twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    365 ദിവസം പ്രദര്‍ശിപ്പിച്ച മോഹന്‍ലാല്‍ സിനിമ! കരിയര്‍ ബെസ്റ്റായ 'ചിത്രം' പിറന്നിട്ട് 30 വര്‍ഷം! കാണൂ

    |

    Recommended Video

    ചിത്രത്തിന് ഇന്ന് 30 വയസ്സ് | Old Movie Review | filmibeat Malayalam

    എന്നെന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളുണ്ട്. ആദ്യ ദിനത്തില്‍ ആളുകളില്ലാതെ തിയേറ്ററുടമകള്‍ ആശങ്കപ്പെട്ടിരുന്ന സിനിമകള്‍ പില്‍ക്കാലത്ത് ബോക്‌സോഫീസില്‍ നിന്നും മാറാതെ വന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തില്‍ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചിത്രം. അതുവരെയുള്ള ബോക്‌സോഫീസ് റെക്കോര്‍ഡുകളെയെല്ലാം തിരുത്തിക്കുറിച്ച് മുന്നേറുകയായിരുന്നു ഈ സിനിമ. രഞ്ജിനി, ലിസി, നെടുമുടി വേണു, എം ജി സോമന്‍, സുകുമാരി, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. കണ്ണൂര്‍ രാജന്‍ ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗാനങ്ങളായിരുന്നു സിനിമയിലെ മറ്റൊരു ആകര്‍ഷണം. 1988 ഡിസംബര്‍ 23നായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.

    44 ലക്ഷം മുതല്‍മുടക്കിലാണ് സിനിമ നിര്‍മ്മിച്ചത്. പികെആര്‍ പിള്ളയാണ് ചിത്രം നിര്‍മ്മിച്ചത്. 3.5 കോടിയിലധികം കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. 200, 300, 365 ദിനങ്ങളിലധികം പ്രദര്‍ശനം നടത്തിയ സിനിമ കൂടിയായിരുന്നു ഇത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ നിരവധിയായിരുന്നു. അംബികയെ ആയിരുന്നു തുടക്കത്തില്‍ നായികയാക്കാനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ തിരക്ക് കാരണം താരത്തിന് ഈ സിനിമ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് രഞ്ജിനിയെത്തിയത്. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായി മാറിയ ജോഡികളെ തന്റെ സിനിമയിലും പരീക്ഷിക്കാമെന്നായിരുന്നു പ്രിയദര്‍ശന്‍ കരുതിയത്. മൂന്ന് പതിറ്റാണ്ട് തികയുന്ന വേളയില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രത്യേകതകളിലൂടെ തുടര്‍ന്നുവായിക്കാം.

    മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ്

    മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ്

    മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചിത്രമെന്ന് നിസംശയം പറയാം. ഇന്നും പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട് ഈ സിനിമ. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു ഓരോ താരവും. 1988 ലെ ക്രിസ്മസ് റിലീസായാണ് സിനിമയെത്തിയത്. വിഷ്ണു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തുടക്കത്തിലെ തമാശയും പിന്നീടുള്ള വൈകാരികത നിറഞ്ഞ മുഹൂര്‍ത്തങ്ങളുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

    പ്രദര്‍ശനത്തിലും റെക്കോര്‍ഡ്

    പ്രദര്‍ശനത്തിലും റെക്കോര്‍ഡ്

    ആദ്യദിനത്തില്‍ അത്ര നല്ല പ്രതികരണമോ, തിരക്കോ സിനിമയ്ക്ക് അനുഭവപ്പെട്ടിരുന്നില്ല. 1989 ലെ ക്രിസ്മസും കഴിഞ്ഞ് 1990 ലും ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളം പ്രദര്‍ശിപ്പിച്ച സിനിമയെന്ന റെക്കോര്‍ഡ് ചിത്രത്തിന് സ്വന്തമാണ്. തിയേറ്ററുകളില്‍ കൂടുതല്‍ ദിവസം പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡും സിനിമയ്ക്ക് സ്വന്തമാണ്.

    കലക്ഷനിലും മുന്നില്‍

    കലക്ഷനിലും മുന്നില്‍

    അന്നുവരെയുള്ള സകല റെക്കോര്‍ഡുകളും ഭേദിച്ചാണ് ഈ ചിത്രം കുതിച്ചത്. റിലീസിങ്ങ് സെന്ററുകളില്‍ നിന്നും മാത്രമായി 4 കോടിയിലധികം കലക്ഷനും സിനിമ സ്വന്തമാക്കിയിരുന്നു. 44 ലക്ഷമായിരുന്നു സിനിമയുടെ മുതല്‍മുടക്ക്. ബോക്‌സോഫീസില്‍ നിന്നും റെക്കോര്‍ഡ് നേടിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ഇന്നും ലഭിക്കുന്നത്.

    അംബികയെ പരിഗണിച്ചു

    അംബികയെ പരിഗണിച്ചു

    അക്കാലത്ത് തിളങ്ങി നിന്നിരുന്ന താരജോഡികളായിരുന്ന മോഹന്‍ലാലും അംബികയും മതി തന്റെ സിനിമയിലുമെന്നായിരുന്നു പ്രിയദര്‍ശന്‍ തീരുമാനിച്ചത്. അംബികയെ ആയിരുന്നു നായികയായി തീരുമാനിച്ചത്. എന്നാല്‍ താരത്തിന് നായികാവേഷം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് ശേഷമാണ് അടുത്ത താരത്തെ പരിഗണിച്ചത്.

    തമിഴിലെ തിരക്ക്

    തമിഴിലെ തിരക്ക്

    തമിഴിലും തെലുങ്കിലും മലയാളത്തിലുമായി തിളങ്ങി നില്‍ക്കുകയായിരുന്നു അംബിക. സിനിമാജീവിതത്തില്‍ തനിക്ക് നഷ്ടബോധം തോന്നിയ കഥാപാത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ ചിത്രം നഷ്ടമായതിനെക്കുറിച്ച് അംബിക വ്യക്തമാക്കിയിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും അംബികയ്ക്ക് ലഭിച്ചിരുന്നു. തമിഴിലെ തിരക്ക് കാരണമാണ് ചിത്രം വേണ്ടെന്ന് വെക്കേണ്ടി വന്നത്.

    ഇന്നും നഷ്ടബോധം

    ഇന്നും നഷ്ടബോധം

    ഇന്നും നഷ്ടബോധമായി കൊണ്ടുനടക്കുന്ന കാര്യമാണ് ചിത്രത്തിലെ വേഷമെന്നായിരുന്നു അംബിക പറഞ്ഞത്. അംബികയ്ക്ക് പകരമെത്തിയ രഞ്ജിനിയാവട്ടെ കല്യാണിയെ അതിഗംഭീരമായി അവതരിപ്പിച്ചിരുന്നു. മോഹന്‍ലാലുമായുള്ള മികച്ച കെമിസ്ട്രിയും ഗാനങ്ങളുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഹാസ്യരംഗങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാനും ഇവര്‍ക്ക് കഴിഞ്ഞിരുന്നു.

     മോഹന്‍ലാലും പ്രിയദര്‍ശനും

    മോഹന്‍ലാലും പ്രിയദര്‍ശനും

    ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. തിരുവനന്തപുരത്തിന്റെ സ്വന്തം താരങ്ങളാണിവര്‍. ബാല്യത്തില്‍ തന്നെ സിനിമാസ്വപ്‌നത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞിരുന്നു. സിനിമയിലെത്തിയതിന് ശേഷവും ഇവരുടെ സൗഹൃദം അതേ പോലെ തുടരുകയായിരുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണ്. ചിത്രം 3 പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നതിനിടയില്‍ ഹൈദരാബാദില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്‍രെ തിരക്കിലാണ് ഇരുവരും.

    ലിസിയുടെ സാന്നിധ്യം

    ലിസിയുടെ സാന്നിധ്യം

    മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ലിസി. മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പം നിറഞ്ഞുനിന്ന ഈ അഭിനേത്രിക്ക് നായികയായും സഹോദരിയായും അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. രേവതി എന്ന ഊമയായാണ് ലിസി ചിത്രത്തിലെത്തിയത്. പ്രിയദര്‍ശനുമായുള്ള വിവാഹവും വിവാഹ മോചനവുമൊക്കെയായി ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു ഈ അഭിനേത്രി.

    മക്കളും സിനിമയില്‍

    മക്കളും സിനിമയില്‍

    മോഹന്‍ലാലും പ്രിയദര്‍ശനും മാത്രമല്ല മക്കളും അടുത്ത സുഹൃത്തുക്കളാണ്. ഏകദേശം ഒരേസമയത്താണ് മക്കളുടെ ആദ്യ സിനിമയും റിലീസ് ചെയ്തത്. ഹോലയിലൂടെ കല്യാണി നായികയായി തുടക്കം കുറിച്ചപ്പോള്‍ ആദിയിലൂടെ പ്രണവ് നായകനാവുകയായിരുന്നു. ബാലതാരമായി സിനിമയിലെത്തിയ ഇരുവരും നായികനായകന്‍മാരായെത്തുകയാണ് മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിലൂടെ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ താരപുത്രനും താരപുത്രികളുമെല്ലാം അണിനിരക്കുന്നുണ്ട്.

    English summary
    Chithram completes 30 years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X