For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുറത്തു പോകുമ്പോള്‍ പാല് കൊടുക്കാതിരിക്കരുത്, കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനെ കുറിച്ച് അശ്വതി ശ്രീകാന്ത്

  |

  ചുരുങ്ങിയ കാലം കൊണ്ട് മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ഇടംപിടിച്ച താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക, അഭിനേത്രി എന്നതിലുപരി സ്വതന്ത്ര്യമായ നിലപാടുകള്‍ കൊണ്ടും അശ്വതി ശ്രദ്ധേയയാണ്. കരിയറിന്‌റെ തുടക്കകാലത്ത് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ അതൊരു പാഠമായി ഉള്‍ക്കൊണ്ട് കരിയറില്‍ വിജയിക്കാന്‍ അവര്‍ക്കായി. ഇന്ന് നിരവധി പേര്‍ക്ക് മാതൃകയാണ് അശ്വതി ശ്രീകാന്ത്.

  ജാസ്മിനോട് ഇത്രയ്ക്ക് ദേഷ്യമോ; ജാക്കറ്റ് എടുത്ത് കല്ലില്‍ അടിച്ചു, ഡോക്ടര്‍ റോബിന്റെ പ്രതികാരം

  സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ജനങ്ങളുമായി അടുക്കുന്നത്. തിരക്കുകള്‍ക്കിടയിലും ആരാധകരുമായി സംസാരിക്കാനും തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും സമയം കണ്ടെത്താറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും അശ്വതിയ്ക്കുണ്ട്. പ്രേക്ഷകര്‍ക്ക് ഉപയോഗപ്രദമായ വീഡിയോകളുമായി നടി സ്ഥിരമായി എത്താറുണ്ട്. പങ്കുവെച്ച കണ്ടന്റുകള്‍ക്കെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത് അശ്വതിയുടെ വീഡിയോയാണ്. കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരുടെ സംശയത്തിന് ഉത്തരം നല്‍കുന്നത്. ഈ വര്‍ഷമായിരുന്നു അശ്വതിയ്ക്കും ശ്രീകാന്തിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

  ഡെയ്‌സിയ്ക്ക് കണക്കിന് കൊടുത്ത് നിമിഷ, പിന്തുണച്ച് ആരാധകര്‍, സൗഹൃദങ്ങള്‍ക്ക് വിള്ളല്‍ വീഴുന്നു

  ആദ്യമായി അമ്മയാകുമ്പോള്‍ എല്ലാവര്‍ക്കും ആശങ്കകള്‍ ഉണ്ടാവാറുണ്ട്. കുഞ്ഞിനെ എങ്ങനെപരിപാലിക്കണം, എന്ത് ഭക്ഷണം നല്‍കണം എന്നിങ്ങനെ എല്ലാ കാര്യത്തിലും ആശങ്കകളാണ്. എന്നാല്‍ രണ്ടാമത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ നമുക്ക് എക്സ്പീരിയന്‍സായി എന്നാണ് അശ്വതി പറയുന്നത്. കുഞ്ഞിനെ പരിശീലിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അവരെ തനിയെ ഭക്ഷണം കഴിക്കാന്‍ ശീലിപ്പിക്കുക. മുതിര്‍ന്ന ആളുകള്‍ ഒരുപക്ഷേ പറഞ്ഞേക്കാം 'കുട്ടികള്‍ തനിയെ കഴിച്ചാല്‍ അവരുടെ വയറ്റിലേക്ക് ഒന്നും ചെല്ലില്ല, വാരിക്കൊടുക്കൂ' എന്നൊക്കെ. പക്ഷേ ഇതൊന്നും കാര്യമാക്കരുത്. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്.
  കുട്ടികള്‍ തനിയെ ഭക്ഷണം കഴിക്കുന്നത് ഭാവിയില്‍ അവര്‍ക്ക് ഒരുപാട് ഗുണം ചെയ്യുമെന്നും അശ്വതി പറയുന്നു.

  പുറത്തു പോകുമ്പോള്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സാധിക്കാതെ വരുന്നതിനെ കുറിച്ചും പറയുന്നുണ്ട്. ' കുഞ്ഞുങ്ങളെ സമയാസമയത്ത് മുലപ്പാലൂട്ടാന്‍ സാധിക്കാതെ വരും. ആളുകളുടെ തുറിച്ച് നോട്ടങ്ങളെയൊക്കെ പേടിച്ച് പല അമ്മമാരും കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല് കൊടുക്കും. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ട്. ചില ഷോപ്പിംഗ് മാളുകളില്‍ മാത്രമാണ് മുലയൂട്ടാനുള്ള സൗകര്യം ഉള്ളത്. പക്ഷേ ഇവിടെ നമ്മള്‍
  ഓര്‍ക്കേണ്ടത്, സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളേക്കാള്‍ വലുതാണ് നമ്മുടെ കുഞ്ഞിന്റെ വിശപ്പ് എന്നാണ്. അതുകൊണ്ട് പൊതുസ്ഥലങ്ങളില്‍ കുഞ്ഞിനെ മുലയൂട്ടാനുള്ള മറ്റ് വഴികള്‍ ആലോചിക്കുക. നമ്മള്‍ കംഫര്‍ട്ടബിള്‍ ആകുക എന്നതാണ് വലിയ കാര്യം'.

  മുലപ്പാല്‍ കുറവുള്ള അമ്മമാര്‍ ചെയ്യേണ്ടതിനെ കുറിച്ചും അശ്വതി പറയുന്നു. 'കുട്ടികള്‍ക്ക് ഏറ്റവും മികച്ചത് മുലപ്പാല്‍ തന്നെയാണ്. എന്നാല്‍ പല സാഹചര്യങ്ങള്‍ക്കൊണ്ടും ഇതിന് സാധിക്കാതെ വരുമ്പോള്‍ ഫോര്‍മല്‍ മില്‍ക്ക് കൊടുക്കാം. എപ്പോഴും മുലപ്പാല്‍ ശേഖരിച്ച് വെയ്ക്കാന്‍ സാധിച്ചു എന്നുവരില്ല. ഇത്തരം സാഹചര്യങ്ങളില്‍ കുപ്പിപ്പാലോ അതുപോലെയുള്ള ഭക്ഷണങ്ങളോ
  കൊടുക്കുന്നത് നല്ലതാണ്. അതില്‍ മറ്റൊരു പ്രശ്നവും വിചാരിക്കേണ്ട കാര്യമില്ല'; അശ്വതി കൂട്ടിച്ചേര്‍ത്തു.

  Recommended Video

  അയാളുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടി | FilmiBeat Malayalam

  ജോലിയ്ക്ക് പോകുന്ന അമ്മമാര്‍ക്കുണ്ടാവുന്ന സംശയങ്ങളെ കുറിച്ചും അശ്വതി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. 'സ്ഥിരം ജോലിക്കു പോകുന്ന അമ്മമാര്‍ ഒരുപാട് പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതൊന്നും മറ്റൊരാള്‍ക്ക് മനസ്സിലാകണം എന്നില്ല. അമ്മയുടെ ശ്രദ്ധ എത്തുന്നതുപോലെ മറ്റുള്ളവര്‍ ശ്രദ്ധിക്കുമോ എന്നൊക്കെ സംശയം തോന്നും. കുഞ്ഞിന്റെ അച്ഛന്റെ അടുത്തു പോലും ഏല്‍പ്പിച്ച് പോകാന്‍ ധൈര്യം തോന്നില്ല. അതൊക്കെ ഇമോഷണലായ കാര്യങ്ങളാണ്. ഈ സാഹചര്യങ്ങളെ അതിജീവിക്കാന്‍ അമ്മമാര്‍ തയ്യാറാകണം എന്നാണ് അശ്വതി പറയുന്നത്. ജോലി ജീവിതത്തില്‍ അത്രമാത്രം പ്രധാനപ്പെട്ടതാണ്. കരിയര്‍ വേണ്ടെന്നു വെച്ചാല്‍ കുറച്ച് കഴിയുമ്പോള്‍ നിങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടിവരും. കുഞ്ഞുങ്ങളെ ശരിയായ രീതിയില്‍ നോക്കാന്‍ ഒരാളെ കണ്ടെത്തുക എന്നത് മാത്രമാണ് ചെയ്യേണ്ടതെന്നും' അശ്വതി വ്യക്തമാക്കി

  English summary
  Chakkappazham fame Actress Aswathy Sreekanth Opens Up About Baby Caring
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X