»   » ഭക്ഷണത്തില്‍ നോ കോംപ്രമൈസ്, അത് സെറ്റിലായാലും വീട്ടിലായാലും, താരങ്ങളുടെ ഇഷ്ടഭക്ഷണം ഇതൊക്കെയാണ്..

ഭക്ഷണത്തില്‍ നോ കോംപ്രമൈസ്, അത് സെറ്റിലായാലും വീട്ടിലായാലും, താരങ്ങളുടെ ഇഷ്ടഭക്ഷണം ഇതൊക്കെയാണ്..

Posted By: ഭദ്ര
Subscribe to Filmibeat Malayalam

വീട്ടിലുണ്ടാക്കിയ ചിക്കന്‍ കറി, സ്‌പൈസി സമൂസ, ബിരിയാണി, വടാ പാവ്..... കേട്ടാല്‍ വായില്‍ വെള്ളമൂറും. താരങ്ങളുടെ ഇഷ്ടഭക്ഷണത്തിന്റെ ലിസ്റ്റാണ് പറഞ്ഞത്.. ഇതെല്ലാം കഴിച്ച് എങ്ങനെ ഡയറ്റിങ് ചെയ്യുന്നു എന്നാകും സംശയം അല്ലേ..

താര രാജാക്കന്മാര്‍ക്കും താരസുന്ദരികള്‍ക്കും പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിയണ്ടേ.. തുടര്‍ന്ന് വായിക്കൂ..

രജനിയ്ക്ക് പ്രിയപ്പെട്ടത് മട്ടനും ചിക്കനും

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം മട്ടനോ ചിക്കനോ കറി വെച്ചതാണ്. ഇതുണ്ടെങ്കില്‍ വേറൊന്നും വേണ്ടെന്ന്.

ഐശ്വര്യയ്ക്കും ചിക്കന്‍ കറി മതി


വീട്ടില്‍ പാചകം ചെയ്യുന്ന ചിക്കന്‍ കറിയാണ് സൗന്ദര്യ റാണി ഐശ്വര്യയ്ക്ക് പ്രിയപ്പെട്ടത്. വിവാഹത്തിന് തലേ ദിവസം നടന്ന ആഘോഷത്തില്‍ ചിക്കന്‍ കറി വിളമ്പണം എന്ന് ഐശ്വര്യയ്ക്ക് നിര്‍ബന്ധമായിരുന്നു.

ബിപാഷ ഇത്തരി സ്‌പൈസിയാണ്


താര സുന്ദരി ബിപാഷയ്ക്ക് ഒഡീഷ സ്‌പെഷ്യല്‍ മാച്ചര്‍ ത്സോള്‍ മീന്‍ കറിയാണ് പ്രിയപ്പെട്ടത്.

ദീപിക പദുകോണ്‍ ഇത്തിരി നാടനാണ്


സൗത്ത് ഇന്ത്യന്‍ ഭക്ഷണത്തോടാണ് ബോളിവുഡ് സുന്ദരി ദീപികയ്ക്ക് പ്രിയം. ഇഡ്ളിയും സാമ്പാറും, ഏത്തപഴം വറുത്തതുമാണ് പ്രിയം.

ആലിയയും ഫ്രഞ്ച് ഫ്രൈസും


ലൈറ്റ് ഫുഡായ ഫ്രഞ്ച് ഫ്രൈസാണ് ആലിയയ്ക്ക് പ്രിയപ്പെട്ട ഭക്ഷണം.

സല്‍മാന് അമ്മയുണ്ടാക്കിയ ഭക്ഷണം മതി


ബോളിവുഡ് താരം സല്‍മാന്‍ ഖാന് അമ്മയുണ്ടാക്കുന്ന ബിരിയാണിയാണ് പ്രിയം.

മാധുരി ദീക്ഷിത് വെറൈറ്റി രുചിയുടെ ആളാണ്


ക്രീമ്ഡ് ഫിഷ് ആണ് മാധുരിയ്ക്ക് പ്രിയപ്പെട്ടത്.

ഷാഹിദ് പ്രിയം ചായയോട്


ഡാന്‍സിങ് സ്റ്റാറായ ഷാഹിദ് സസ്യബുക്കാണ്. പാചകത്തോട് ഏറെ പ്രിയമാണ്. പക്ഷെ പ്രിയപ്പെട്ട ഭക്ഷണം ചായയും ബജിയും മാത്രം.

സമൂസ ഇല്ലേല്‍ ഹൃത്വിക് ഇല്ല


ഡാന്‍സിനോടുള്ള ഇഷ്ടം പോലെയാണ് സമൂസയോടുള്ള ഇഷ്ടവും ഹൃത്വികിന്. സമൂസ കഴികാതെ ഒരു ദിവസം പോലും ഇരിക്കില്ല എന്നാണ് പറയുന്നത്.

കിങ് ഖാന് ചിക്കന്‍ തന്നെ പ്രിയം


ഗ്രില്ല്ഡ് ചിക്കന്‍ മസ്റ്റ് ആണ് ഉച്ച ഭക്ഷണത്തിന്.

സാമ്പാറും ചോറും ഇഷ്ടമുള്ള സ്ലിം ബ്യൂട്ടി


സാമ്പാറും ചോറും കിട്ടിയാല്‍ ശ്രിയയ്ക്ക് വേറൊന്നും വേണ്ടെന്നാണ് വെയ്പ്പ്.

ബിഗ് ബി ലൈറ്റ് ഫുഡേ കഴിക്കൂ


വെണ്ടക്ക തോരന്‍ വെച്ചതാണ് അമിതാഭ് ബച്ചന് പ്രിയം. പാചകം ചെയ്ത് സെറ്റില്‍ കൊണ്ടു പോകുകയും ചെയ്യും.

ഈ സുന്ദരിയ്ക്ക് പാവ് ബാജി വേണം

ചോക്ലേറ്റും പാവ് ബാജിയുമാണ് സോനം കപൂറിന് പ്രിയപ്പെട്ട ഭക്ഷണം

കരീനയ്ക്ക് ഇറ്റാലിയന്‍ രുചിയോടാണ് പ്രിയം

കരീന കപൂര്‍ ഖാന് ഇറ്റാലിയന്‍ ഭക്ഷണത്തോടാണ് കൂടുതല്‍ പ്രിയം.

എല്ലാ രുചിയും രണ്‍വീറിന് പ്രിയപ്പെട്ടതാണ്

ചൈനീസ്, ഇന്ത്യന്‍, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, എന്നിങ്ങനെ എല്ലാ രുചികളും രണ്‍വീറിന് ഇഷ്ടമാണ്.

അജിത്തിന് ബീഫും മട്ടനും

കോളിവുഡ് സ്റ്റാര്‍ അജിത്തിന് ബീഫും മട്ടന്‍ കറിയും ഇഷ്ടഭക്ഷണമാണ്.

തമന്നയ്ക്ക് പഞ്ചാബി ഭക്ഷണം

പഞ്ചാബി ഭക്ഷണത്തോടാണ് തമന്നയ്ക്ക് ഇഷ്ടം

English summary
From homemade chicken curry to spicy samosas, biryani and vada pav, check out these celebrities and their favourite foods.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X