For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വി!ബാലചന്ദ്ര മേനോൻ ചിത്രം എന്നാലും ശരതിന്റെ ഓഡിയോ ലോഞ്ച്

  |

  ഒരു നീണ്ട ഇടവേളയ്ക്ക‌് ശേഷം ബാലചന്ദ്രമേനോൻ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് എന്നാലും ശരത്. സമകാലിക സംഭവങ്ങൾ കോർത്തിണക്കി ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. തേവര കോളേജിൽവച്ചായിരുന്നു ചടങ്ങ് നടന്നത്.

  ക്ലിക്ക്സിന് വേണ്ടി എന്തും ചെയ്യും!! നിങ്ങളെപ്പോലെ തരംതാഴില്ല, എന്നാൽ.. ശ്രീയ്ക്കെതിരെ നാനി

  ചിത്രത്തിലെ നായകൻ ചാർലി ,നായികമാരായ നിധി, നിത്യ, പാട്ടെഴുതിയ ഹരിനാരായണൻ , സംഗീത സംവിധായകൻ ഔസേപ്പച്ചൻ,ഗായകൻ നിരഞ്ജ് സുരേഷ്, മ്യൂസിക് 2 4 7 സമീർ , സംവിധായകനടന്മാരായ ലാൽ ജോസ് , മേജർ രവി , ജൂഡ് ആന്റണി, സിദ്ധാർഥ് ശിവ , മല്ലികാ സുകുമാരൻ, ദേവി അജിത് , പൊന്നമ്മ ബാബു , ക്യാമറാമാൻ അനീഷ് ലാൽ , എഡിറ്റർ രതീഷ് രാജ് , മേക്കപ്മാൻ ലിപിൻമോഹൻ , ഡോക്ടർ രാഹുൽ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സജി ,അസ്സോസിയേറ്റ് ഡയറക്ടർ കണ്ണൻ ഉള്ളൂർ , അസിസ്റ്റന്റ് ഡയറക്ടർ അതുൽ , പ്രൊഡക്ഷൻ മാനേജർ അതുൽ രാമചന്ദ്രൻ , പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത് ,പി . ആർ ഒ വാഴൂർ ജോസ് , പ്രശാന്ത്,
  സ്പോട്ട് എഡിറ്റർ ദിനിൽ , കോസ്റ്റ്യും അസിസ്റ്റൻറ് ദിവ്യ ഉണ്ണി , ഐശ്വര്യ , രഞ്ജിത , ബേബി മീനാക്ഷി, ഹേമന്ത് , റിസാൻ , അനൂപ് , ഡിവൈൻ , വിവേക് , നിഖിൽ ദിവാകർ, നിഖിൽ കോട്ടയം , അജയഘോഷ് , ജോൺസൻ കാസർഗോഡ്, ജോസ് കൊല്ലം, റോളണ്ട് ലോപ്പസ്, ദേവൻ രാഘവൻ, മാലതി ടീച്ചർ, വിദേശ താരങ്ങളായ ഷാലറ്റ് ,എഡ്വിൻ എന്നിവരും ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു. നിർമ്മാതാവ്  ഹരികുമാറിന്റെ അസാന്നിധ്യത്തിൽ മകൾ ഡോ ലക്ഷമി വിളക്ക് കത്തിച്ച് ഓഡിയോ ലോഞ്ച് വർണ്ണഭമാക്കി .

  എനിക്ക് പ്രസവിക്കാൻ കഴിയില്ല, പക്ഷെ....!! മരണ മാസ് ഡയലോഗുമായി മേരിക്കുട്ടി, വീഡിയോ കാണാം

  ഒരു ഇടവേളയ്ക്ക് ശേഷം

  ഒരു ഇടവേളയ്ക്ക് ശേഷം ബാലചന്ദ്ര മോനോൻ വീണ്ടും സംവിധായകനായി എത്തുന്ന ചിത്രമാണ് എന്നാലും ശരത്. 2015ല്‍ പുറത്തിറങ്ങിയ 'ഞാന്‍ സംവിധാനം ചെയ്യും' ആണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. സംവിധാന രംഗത്ത് നിന്ന് ഇടവേള എടുത്തെങ്കിലും അഭിനയരംഗത്ത് അദ്ദേഹം സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ഊഴം ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

  ക്യാംപസ് ചിത്രം

  1981 ൽ സംവിധാനം ചെയ്ത പ്രേമതീരങ്ങളാണ് ഒടുവിൽ പുറത്തിറങ്ങിയ ബാലചന്ദ്ര മേനോന്റെ ക്യാമ്പസ് ചിത്രം. പിന്നീട് കുടുംബ ചിത്രങ്ങളാണ് അദ്ദേഹത്തിൽ നിന്ന് പിറവി എടുത്തത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും പുതുമായർന്ന മറ്റൊരു ക്യാമ്പസ് ചിത്രവുമായി അദ്ദേഹം തിരിച്ചെത്തുന്നത്. സമകാലിക സംഭവ വികാസങ്ങള്‍ ആസ്‌പദമാക്കിയാണ് എന്നാലും ശരത് ഒരുക്കിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം അദ്ദേഹം സംവിധാന രംഗത്തേയ്ക്ക് തിരിച്ചു വരുന്നതിലുളള ആകാംക്ഷയിലാണ് മലയാള സിനിമ പ്രേമികൾ.

  പുതുമുഖ താരങ്ങൾ

  എന്നാലും എന്റെ ശരതിൽ പുതുമുഖ തരമായ ചാർലിയാണ് നായകനായി എത്തുന്നത്. നിധി, നിത്യാ നരേഷുമാണ് ചിത്രത്തിലെ നായികമാർ. മലയാള സിനിമയ്ക്ക് മികച്ച നായികമാരെ സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്രമേനോൻ. ശോഭന(ഏപ്രില്‍ 18), പാര്‍വതി( വിവാഹിതരേ ഇതിലേ ഇതിലേ), കാര്‍ത്തിക (മണിച്ചെപ്പ് തുറക്കുമ്പോള്‍) ആനി ( അമ്മയാണേ സത്യം) എന്നീവർ മലയാള സിനിമയിലേക്കുള്ള ഇദ്ദേഹത്തിന്റെ സംഭവനകാളായിരുന്നു. ഇവർ പിന്നീട് മലയാള സിനിമയുടെ നെടും തൂണായി മാറുകയും ചെയ്തു. അതിനാൽ തന്നെ എന്നാലും ശരത്തിലെ പുതുമുഖ താരങ്ങൾ അരങ്ങ് തകർക്കും എന്നതിൽ സംശയമൊന്നുമില്ല. മലയാള സിനിമയ്ക്ക് മികച്ച താരങ്ങളെയായിരിക്കും ചിത്രത്തിലൂടെ ലഭിക്കുക.

  ഫസ്റ്റ് ലുക്ക് പോസ്റ്റർ

  എന്നാലും ശരത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥ്വിരാജാണ് പുറത്തു വിട്ടത്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിനു ലഭിച്ചത്. പൃഥ്വിരാജ് തന്നെ സംബന്ധിച്ച് ഒരു സിനിമാക്കാരനല്ല. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ദിവംഗതനായ സുകുമാരന്റെയും കോളേജ് കാലം മുതല്‍ എന്നെ അടുത്തറിയുന്ന ശ്രീമതി മല്ലികയുടെ മകനാണ്. രാജുവിനെ കൂടാതെ അച്ചനൊപ്പവും അമ്മക്കൊപ്പവും ചേട്ടന്‍ ഇന്ദ്രജിത്തുമായും ഒരുമിച്ചു അഭിനയിക്കാന്‍ കഴിഞ്ഞത് ആകസ്മികം മാത്രം! ഞാന്‍ ഫോണില്‍ എന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പൃഥ്വി എന്ന രാജു എന്നോട് കാണിച്ച പ്രത്യേകമായ സ്‌നേഹവായ്പ് ഞാന്‍ ഓര്‍ത്തുപോകുന്നു. എന്നായിരുന്നു അദ്ദേഹം പോസ്റ്റർ ലോഞ്ചിനെ കുറിച്ച് പറഞ്ഞത്.

  സസ്പെൻസ് ചിത്രം

  കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് ബാചചന്ദ്രമേനോൻ. എന്നാൽ എന്നാലും ശരത് അദ്ദേഹം തന്റെ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സ്ഥിരം കുടുംബ ചിത്രങ്ങളുടെ രീതിയില്‍ നിന്ന് മാറിയൊരുക്കുന്ന ചിത്രത്തില്‍ സെന്റിമെന്റ്‌സ് ഉണ്ടാകുമെങ്കിലും സസ്‌പെന്‍സുമുണ്ടെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞിരുന്നു. ഇത് ചിത്രത്തിന്റെ പോസ്റ്ററിൽ വ്യക്തമാകുന്നുമുണ്ട്.ബാലചന്ദ്രമേനോൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആര്‍ ഹരികുമാറാണ്.

  English summary
  Celebs gather at the audio launch of Balachandra Menon’s next Ennalum Sarath

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more