twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മൂന്നു വയസ്സുള്ള മകന് അമ്മയുടെ വേദന അറിയാം'; സ്തനാര്‍ബുദത്തോട് പൊരുതിയ ഛാവി മിത്തല്‍ പറയുന്നു

    |

    പ്രശസ്ത ടെലിവിഷന്‍ താരവും അഭിനേത്രിയുമായ ഛാവി മിത്തല്‍ സ്തനാര്‍ബുദത്തോട് പോരാടി ജയിച്ച വ്യക്തിയാണ്. ക്യാന്‍സറിനോട് പൊരുതി വിജയിച്ച ഛാവിയുടെ കഥ ഇത്തരം വേദനകളോട് പോരാടുന്നവര്‍ക്ക് പലപ്പോഴും പ്രചോദനം നല്‍കുന്നതാണ്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ഛാവിയുടെ ജീവിതം പലപ്പോഴും ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവര്‍ക്ക് ഒരനുഭവപാഠമാണ്. ഛാവിയുടെ ഭര്‍ത്താവും മക്കളായ അര്‍ഹാമും അരീസയും ഛാവിയുടെ ഈ പോരാട്ടത്തില്‍ ഒപ്പമുണ്ട്.

    'ഷാജി കൈലാസേ, നീ എന്റെ മക്കളുടെ ഡേറ്റ് ചോദിച്ചു വരുന്ന കാലം വരും...സുകുവേട്ടന്‍ അന്നേ പറഞ്ഞു''ഷാജി കൈലാസേ, നീ എന്റെ മക്കളുടെ ഡേറ്റ് ചോദിച്ചു വരുന്ന കാലം വരും...സുകുവേട്ടന്‍ അന്നേ പറഞ്ഞു'

    എന്റെ വലതുഭാഗത്ത് സര്‍ജറി ചെയ്ത വലിയ പാടുകളുണ്ട്. മകന് അത് മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല. പക്ഷെ, അമ്മയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവനറിയാം.അമ്മയെ കെട്ടിപ്പിടിക്കുമ്പോള്‍ പതുക്കെ വേണം എന്ന് എപ്പോഴും ഞാന്‍ അവനോട് പറയാറുണ്ട്. അതുകൊണ്ട് എപ്പോഴും എന്റെ ഇടതുഭാഗം എവിടെയെന്ന് ചോദിച്ച് ഉറപ്പുവരുത്തിയിട്ടേ എന്നെ കെട്ടിപ്പിടിയ്ക്കാറുള്ളൂ.

    actress

    അവന്‍ എന്നെ ആ മുറിവുകള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അവ ഞാന്‍ കാണിച്ചുകൊടുത്തിട്ടുണ്ട്. എങ്ങനെയാണ് മുറിവുണ്ടായതെന്ന് അവന്‍ ഇടയ്ക്കിടെ എന്നോട് ചോദിക്കാറുണ്ട്. വല്ലപ്പോഴും അവന്റെ കൈതട്ടി എന്റെ വലതുഭാഗത്ത് എനിക്ക് വേദനയെടുത്തത് അറിയുമ്പോള്‍ അവന്‍ പേടിച്ചുപോകാറുണ്ട്.

    തനിക്കുള്ള അസുഖത്തെക്കുറിച്ച് മകള്‍ക്കും അറിയാം. ചിലപ്പോഴൊക്കെ ജോലി തീര്‍ത്ത് വരുമ്പോള്‍ ക്ഷീണമായിരിക്കും. അപ്പോള്‍ ഞാന്‍ മകളോട് അമ്മയ്ക്ക് സുഖമില്ല, നീ ശ്രദ്ധിക്കണേ എന്നൊക്കെ പറയും. അരീസക്ക് അവളുടെ മുത്തശ്ശി കൂടി നഷ്ടപ്പെട്ടതുകൊണ്ട് എന്റെ അസുഖത്തെക്കുറിച്ച് വ്യക്തമായി അറിയാം. അവള്‍ ഇടയ്ക്കിടെ മുത്തശ്ശിയുടെ ചിത്രം എടുത്തുനോക്കി ഇതാണോ ആ അമ്മ എന്നൊക്കെ ചോദിക്കും. ചിലപ്പോള്‍ അവള്‍ മുത്തശ്ശിയെ നോക്കി കരയും.

    'പ്രേക്ഷകർക്ക് ലക്ഷ്മിപ്രിയയെ പോലുള്ള കുലസ്ത്രീകളെയാണ് ആവശ്യം, വൈകാതെ ജാസ്മിനും പുറത്താകും'; നിമിഷ'പ്രേക്ഷകർക്ക് ലക്ഷ്മിപ്രിയയെ പോലുള്ള കുലസ്ത്രീകളെയാണ് ആവശ്യം, വൈകാതെ ജാസ്മിനും പുറത്താകും'; നിമിഷ

    actress

    നിന്റെ അമ്മ വളരെ ചെറുപ്പമാണെന്നും അതിനാല്‍ രോഗത്തോട് പൊരുതി ജയിക്കുമെന്ന ഉറപ്പുണ്ടെന്നും ഇടയ്ക്കിടെ പറഞ്ഞുകൊടുക്കാറുണ്ട്. സര്‍ജറിയ്ക്ക് ശേഷമുള്ള വിശ്രമത്തിന് ശേഷം ജിമ്മിലും പോയിത്തുടങ്ങണമെന്നാണ് നടി ആഗ്രഹിക്കുന്നത്. ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ എപ്പോഴും മകള്‍ക്ക് അമ്മയുടെ അടുത്ത് തന്നെ ഇരിയ്ക്കാനായിരുന്നു ഇഷ്ടം.' ഛാവി പറയുന്നു.

    കഴിഞ്ഞ മാസമായിരുന്നു ഛാവിയുടെ ഓപ്പറേഷന്‍. പത്ത് വര്‍ഷത്തോളമായി ക്യാന്‍സറുമായി നിരന്തര പോരാട്ടത്തിലായിരുന്നു ഛാവി. ഛാവിയുടെ രോഗാവസ്ഥയിലും അവളുടെ ഭര്‍ത്താവ് ശക്തമായ സാന്നിദ്ധ്യമായി അവള്‍ക്ക് ധൈര്യം പകര്‍ന്ന് ഒപ്പമുണ്ടായിരുന്നു.

    2004-ലായിരുന്നു പ്രശസ്ത ടെലിവിഷന്‍ താരം ഛാവിയും ഭര്‍ത്താവ് മോഹിത് ഹുസൈനും വിവാഹിതരായത്. 2012-ല്‍ മൂത്തമകള്‍ അരീസയും 2019-ല്‍ രണ്ടാമത്തെ മകന്‍ അര്‍ഹാമും പിറന്നു.

    Read more about: cancer
    English summary
    Chhavi Mittal Opens Up How Her Son Reacted When She Shows Cancer Surgery Scars
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X