»   » മോഹന്‍ലാല്‍ കുറച്ചുകൂടെ ശ്രദ്ധിക്കുക, ദൃശ്യത്തിന് ശേഷം ഒരു വിജയമുണ്ടോ...?

മോഹന്‍ലാല്‍ കുറച്ചുകൂടെ ശ്രദ്ധിക്കുക, ദൃശ്യത്തിന് ശേഷം ഒരു വിജയമുണ്ടോ...?

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ മലയാളികളുടെ അഭിമാനമാണ് മോഹന്‍ലാല്‍. അഭിനയ കലയുടെ പാഠപുസ്തകം. പലതും അദ്ദേഹത്തില്‍ നിന്ന് യുവതലമുറ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. മോഹന്‍ലാലിന്റെ അഭിനയം കണ്ട് കണ്ണെടുക്കാന്‍ മറന്നവര്‍ പോലുമുണ്ട്. ലോക പ്രകത്ഭര്‍ പോലും ലാലിന്റെ അഭിനയ മികവിനെ വര്‍ണിച്ചു.

പക്ഷെ ഇക്കഴിഞ്ഞ രണ്ട് വര്‍ഷമായി വളരെ ദയനീയമാണ് ലാലിന്റെ കാര്യം. മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഒരിഞ്ച് വീഴ്ച വന്നു എന്നല്ല. ആവര്‍ത്തിച്ചു പറയുന്നു, അഭിനയത്തില്‍ ഒരിഞ്ച് താഴെ പോയിട്ടില്ല. ഒടുവില്‍ ചെയ്ത കനല്‍ എന്ന ചിത്രത്തില്‍ പോലും കണ്ണുകൊണ്ട് സംസാരിക്കുകയായിരുന്നു ലാല്‍.

എന്നാല്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മോഹന്‍ലാല്‍ ഇനി കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സിനിമ മാറി. സിനിമ കാണുന്ന പ്രേക്ഷകരും മാറി എന്ന വാസ്തവത്തെ തിരിച്ചറിയണം.

ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ മഹാവിജയത്തിന് ശേഷം മോഹന്‍ലാലിന്റെ എന്ന പേരില്‍ ഒരു മികച്ച സിനിമ പ്രേക്ഷകര്‍ കണ്ടിട്ടില്ല. എന്നുകരുതി വീണ്ടും വീണ്ടും ജോര്‍ജു കുട്ടി ആകണം എന്നല്ല. മോഹന്‍ലാലിനോളം തിരക്കഥവായിച്ച പരിചയ സമ്പത്തൊന്നും മറ്റാര്‍ക്കുമില്ല. എന്നിരുന്നാലും....

ചില സിനിമകള്‍ കാണുമ്പോള്‍ ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് വേണു പറഞ്ഞതുപോലെ ഒരു സാധാരണ പ്രേക്ഷകര്‍ക്കും തോന്നുന്നതില്‍ തെറ്റു പറയാന്‍ ഒക്കില്ലല്ലോ... ദൃശ്യത്തിന് ശേഷം ഏതെങ്കിലുമൊരു നല്ല വിജയം ലാലിന് ഉണ്ടായോ എന്ന് സ്വയം വിലയിരുത്താം,

മോഹന്‍ലാല്‍ കുറച്ചുകൂടെ ശ്രദ്ധിക്കുക, ദൃശ്യത്തിന് ശേഷം ഒരു വിജയമുണ്ടോ...?

പേരു പോലെ തന്നെയായിരുന്നു സിനിമയും, ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം കഴിഞ്ഞ് ഉടന്‍ ലാലിന്റേതായി തിയേറ്ററിലെത്തിയത്.

മോഹന്‍ലാല്‍ കുറച്ചുകൂടെ ശ്രദ്ധിക്കുക, ദൃശ്യത്തിന് ശേഷം ഒരു വിജയമുണ്ടോ...?

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കൂതറയില്‍ അതിഥി താരമായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകൊണ്ടാണ് സിനിമ തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അതും പൊട്ടി

മോഹന്‍ലാല്‍ കുറച്ചുകൂടെ ശ്രദ്ധിക്കുക, ദൃശ്യത്തിന് ശേഷം ഒരു വിജയമുണ്ടോ...?

അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത പെരുച്ചാഴിയും പരാജയമായി. 2014 ല്‍ ലാലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു. എന്നു പറഞ്ഞാല്‍ 2013 ല്‍ ദൃശ്യം കഴിഞ്ഞ് 2014 ലാലിന് കഷ്ടകാലം മാത്രം

മോഹന്‍ലാല്‍ കുറച്ചുകൂടെ ശ്രദ്ധിക്കുക, ദൃശ്യത്തിന് ശേഷം ഒരു വിജയമുണ്ടോ...?

രസം എന്ന ചിത്രവുമായാണ് ലാല്‍ 2015 തുടങ്ങിയത്. നേരത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം പല കാരണങ്ങള്‍ കൊണ്ടും തള്ളിപ്പോകുകയായിരുന്നു. മോഹന്‍ലാല്‍ എന്ന നടനായിട്ട് തന്നെയാണ് ലാല്‍ എത്തിയത്. എന്നിരിക്കിലും മര്‍മപ്രധാനമായ വേഷമാണ്.

മോഹന്‍ലാല്‍ കുറച്ചുകൂടെ ശ്രദ്ധിക്കുക, ദൃശ്യത്തിന് ശേഷം ഒരു വിജയമുണ്ടോ...?

മഞ്ജു വാര്യര്‍ തിരിച്ചുവരവില്‍ ചെയ്യുന്ന രണ്ടാമത്തെ ചിത്രം എന്ന നിലയിലാണ് എന്നും എപ്പോഴും തിയേറ്ററുകളിലെത്തിയത്. ചിത്രം പരാജയമല്ല. എന്നാല്‍ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതെന്തോ അതില്‍ താഴെയായിരുന്നു സ്ഥാനം. ഒരു ശരാശരി

മോഹന്‍ലാല്‍ കുറച്ചുകൂടെ ശ്രദ്ധിക്കുക, ദൃശ്യത്തിന് ശേഷം ഒരു വിജയമുണ്ടോ...?

വലിയ ബില്‍ഡപ്പൊക്കെ നല്‍കി പൊട്ടിപ്പൊളിഞ്ഞ ചിത്രമാണ് ലൈല ഓ ലൈല. റണ്‍ ബേബി റണ്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഒരുപാടായിരുന്നു.

മോഹന്‍ലാല്‍ കുറച്ചുകൂടെ ശ്രദ്ധിക്കുക, ദൃശ്യത്തിന് ശേഷം ഒരു വിജയമുണ്ടോ...?

പ്രതീക്ഷയാണ് ലാലിന്റെ മിക്ക ചിത്രങ്ങള്‍ക്കും തിരിച്ചടിയായത് എന്ന് പറയുന്നതിന് ലോഹം ഒരു ഉദാഹരണമാണ്. രഞ്ജിത്ത് - ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കുമ്പോഴും പ്രേക്ഷകര്‍ വലുതായി പ്രതീക്ഷിച്ചു. ആ പ്രതീക്ഷയ്‌ക്കൊപ്പം ഉയരാന്‍ ലോഹത്തിന് കഴിഞ്ഞില്ല

മോഹന്‍ലാല്‍ കുറച്ചുകൂടെ ശ്രദ്ധിക്കുക, ദൃശ്യത്തിന് ശേഷം ഒരു വിജയമുണ്ടോ...?

ഇപ്പോള്‍ എം പദ്മകുമാര്‍ സംവിധാനം ചെയ്ത കനല്‍ എന്ന ചിത്രം വരെ വന്നു നില്‍ക്കുന്നു ലാലിന്റെ ദൃശ്യത്തിന് ശേഷമുള്ള യാത്ര. ഇന്നലെ (ഒക്ടോബര്‍ 22) റിലീസ് ചെയ്ത ചിത്രത്തിന് ശരാശരി എന്ന അഭിപ്രായമാണ് ലഭിയ്ക്കുന്നത്

English summary
Check out Mohanlal's journey after the blockbuster hit of Drishyam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam