കുടുകുടാ ചിരിപ്പിച്ച് ചില്‍ഡ്രന്‍സ് പാര്‍ക്ക്! കളിചിരികളുമായി സിനിമയെത്തി! ആദ്യ പ്രതികരണം ഇങ്ങനെ!
റ്റു കണ്‍ട്രീസിന് ശേഷം റാഫിയും ഷാഫിയും ഒരുമിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. വെറുമൊരു പാര്‍ക്കല്ല ഇതെന്ന് നേരത്തെ തന്നെ താരങ്ങളും അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ഈദ് റിലീസായാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിട്ടുള്ളത്. വേദനകളോ വിഷമതകളെക്കുറിച്ചോ ഉള്ള സിനിമയല്ല ഇതെന്നും പുത്തനുണര്‍വ്വിന്റെ ചിരിക്കാറ്റുമായാണ് ചിത്രമെത്തുന്നതെന്നും വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. പ്രേക്ഷകരെ കുടുകുടാചിരിപ്പിക്കുന്ന തരത്തിലുള്ള നിരവധി രംഗങ്ങള്‍ സിനിമയിലുണ്ടെന്നാണ് പ്രേക്ഷകരും പറയുന്നത്. റാഫിയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുള്ള മുഴുനീള എന്റര്‍ടൈന്‍മെന്റായാണ് സിനിമയൊരുക്കിയത്.
റ്റു കണ്‍ട്രീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം റാഫി-ഷാഫി ടീം വീണ്ടും ഒരുമിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വാനോളമായിരുന്നു. ഗായത്രി സുരേഷ്, ഷറഫുദ്ദീന്‍, ധ്രുവന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സൗമ്യ മേനോന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയുടോ പോസ്റ്ററും ടീസറുകളുമെല്ലാം നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു.

ഉത്സവപ്രതീതിയുണര്‍ത്തി എത്തിയ ചില്‍ഡ്രന്‍സ് പാര്‍ക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്ററുകളിലെങ്ങും പൊട്ടിച്ചിരിയാണ് മുഴങ്ങുന്നത്. പ്രേക്ഷകരെ എല്ലാ തരത്തിലും രസിപ്പിക്കുന്ന പാക്കേജുമായിത്തന്നെയാണ് ഇത്തവണയും ഷാഫി എത്തിയിട്ടുള്ളത്.


Click it and Unblock the Notifications