ആദ്യ സിനിമയില്‍ നിന്ന് പ്രതിഫലം ലഭിച്ചിട്ടില്ല, എന്നാൽ നായികയെ തേടി, ചെമ്പൻ വിനോദ് പറയുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചെമ്പൻ വിനോദ്. 2010 ൽ പുറത്ത് ഇറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെയാണ് നടൻ വെള്ളിത്തിരയിൽ എത്തിയത്. അഭിനേതാവ് എന്നതിൽ ഉപരി സിനിമാ നിർമ്മാതാവും തിരക്കഥാകൃത്തുമാണ്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത നടനാണ് ചെമ്പൻ വിനോദ്. പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങൾ ന‍ടന്റെ കൈകളിൽ ഭഭ്രമാണ്.

chemban vinod

ഇപ്പോഴിത തന്റെ ആദ്യ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ചെമ്പൻ വിനോദ്. നായകനിൽ നിന്ന് പ്രതിഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് നടൻ പറയുന്നത്. ലിജോ നൽകിയ ധൈര്യമാണ് നായകൻ സിനിമ ചെയ്യാൻ പ്രചോദനമായതെന്നാണ് നടൻ പറയുന്നത്.

ചെമ്പൻ വിനോദിന്റെ വാക്കുകള്‍ ഇങ്ങനെ; 'ലിജോ നല്‍കിയ ധൈര്യമാണ് 'നായകന്‍' എന്ന സിനിമയില്‍ അഭിനയിക്കാന്‍ കാരണമായത്. ലിജോ എന്റെ സുഹൃത്തായത് കൊണ്ട് മാത്രം സിനിമയിലെത്തിയ ആളാണ് ഞാന്‍. അവന്‍ 'നായകന്‍' എന്ന സിനിമ ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അവന്‍ എഴുതി വച്ചിരുന്ന സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചു നോക്കി.

അതിലെ പോലീസ് ഉദ്യോഗസ്ഥന്റെ റോള്‍ കുറച്ചൂടി പുതുമയോടെ ഇത് വരെ കാണാത്ത ഒരു തരത്തില്‍ എഴുതാന്‍ ഞാന്‍ ലിജോയോട് പറഞ്ഞു. 'നീ ആ വേഷം ചെയ്യുന്നോ?' എന്നായി ലിജോയുടെ ചോദ്യം. അഭിനയിക്കാന്‍ അവസരം ലഭിച്ച സ്ഥിതിക്ക് ആദ്യമായി ചോദിച്ച ചോദ്യം എന്റെ നായിക ആരാണെന്നാണ്.
അങ്ങനെ ലിജോ നല്‍കിയ ധൈര്യത്തിന്റെ പുറത്താണ് ആ സിനിമ ചെയ്തത്. ശമ്പളം ഒന്നും കിട്ടിയില്ല. ലിജോയ്ക്ക് പോലും പ്രതിഫലം കിട്ടിയില്ല. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത നായകനില്‍ ഇന്ദ്രജിത്ത് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

വൻവിജയമായിരുന്നു ചെമ്പൻ വിനോദിന്റെ സിനിമാ ജീവിതം. ചെയ്ത സിനിമയിലെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ.മ. യൗ , ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രാൻസാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ചെമ്പൻ വിനോദിന്റെ ചിത്രം.

More from Filmibeat

Read more about: chemban vinod nayakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X