twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ലൊരു സിനിമയെടുത്തതിന് കമലിനെ ക്രൂശിക്കല്ലേ?

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="next"><a href="/features/celluloid-controversy-clear-misunderstanding-2-107656.html">Next »</a></li></ul>

    യൗവനവും സമ്പത്തുമെല്ലാം സിനിമയ്ക്കു വേണ്ടി സമര്‍പ്പിച്ച് ഒടുവില്‍ ചരിത്രത്തില്‍ ഒരു സ്ഥാനവും ലഭിക്കാതെപോയ ഒരു മഹാന്റെ ജീവിതം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വെള്ളിത്തിരയില്‍ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചതാണോ കമല്‍ എന്ന സംവിധായകന്‍ ചെയ്ത തെറ്റ്? ചിത്രത്തില്‍ അന്നത്തെ സാംസ്‌കാരിക സെക്രട്ടറിയെയും മന്ത്രിയെയും പരാമര്‍ശിച്ചു എന്നതിന്റെ പേരില്‍ ഇപ്പോള്‍ കേരളത്തില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ആദ്യം തോന്നുന്നത് ഇവരൊന്ന് ആ ചിത്രം കണ്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ്.

    അന്നത്തെ മന്ത്രിയായിരുന്ന കെ.കരുണാകരനെ വിമര്‍ശിച്ചു എന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ മകന്‍ കെ. മുരളീധരനാണ് കമലിനെതിരെ ആദ്യം വാളെടുത്തു പുറപ്പെട്ടത്. എന്നാല്‍ ഈ വിവാദമെല്ലാം പറയുമ്പോഴും മുരളീധരന്‍ ഒന്നു വ്യക്തമാക്കുന്നു- താന്‍ ഈ ചിത്രം കണ്ടിട്ടില്ല. മുരളീധരന് ഒറ്റ ഉത്തരം മാത്രമേ കമല്‍ നല്‍കേണ്ടതുള്ളൂ. ആദ്യം ഈ ചിത്രം ഒന്നു കാണുക. എന്നിട്ടു വിലയിരുത്തുക. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതുകേട്ട് വാളെടുത്ത് വെളിച്ചപ്പെടുകയല്ല മുരളീധരനെപോലെയുള്ള ജനപ്രതിധിനികള്‍ ചെയ്യേണ്ടത്.

    കരുണാകരനെ ഈ ചിത്രത്തില്‍ എവിടെയും പേരെടുത്ത് പരാമര്‍ശിക്കുന്നേയില്ല. അന്നത്തെ സാംസ്‌കാരിക സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ മാത്രമേ ചിത്രത്തില്‍ വരുന്നുള്ളൂ. രാമകൃഷ്ണ അയ്യര്‍ എന്ന ഐപിഎസുകാരനായി സിദ്ദീഖ് ആണ് വേഷമിട്ടിരിക്കുന്നത്. ജെസി ഡാനിയേലിന്റെ ജീവിതം പുറത്തുവരാന്‍ അക്ഷീണം പ്രയത്‌നിച്ച ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പുസ്തകത്തില്‍ നിന്നാണ് കമല്‍ ഈ വസ്തുത എടുത്തത്. ഡാനിയേലിനു വേണ്ടി അന്നത്തെ മന്ത്രിയെയും സാംസ്‌കാരിക സെക്രട്ടറിയെയും നിരവധി തവണ പോയി കണ്ടതാണ്.

    അതാണ് കമല്‍ സിനിമയില്‍ പറയുന്നതും. കെ.കരുണാകരന്റെ പ്രതിരൂപമൊന്നും സിനിമയില്‍ വരുന്നുമില്ല. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്‍ സെക്രട്ടറിയെ കണ്ട് അദ്ദേഹത്തിന്റെയും മന്ത്രിയുടെയും ജാതിചിന്തയെ വിമര്‍ശിക്കുകയായാണ്. നാടാര്‍ വംശത്തില്‍ പിറന്ന ഒരാളെ നിസ്സാര കാരണം പറഞ്ഞ് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കു തള്ളുന്നതു കണ്ട് രോഷം കൊള്ളുന്ന ഒരാള്‍ അന്നത്തെ കാലത്ത് പറയാന്‍ സാധ്യതയുള്ള കാര്യം തന്നെയാണ് സിനിമയിലും വരുന്നുള്ളൂ. അതിന് ഇങ്ങനെ കാര്യമില്ലാത്ത വിവാദം ഉയര്‍ത്തേണ്ട ആവശ്യമില്ല. മുരളീധരനെപോലെയുള്ളുവര്‍ക്ക് ടി.എന്‍. പ്രതാപന്‍ എംഎല്‍എ കഴിഞ്ഞ ദിവസം മറുപടിയും നല്‍കിയിരുന്നു. പ്രതാപന്‍ ഈ ചിത്രം കണ്ട ആളാണ്. അതില്‍ ലീഡറെ ഈ ചിത്രത്തില്‍ എവിടെയും കളിയാക്കുന്നില്ല എന്ന് സിനിമ കണ്ടവര്‍ക്ക് മനസ്സിലാകുന്നു. സിനിമ കാണാത്തവര്‍ അനാവശ്യമായി ഓരോന്നു പറഞ്ഞുനടക്കുന്നു.

    കെ.കരുണാകരനോട് ഇവിടെ പലര്‍ക്കും സ്‌നേഹം അമിതമായി വരികയാണ്. മരിക്കുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ പേര് മോശമാക്കിയവര്‍ തന്നെയാണ് ഇപ്പോള്‍ സ്‌നേഹം നടിച്ച് നാടുനീളെ കമലിനെ ചീത്തപറഞ്ഞു നടക്കുന്നത്. കമല്‍ ചെയ്ത നല്ലകാര്യം ഇവരൊന്നും മനസ്സിലാക്കുന്നില്ല. ഹിന്ദിയിലും തമിഴിലും സിനിമ സാമ്പത്തികലാഭമുള്ള വ്യവസായ മാറിയ സമയത്ത് ഇവിടെ കൊച്ചുകേരളത്തില്‍ സിനിമയെടുക്കാന്‍ എല്ലാം വിറ്റുതുലച്ചിറങ്ങിയ ഒരു കലാകാരന്റെ ജീവിതമാണ് കമല്‍ പറഞ്ഞിരിക്കുന്നത്. അതിന് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വേണ്ട പ്രോല്‍സാഹനം നല്‍കുകയാണ് നാം ചെയ്യേണ്ടത്. അല്ലാതെ സംവിധായകനെ തെരുവില്‍ തടയുമെന്നോ അദ്ദേഹത്തിന്റെ കോലം കത്തിക്കുകയോ അല്ല.

    അടുത്ത പേജില്‍

    മന്ത്രിയായാലും ആദ്യം സിനിമ കാണണംമന്ത്രിയായാലും ആദ്യം സിനിമ കാണണം

    <ul id="pagination-digg"><li class="next"><a href="/features/celluloid-controversy-clear-misunderstanding-2-107656.html">Next »</a></li></ul>

    English summary
    The controversy on Prithviraj starrer Celluloid does not seem to die off as the late Chief Minister K Karunakaran and Malayatoor Ramakrishnan were mentioned by its makers as those responsible for denying justice to JC Daniel.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X