twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചക്കപ്പഴത്തിലെ പോലെ തന്നെയാണ് ജീവിതത്തിലും, സെറ്റില്‍ ഏറ്റവും അടുപ്പം അവനുമായാണെന്നും പൈങ്കിളി

    |

    ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടി പരിപാടിയാണ് ചക്കപ്പഴം. ഉപ്പും മുളകിന് പകരമായാണോ ചക്കപ്പഴം വരുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഏത് പരിപാടി വന്നാലും ഉപ്പും മുളകും അതേ പോലെ തുടരണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പുതിയ പരിപാടിയാണ് ഇതെന്നും ഉപ്പും മുളകുമായി ബന്ധമില്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചെങ്കിലും പിന്നീട് എല്ലാവരും ഈ പരിപാടി ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

    ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, റാഫി, സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങി വന്‍താരനിരയാണ് ചക്കപ്പഴത്തിനായി അണിനിരന്നിട്ടുള്ളത്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരങ്ങളെല്ലാം മുന്നേറുന്നത്. ചക്കപ്പഴത്തിലൂടെയാണ് അശ്വതിയും ശ്രുതിയും അര്‍ജുനും അഭിനയ ജീവിതം തുടങ്ങുന്നത്. പൈങ്കിളിയെന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. ജീവിതത്തിലും താന്‍ അതേ പോലൊക്കെ തന്നെയാണെന്ന് ശ്രുതി പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    പൈങ്കിളിയെക്കുറിച്ച്

    പൈങ്കിളിയെക്കുറിച്ച്

    സദാസമയവും ഉറങ്ങാനിഷ്ടപ്പെടുന്നയാളാണ് പൈങ്കിളി. ഭര്‍ത്താവിന്റേയും മകന്റേയും കാര്യങ്ങളൊന്നും പൈങ്കിളി നോക്കാറില്ല. എപ്പോഴും ക്ഷീണം തോന്നുന്നുവെന്ന് പറയാറുമുണ്ട് പൈങ്കിളി. ഇടയ്ക്ക് പൂര്‍വ്വാധികം ശക്തിയോടെ പറക്കും പൈങ്കിളിയാവുകയും ചെയ്യാറുണ്ട്. ജോലിക്കൊക്കെ പോയിത്തുടങ്ങിയതോടെ പൈങ്കിളി ആളാകെ മാറുകയായിരുന്നു. പൈങ്കിളിയല്ലേയെന്ന് പറഞ്ഞാണ് ആളുകളൊക്കെ ഇപ്പോള്‍ എന്നെ തിരിച്ചറിയുന്നത്. മികച്ച അവസരമാണ് ചക്കപ്പഴത്തിലൂടെ ലഭിച്ചത്. ഈ കഥാപാത്രം ഇത്രയധികം ഹിറ്റാവുമെന്നൊന്നും കരുതിയിരുന്നില്ല.

    എന്നെ കണ്ടെഴുതിയത് പോലെ

    എന്നെ കണ്ടെഴുതിയത് പോലെ

    മിക്ക സ്ഥലങ്ങളിലും കാണാനാവുന്ന കഥാപാത്രം തന്നെയാണ് പൈങ്കിളി. വീട്ടില്‍ എനിക്കും സഹോദരനുണ്ട്. ഞങ്ങളും സുമയേയും പൈങ്കിളിയേയും പോലെയാണ്. ഇടയ്‌ക്കൊക്കെ അടിയൊക്കെ ഉണ്ടാക്കാറുണ്ട്. അതിനാല്‍ കഥാപാത്രമാവാന്‍ പ്ര്‌ത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും തോന്നിയിരുന്നില്ലെന്നും താരം പറയുന്നു. ഉറങ്ങാനിഷ്ടമുള്ളയാളാണ് ഞാന്‍, എന്നെ കണ്ടാണോ ഈ കഥാപാത്രത്തെ എഴുതിയതെന്ന് തോന്നിയിട്ടുണ്ടെന്നും ശ്രുതി രജനീകാന്ത് പറയുന്നു.

    അടുപ്പമുണ്ട്

    അടുപ്പമുണ്ട്

    ചക്കപ്പഴം കുടുംബത്തില്‍ എല്ലാവരുമായും അടുപ്പമുണ്ട്. എല്ലാവരോടും ഫ്രീയായാണ് ഇടപഴകാറുള്ളത്. എല്ലാവരുമായും നല്ല അടുപ്പമുണ്ട്. ചേട്ടന്‍മാരോടും നാത്തൂനോടുമൊക്കെ സ്വന്തം വീട്ടിലെപ്പോലെ തന്നെയായാണ് പെരുമാറുന്നത്. ഓഫ് സ്‌ക്രീനിലും എന്നെ അമ്മയെന്നാണ് മോന്‍ വിളിക്കുന്നത്. അത്രയും നല്ലൊരു ബോണ്ടിങ്ങുള്ളതിനാലാണ് സ്‌കീനിലും ആ കെമിസ്ട്രി കാണാനാവുന്നത്. കൊവിഡ് കാലമായതിനാല്‍ ലൊക്കേഷനില്‍ അധികം ആള്‍ക്കാരൊന്നുമില്ല. ഉള്ളവരെല്ലാമായി നല്ല അടുപ്പവുമുണ്ട്.

    Recommended Video

    Pooja Jayaram Interview | FilmiBeat Malayalam
    സുമയെക്കുറിച്ച്

    സുമയെക്കുറിച്ച്

    ചക്കപ്പഴത്തില്‍ ഏറെയടുപ്പം ആരോടാണെന്ന് ചോദിച്ചാല്‍ അത് സുമയോടാണ്. സുമേഷിനെ അവതരിപ്പിക്കുന്ന റാഫിയോട്. സ്‌ക്രീനില്‍ മാത്രമല്ല ഞങ്ങള്‍ ശരിക്കും ചേച്ചിയും അനിയനുമാണ്. ടിക് ടോക്കിലൂടെ ശ്രദ്ധേയനായി മാറിയ റാഫിയാണ് സുമയായെത്തുന്നത്. അശ്വതി ചേച്ചി സ്വന്തം ചേച്ചിയെപ്പോലെ തന്നെയാണ്. സീനിയറായതിനാല്‍ ശ്രീകുമാര്‍ ചേട്ടനോട് ആദ്യം വലിയ ബഹുമാനവും പേടിയുമൊക്കെയായിരുന്നു. ഇപ്പോള്‍ ആളും നല്ല കമ്പനിയാണ്. സ്വന്തം ചേട്ടനെപ്പോലെയാണ് പുള്ളി.

    Read more about: serial
    English summary
    Chakkapazham serial fame Shruthi Rajinikanth aka Painkili reveals about her favorite person from the set
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X