»   » വാടകഗര്‍ഭപാത്രത്തില്‍ കുഞ്ഞുപിറന്ന താരങ്ങള്‍

വാടകഗര്‍ഭപാത്രത്തില്‍ കുഞ്ഞുപിറന്ന താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുകയെന്നത് ഇപ്പോള്‍ പുതുമയുള്ള കാര്യമല്ല. വളരെമുമ്പുതന്നെ കുഞ്ഞുങ്ങളുണ്ടാകാത്തവര്‍ രഹസ്യമായി വാടകഗര്‍ഭപാത്രങ്ങളുടെ സഹായം തേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ രഹസ്യ സ്വഭാവം മാറിവരുകയാണ്.

വാടകഗര്‍ഭപാത്രത്തിലാണ് തങ്ങള്‍ക്ക് കുഞ്ഞുപിറന്നതെന്ന് പറയാന്‍ പലരും മടികാണിയ്ക്കുന്നില്ല, പ്രത്യേകിച്ചും താരങ്ങള്‍. ബോളിവുഡ്, ഹോളിവുഡ് താരങ്ങളില്‍ ഏറെപ്പേരുണ്ട് ഇത്തരത്തില്‍ കുഞ്ഞുങ്ങളെ സ്വന്തമാക്കിയവര്‍. ഇതെല്ലാം വലിയ വാര്‍ത്തകളുമായിരുന്നു.

ഇതാ വാടകഗര്‍ഭപാത്രങ്ങളിലൂടെ ഒരു കുഞ്ഞെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ താരദമ്പതിമാര്‍.

വാടകഗര്‍ഭപാത്രം സ്വീകരിച്ച താരങ്ങള്‍

നടനും സംവിധായകനുമായി അമീര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും കുഞ്ഞുപിറന്നത് വാടകഗര്‍ഭപാത്രത്തിലായിരുന്നു. 2011ലാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്, ആദാസ് എന്നാണ് കുഞ്ഞിന്റെ പേര്. കിരണിന്റെ ശരീരത്തിന് ഗര്‍ഭംധരിയ്ക്കാന്‍ പ്രശ്‌നമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇവര്‍ വാടകഗര്‍ഭപാത്രമെന്ന പോംവഴി സ്വീകരിച്ചത്.

വാടകഗര്‍ഭപാത്രം സ്വീകരിച്ച താരങ്ങള്‍

ഷാരൂഖ് ഖാന് വാടകഗര്‍ഭപാത്രത്തില്‍ മൂന്നാമത്തെ കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. കുഞ്ഞ് അധികം വൈകാതെ ലണ്ടനില്‍ പിറക്കുമെന്നാണ് വാര്‍ത്തകള്‍.

വാടകഗര്‍ഭപാത്രം സ്വീകരിച്ച താരങ്ങള്‍

ആദ്യകുഞ്ഞായ നിര്‍വാണ്‍ ജനിച്ച് പത്തുവര്‍ഷം കഴിഞ്ഞാണ് വീണ്ടുമൊരു കുഞ്ഞുവേണമെന്ന് സൊഹെയില്‍-സീമ ദമ്പതിമാര്‍ ആഗ്രഹിച്ചത്. രണ്ടാമത്തെ കുഞ്ഞിനായി ഇവര്‍ ഒരു വാടകഗര്‍ഭപാത്രം കണ്ടെത്തുകയായിരുന്നു. 2011ലാണ് രണ്ടാമത്തെ മകനായ യോഹാന്‍ ജനിച്ചത്.

വാടകഗര്‍ഭപാത്രം സ്വീകരിച്ച താരങ്ങള്‍

ആസ്‌ത്രേലിയന്‍ താരമായ നിക്കോള്‍ കിഡ്മാനും ഭര്‍ത്താവ് കെയ്ത്തും വാടകഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞിനെ സ്വന്തമാക്കിയത്. 2011ലായിരുന്നു ഇവര്‍ക്ക് മകള്‍ പിറന്നത്.

വാടകഗര്‍ഭപാത്രം സ്വീകരിച്ച താരങ്ങള്‍

ദി സെക്‌സ് ആന്റ് ദി സിറ്റിയിലൂടെ പ്രശസ്തയായ നടി ജെസീക്ക പാര്‍ക്കറും ഭര്‍ത്താവും വാടകഗര്‍ഭപാത്രംമെന്ന പോംവഴി സ്വീകരിച്ചവരാണ്. 2009ലാണ് ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്.

വാടകഗര്‍ഭപാത്രം സ്വീകരിച്ച താരങ്ങള്‍

സ്വവര്‍ഗ ദമ്പതിമാരായ ഇവരും കുഞ്ഞെന്ന സ്വപ്‌നം സഫലീകരിക്കാനായി വാടകഗര്‍ഭപാത്രത്തിന്റെ സഹായം തേടിയവരാണ്. 2010ലാണ് ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്.

വാടകഗര്‍ഭപാത്രം സ്വീകരിച്ച താരങ്ങള്‍

ഗായകനായ എല്‍ട്ടണ്‍ ജോണിനും പങ്കാളി ഡേവിഡ് ഫര്‍ണിഷിനും കുഞ്ഞുപിറന്നതും വാടകഗര്‍ഭപാത്രത്തിലായിരുന്നു. 2010ലായിരുന്നു പ്രസവം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam