For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ വാർത്ത കേൾക്കുമ്പോൾ ചിലർക്ക് സുഖമുണ്ടാവും; രണ്ടാം വിവാഹത്തെ വിമർശിച്ചവർക്ക് ചെമ്പന്‍ വിനോദിൻ്റെ മറുപടി

  |

  അങ്കമാലി ഡയറിസീന് തിരക്കഥ ഒരുക്കിയതിന് ശേഷം നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കിയ സിനിമയാണ് ഭീമന്റെ വഴി. അടുത്തിടെ ഒടിടി റിലീസായിട്ടെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. സിനിമയില്‍ ചെമ്പന്‍ വിനോദിന്റെ ഭാര്യ മറിയവും ചെറിയൊരു റോളില്‍ അഭിനയിച്ചിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അതേ സമയം നായികയായിട്ടെത്തിയ വിന്‍സി അലോഷ്യസിന് വിമര്‍ശനങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.

  ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തിന് ശേഷം കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി ചെമ്പന്‍ വിനോദ് തന്നെ പറയുകയാണ്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു ഭാര്യയെ കുറിച്ചും സിനിമയിലെ നായിക കഥാപാത്രത്തെ കുറിച്ചും നടന്‍ പങ്കുവെച്ചത്.

  ''തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് വിമര്‍ശിച്ച് വന്നവര്‍ക്കുള്ള മറുപടിയാണ് ചെമ്പന്‍ നല്‍കിയത്. 'അങ്ങനെ ഒക്കെ ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും സുഖം കിട്ടുന്നുണ്ടാകും. എന്റെ രണ്ടാം വിവാഹ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അങ്ങനെ ചിലര്‍ക്ക് സുഖം കിട്ടുന്നുണ്ടെങ്കില്‍ നല്ല കാര്യമാണല്ലോ. അത് എന്ത് തന്നെ ആയിക്കൊള്ളട്ടെ നമ്മളെ കൊണ്ട് കുറച്ച് ആളുകള്‍ക്ക് ഒരു സുഖം കിട്ടും. നമ്മള്‍ എടുക്കുന്ന സിനിമയുടെ ഉദ്ദേശവും അതു തന്നെ ആണല്ലോ. കുറച്ച് ആളുകളെ സന്തോഷിപ്പിക്കുന്നു. ഇവര്‍ക്ക് വേറെ സന്തോഷം, സിനിമ കാണുന്നവര്‍ക്ക് വേറെ സന്തോഷം. അതില്‍ ഒരു പ്രയാസവുമില്ല. ഇതെന്നെ പേഴ്‌സണലായി ബാധിക്കുന്ന കാര്യങ്ങളല്ല.

  എന്നെ പറ്റിയോ എന്റെ ഭാര്യയെ പറ്റിയോ ഞങ്ങളുടെ പ്രായത്തെ പറ്റിയോ എന്ത് കമന്റ് ചെയ്താലും എങ്ങനെയാണ് അത് എന്നെ ബാധിക്കുക. ഞാനും മറിയവും ആയിട്ടുള്ള ബന്ധത്തെയും അത് ബാധിക്കുന്നില്ല. ഞാനും സമൂഹവും ആയിട്ടുള്ള ബന്ധത്തെയും ബാധിക്കുന്നില്ല. പേഴ്‌സണല്‍ ആയിട്ട് പോലും ബാധിക്കുന്നില്ല. അത്തരം പോസ്റ്റുകള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല ചിലര്‍ എനിക്ക് വിഷമത്തോടെ അയച്ചു തരാറുണ്ട്. അവര്‍ എനിക്ക് അത് അയച്ചു തരുന്നത് അവരുടെ വിഷമം എന്നെ അറിയിക്കാന്‍ ആണോ എന്നും നമുക്ക് അറിയില്ല. നമ്മള്‍ ഇതൊക്കെ ആലോചിക്കാന്‍ പോയാല്‍ നമ്മുടെ ലൈഫ് എവിടെയും എത്തില്ല. എനിക്ക് ആലോചിക്കാന്‍ വേറെ കുറേ കാര്യങ്ങളുണ്ട് എന്നാണ് ചെമ്പന്‍ വിനോദ് വിവാഹത്തെ കുറിച്ച് പറയുന്നത്.

  കല്യാണം കഴിഞ്ഞ് ചെല്ലുമ്പോള്‍ പൃഥ്വിരാജിന് 17 വയസ്; അമ്മായിയമ്മയായ മല്ലിക സുകുമാരനെ കുറിച്ചും നടി പൂര്‍ണിമ

  അതേ സമയം ഭീമന്റെ വഴികള്‍ എന്ന സിനിമയിലെ നായികമാരെ കുറിച്ചും ചോദ്യം വന്നിരുന്നു. വിവാഹത്തിന് മുന്‍പ് സെക്‌സില്‍ ഏര്‍പ്പെട്ടിട്ട് മറ്റൊരാളെ വിവാഹം കഴിച്ച നായികയ്ക്ക് വിമര്‍ശനം ലഭിച്ചിരുന്നു. മലയാളികളുടെ സദാചാര ബോധത്തെ കുറിച്ചും ചെമ്പന്‍ വിനോദ് സംസാരിച്ചിരുന്നു. 'മലയാളികള്‍ക്ക് എന്ത് സദാചാര ബോധമാണുള്ളത്. എന്തുകൊണ്ടാണ് ആ പെണ്‍കുട്ടിയുടെ ആംഗിളില്‍ നിന്ന് ചിന്തിക്കാത്തത്. അവള്‍ക്കൊരു ഗുഡ് ടൈം.. അയാള്‍ ഒരു സുന്ദരന്‍ സേഫ് ആയിട്ട് കാര്യങ്ങള്‍ ചെയ്യുന്നു. ഒരു ഉഷ്ണമേഖലാ കാലാവസ്ഥയാണ് നമ്മുടേത്. വളരെ നേരത്തെ മെന്‍സസ് ആകുന്ന ഒരു പെണ്‍കുട്ടിക്ക് ഇതൊന്നും അധികകാലം വെച്ചു കൊണ്ടിരിക്കാന്‍ പറ്റില്ല. കാമാസക്തി കൂടുതലുള്ള ആളുകളാണ്.

  അഭിഷേകിന്റെ ആദ്യ ഭാര്യ, ഐശ്വര്യ ഭര്‍ത്താവിനെ തട്ടിയെടുത്തു! നടന്റെ വീടിന് മുന്നിലെത്തി ഞരമ്പ് മുറിച്ച് യുവതി

  അങ്ങനെ ഉഷ്ണമേഖല നമ്മുടെ കാലാവസ്ഥയിലുള്ള ഒരു പെണ്‍കുട്ടി നോക്കുമ്പോള്‍ ചേട്ടന്‍ കൊള്ളാം, ക്യൂട്ടാണ്. ആരും അറിയില്ല. എല്ലാം സേഫ്. പിന്നെ നോക്കുമ്പോള്‍ വേറെ ആലോചന വന്നു. അവളെ പൊന്നു പോലെ നോക്കുമെന്ന് അവള്‍ക്ക് തോന്നി. അപ്പോള്‍ അവന്റെ കൂടെ പോയി. നമുക്ക് അവളുടെ ആംഗിളില്‍ നിന്നും നോക്കാമല്ലോ. അപ്പുറത്ത് ഭീമന്‍ ആണെങ്കില്‍ അവനും അവളോട് വലിയ റിലേഷന്‍ ഒന്നുമുണ്ടായിരുന്നില്ല. അവന് കല്യാണം ഒന്നും വേണ്ട. സെക്‌സ് മാത്രം മതി എന്നാണല്ലോ ചിന്തിക്കുന്നത്. അതുപോലെ ഇവള്‍ക്കും ചിന്തിച്ചു കൂടെ. അതൊക്കെ എന്ത് സദാചാര ബോധത്തെ ആണ് തകര്‍ക്കുന്നത് എന്നും താരം ചോദിക്കുന്നു.

  ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചതാണ്; മക്കള്‍ പോലും അതേ കുറിച്ച് ചോദിക്കാറുണ്ടെന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്

  Recommended Video

  Omar lulu with explanation in the post about Dileep | FilmiBeat Malayalam

  2010 ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകന്‍ എന്ന സിനിമയിലൂടെയാണ് ചെമ്പന്‍ വിനോദ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ ചെയ്തു. അങ്കമാലി ഡയറിസീന് തിരക്കഥ ഒരുക്കിയാണ് രചനയിലേക്ക് കടന്നത്. ഇപ്പോള്‍ ഭീമന്റെ വഴിയും എഴുതി. ഇത് കൂടാതെ നിരവധി സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. 2020 ലോക്ഡൗണിലാണ് മറിയവുമായിട്ടുള്ള വിവാഹം നടക്കുന്നത്. താരത്തെക്കാള്‍ ഭാര്യയ്ക്ക് വളരെ പ്രായം കുറവാണെന്ന കാര്യത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിട്ടും വന്നിരുന്നു.

  English summary
  Chemban Vinod Opens Up To The Criticism He Faced After His Second Marriage, Says He Never Mind
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X