയ്ക്ക് മനോഹരമായിട്ടാണ് ഡെമി ശരീരസൗന്ദര്യം കാത്തുസൂക്ഷിയ്ക്കുന്നത്. ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ പലതരം വ്യായാമമുറകളും ഭക്ഷണനിയന്ത്രണവും നടത്തുന്ന താരം യോഗയും ചെയ്യുന്നുണ്ട്.

യോഗയെ ആരാധിയ്ക്കുന്ന താരങ്ങള്‍

വളരെ മെല്ലിച്ചതെന്ന് തോന്നുമെങ്കിലും സോനത്തിന്റെ ശരീരവടിനും ആരാധകര്‍ ഏറെയാണ്. എല്ലാദിവസവും യോഗ ചെയ്യുന്നതാണ് തന്റെ സൗന്ദര്യരഹസ്യമെന്നാണ് സോനം പറയുന്നത്.

യോഗയെ ആരാധിയ്ക്കുന്ന താരങ്ങള്‍

ലോകപ്രശസ്തയായ പോപ്പ് ഗായിക ലേഡി ഗാഗയും യോഗചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ്. ഗാനരംഗത്ത് സ്റ്റേജില്‍ ആടിപ്പാടുന്ന ഗാഗയെക്കണ്ടാല്‍ ആരും അതിശയിയ്ക്കും അത്രയ്ക്കുണ്ട് ഗാഗയുടെ ഫിറ്റ്‌നസ്. ഇതിനും സഹായകമാകുന്നത് യോഗതന്നെ.

യോഗയെ ആരാധിയ്ക്കുന്ന താരങ്ങള്‍

ഭക്ഷണനിയന്ത്രണവും യോഗയുമാണത്രേ കങ്കണ റാണൗത്തിന്റെ സൗന്ദര്യ രഹസ്യം. ഏത് വസ്ത്രമിട്ടാലും മനോഹരിയായിട്ടേ കങ്കണയെ കാണാന്‍ കഴിയൂ. ഇത് യോഗകൊണ്ട് നേടിയതാണെന്ന് കങ്കണ പറയുന്നു.

യോഗയെ ആരാധിയ്ക്കുന്ന താരങ്ങള്‍

ബോളിവുഡിലെ ഇന്റലക്ച്വല്‍ താരമെന്ന വിശേഷണമുള്ള കൊങ്കണയും യോഗയുടെ ആരാധികയാണ്. അടുത്തിടെ നിത്യേന യോഗ ചെയ്യാന്‍ തുടങ്ങിയ കൊങ്കണയില്‍ അതിന്റെ മാറ്റം കാണാനുമുണ്ടെന്ന് ബോളിവുഡ് പറയുന്നു.

യോഗയെ ആരാധിയ്ക്കുന്ന താരങ്ങള്‍

അടുത്തിടെ അയ്യയിലെ ഐറ്റം നമ്പറുകളുമായെത്തി എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ട് റാണി മുഖര്‍ജി. പൊതുവേ തടിച്ച ശരീരപ്രകൃതമുള്ള റാണി തന്റെ ശരീരത്തെ ഒതുക്കി നിര്‍ത്തുന്നത് യോഗയിലൂടെയും മറ്റ് വ്യായാമമുറകളിലൂടെയുമാണ്.

യോഗയെ ആരാധിയ്ക്കുന്ന താരങ്ങള്‍

ശില്‍പ ഷെട്ടിയെന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മവരുക യോഗയും യോഗ സിഡികളുമാണ്. വളരെ മികച്ചൊരു യോഗാഭ്യാസിയാണ് ശില്‍പ. യോഗ സിഡികള്‍ അവര്‍ വില്‍പ്പന നടത്തുന്നുമുണ്ട്. പ്രസവശേഷവും ശില്‍പയുടെ ശരീരസൗന്ദര്യം അതുപോലെ തന്നെയിരിക്കുന്നത് യോഗയുടെ ഗുണം തന്നെയാണ്.

English summary
Numerous Hollywood and Bollywood A listers are now turning to yoga to stay in shape

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam