twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെന്‍സര്‍ ബോര്‍ഡില്‍ സ്വന്തക്കാരുടെ ഭരണം

    By Ravi Nath
    |

    നമ്മുടെ നാട്ടില്‍ സര്‍ക്കാറിന്റെ അധീനതയില്‍ കുറേ കാശുമുടിപ്പിക്കാന്‍ വേണ്ടി മാത്രം കല, സാംസ്‌കാരിക, സിനിമ രംഗങ്ങളില്‍ കുറേ ബോര്‍ഡുകളും കമ്മിറ്റികളും നിലവിലുണ്ട്. പ്രത്യേകിച്ച് പണി ഒന്നുമില്ലാത്തവരും വേണ്ടപ്പെട്ടവരുടെ സ്വന്തക്കാരുമായ ചിലര്‍ക്ക് യഥേഷ്ടം വിശ്രമിക്കാനുള്ള ഒരു വേദി. അതിന്റെ ഒരു വലിയ രൂപമാണ് സെന്‍സര്‍ ബോര്‍ഡ്. അവരുടെ ശാസനകളും ദണ്ഡനമുറകളുമൊക്കെ വളരെ കര്‍ക്കശമാണ്.

    സമൂഹത്തെ വഴിതെറ്റിക്കുന്ന ഒരു സംഭവവും സിനിമ വഴിയോ ദൂരദര്‍ശന്‍വഴിയോ പുറത്തുവിടുന്ന പ്രശ്‌നമില്ല. സിഗരറ്റുവലിസിനിമയില്‍ പാടില്ല (വലിച്ചോ ദോഷകരമെന്ന് എഴുതികാണിച്ചാല്‍ മതി) കള്ളുകുടി പാടില്ല (കുടിച്ചോ ബ്രാന്‍ഡ് കാണിക്കരുത് ഹാനികരമെന്ന് എഴുതികാണിച്ചാല്‍ മതി) മനുഷ്യന്റെ കൂടെ കഴിയുന്ന മൃഗങ്ങളെ കാണിക്കരുത് (കാണിച്ചോ എന്നെ ഉപദ്രവിച്ചില്ല എന്ന് മൃഗം എഴുതിതന്നാല്‍ മതി അല്ലെങ്കില്‍ മൃഗമനസ്സ് അറിയുന്നവര്‍) അക്രമവും രക്തചൊരിച്ചിലും കൂടിയ അളവില്‍ ഉണ്ടാവരുത് (കണ്ടാലും കണ്ണുപൊത്തിയിരുന്നാല്‍ മതി) ഇതൊന്നുമല്ല പ്രധാനം. അശ്ലീലമാണ് സര്‍വ്വ കാഴ്ചകളില്‍ പ്രധാനം. അതിനിനിയും ഒരു നിര്‍വ്വചനം കണ്ടത്തേണ്ടിയിരിക്കുന്നു.

    പ്രായപൂര്‍ത്തി യാവാത്ത കുട്ടികള്‍ കണ്ട് മനസ്സ് കളങ്കപ്പെടാതിരിക്കാന്‍ കൂടിയാണ് മനസാക്ഷിയുള്ള സര്‍ക്കാര്‍ ഈ വിധം ഏര്‍പ്പാടുകള്‍ നടപ്പിലാക്കി വരുന്നത്. ദൂരദര്‍ശനില്‍ വരുന്ന ബോളിവുഡ്, ടോളിവുഡ് സിനിമകളിലെ പാട്ടുകളിലെ മാറിട നിതംബ ചലനങ്ങള്‍ ഒക്കെ കാണുന്നത് വീട്ടിനുള്ളിലെ ടിവിയിലാണ് അതും കുടുംബസഹിതം.

    ബോളിവുഡില്‍ എന്തുമാകാം മോളിവുഡില്‍ വേണ്ട. കാഴ്ചക്കാര്‍ക്ക് വ്യത്യാസങ്ങളൊന്നുമില്ല. അടുത്ത കാലത്ത്, ബാച്ചിലര്‍ പാര്‍ട്ടിയിലെ അതിരുവിട്ട പ്രകടനങ്ങള്‍ സകുടുംബം ചിലരെങ്കിലും കണ്ടുകാണും. അതും നമ്മുടെ സെന്‍സര്‍ബോര്‍ഡ് പച്ച കാണിച്ചു വിട്ടതാണ്. രസകരമായ മറ്റൊരു കാര്യം സാക്ഷാല്‍ കുറൂരമ്മയായി ടിവിയില്‍ പ്രത്യക്ഷപ്പെട്ട നമ്മുടെ നല്ല നടി ചിപ്പിയും സെന്‍സര്‍ ബോര്‍ഡില്‍ വിശ്രമിക്കുന്നുണ്ട്. സിനിമയില്‍ സജീവമായിരിക്കുമ്പോഴും നല്ല കുട്ടി എന്ന പേരുകേള്‍പ്പിച്ച നടി, ഇന്ന് പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യയാണ്.

    നിര്‍മ്മാതാക്കളുടെ ഭാര്യമാര്‍ സെന്‍സര്‍ബോര്‍ഡിലും അവാര്‍ഡ് കമ്മിറ്റിയിലുമൊക്കെ എത്തിയാല്‍ ആരോടാ കൂറ് കാണിക്കേണ്ടത്? കാശുമുടക്കുന്ന നിര്‍മ്മാതാക്കളോടോ, സാധാരണ പ്രേക്ഷകരോടോ? ഉദാഹരണത്തിന് നാളെ മേനക സുരേഷ് ഇപ്പോള്‍ നിര്‍മ്മിച്ചുവരുന്ന പഴയ എ സര്‍ട്ടിഫിക്കറ്റ് (ക്ലാസിക് എന്ന ഓമനപേര്) സിനിമകള്‍ നാളെ രഞ്ജിത്തി (രജപുത്ര) നും പരീക്ഷിക്കാവുന്നതാണ്. അപ്പോള്‍ ചിപ്പിപോലൊരാള്‍ അവിടെ ഇരിക്കുന്നത് നല്ലതു തന്നെ. കണ്ണുമടച്ച് ഇത്തരം നിയമനങ്ങള്‍ നടത്തുന്ന സ്വന്തക്കാരാണ് നാട് ഭരിക്കുന്നത്. നിയമം തോന്നിയ വഴിക്കു പോകാന്‍ മറ്റെന്തു വേണം. അല്ലെങ്കിലും ഗുണവും ദോഷവുമില്ലാത്ത പരബ്രഹ്മമാണ് സെന്‍സര്‍ബോര്‍ഡ് എന്നത് വേറെ കാര്യം.

    English summary
    Why don't the Censor Board impose any restrictions on the songs of Bachelor Party?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X