For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വളരെ സൈലന്റായ വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്റെ സ്‌റ്റൈല്‍ ഇഷ്ടമാണ്; ബൃന്ദ മാസ്റ്റര്‍

  |

  ഇന്ത്യന്‍ സിനിമയിലെ മികച്ച നൃത്ത സംവിധായകരില്‍ ഒരാളാണ് ബൃന്ദ മാസ്റ്റര്‍. തമിഴിലും മലയാളത്തിലുമെല്ലാം നിറഞ്ഞ് നില്‍ക്കുന്ന മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്നു എന്ന പ്ര്‌ത്യേകത കൂടിയുണ്ട്. ഏറ്റവുമൊടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ സിനിമയിലെ നൃത്തം ഒരുക്കിയ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് ബൃന്ദ.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  മോഹന്‍ലാലും പ്രിയദര്‍ശനുമായുള്ള സൗഹൃദത്തെ കുറിച്ചും അവരുടെ മക്കള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചതിനെ കുറിച്ചുമൊക്കെ ബൃന്ദ മാസ്റ്റര്‍ പറഞ്ഞിരുന്നു. അതുപോലെ ആദ്യമായി താനൊരുക്കുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവാനുള്ള കാരണത്തെ പറ്റിയും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരം വെളിപ്പെടുത്തുന്നു.

  എന്റെയൊരു കുടുംബാംഗത്തെ പോലെയാണ് പ്രിയന്‍ സാര്‍. ഒരുപാട് സിനിമകള്‍ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ മോഹന്‍ലാല്‍ സാറിനൊപ്പവും നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. മരക്കാരിലെ ഏറ്റവും വലിയ സന്തോഷം ഇരുവരുടെയും മക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്. അതുകൊണ്ട് തന്നെ കുട്ടികളെ പഠിപ്പിക്കുന്ന അനുഭവമായിരുന്നു അത്. ഇരുവരും നന്നായി തന്നെയാണ് അവതരിപ്പിച്ചത്. ഒരുപാട് റിഹേഴ്‌സലുകള്‍ ചെയ്യേണ്ടി വന്നിരുന്നു.

  വളരെ സൈലന്റായ വ്യക്തിയാണ് പ്രണവ്. ഞാനെന്ത് പറഞ്ഞ് കൊടുക്കുന്നുവോ അതുപോലെ തന്നെ ചെയ്യും. പ്രണവിന്റെ കണ്ണുകള്‍ക്ക് പ്രത്യേക ആകര്‍ഷണമുണ്ട്. ലാല്‍ സര്‍ ഒരു മികച്ച നടനാണ്. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാന്‍. ഇത്ര വലിയ നടനാണെന്ന ഒരു ഭാവവും അദ്ദേഹത്തിലില്ല. ഇന്നും ഒരു പുതുമുഖത്തെ പോലെയാണ് വന്ന് നില്‍ക്കുക. അദ്ദേഹം ഇതിഹാസമാണ്. ഇരുവര്‍ അടക്കം നിരവധി ചിത്രങ്ങള്‍ മോഹന്‍ലാലിനൊപ്പം ചെയ്തിട്ടുണ്ട്. പക്ഷേ ആദ്യം കണ്ട ലാല്‍ സാര്‍ എങ്ങനെയായിരുന്നോ അതേ മനുഷ്യന്‍ തന്നെയാണ് ഇന്നും.

  തമിഴ് സിനിമയില്‍ വിജയ് ആണ് ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഡാന്‍സര്‍. ഹിന്ദിയില്‍ ഹൃത്വിക് റോഷന്‍. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സ്‌റ്റൈല്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. വളരെ ക്ലാസിയാണ്. അതുപോലെ തന്നെയാണ് പൃഥ്വിരാജും. ഓരോ അഭിനേതാവിന് വേണ്ടി നൃത്തരംഗം ഒരുക്കുമ്പോഴും അവര്‍ക്ക് ചേരുന്നത് എന്താണെന്ന് നമ്മള്‍ മനസിലാക്കണം. ചിലര്‍ക്ക് ഡാന്‍സ് നമ്പറാകും ചേരുക. ചിലര്‍ക്ക് എക്‌സ്പ്രഷനും. അത് നോക്കിയാണ് ഞാന്‍ ഗാനം ഒരുക്കാറുള്ളത്.

  രജനി സാറിന് സ്‌റ്റൈല്‍ ആണ് ചേരുക, കമല്‍ സാര്‍ ഓള്‍ ഇന്‍ ഓള്‍ ആണ്. ഡാന്‍സ്, അഭിനയം, എല്ലാത്തിലും പ്രഗത്ഭനാണ്. അത് കൂടാതെ സിനിമകളുടെ കഥ കേട്ട ശേഷമാണ് നൃത്ത രംഗങ്ങള്‍ ഒരുക്കാറുള്ളത്. എങ്കിലേ ആ സിനിമയ്ക്ക് അതിലെ കഥാപാത്രങ്ങള്‍ക്ക് ചേരുന്ന ഗാനരംഗങ്ങള്‍ നല്‍കാനാവൂ. ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയെ കുറിച്ചും ബൃന്ഗ മാസ്റ്റര്‍ തുറന്ന് പറഞ്ഞിരുന്നു. കൊറിയോഗ്രാഫിയും കുടുംബവുമായും തിരക്കിട്ട ജീവതമായിരുന്നു ഇതുവരെ. സിനിമ സംവിധാനം ചെയ്യാന്‍ വൈകി പോയി എന്ന് ഞാന്‍ കരുതുന്നില്ല.

  അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല- പ്രണവ് മോഹൻലാൽ

  ഇപ്പോള്‍ എല്ലാം ഒത്തു വന്നപ്പോള്‍ സിനിമ ചെയ്യുന്നു എന്നേയുള്ളു. ഏയ് സിനാമിക എന്നാണ് ചിത്രത്തിന്റെ പേര്. ദുല്‍ഖര്‍ സല്‍മാനും അദിതി റാവു ഹൈദരിയും നായിക, നായകന്മാരാവുന്നു. മണിരത്‌നം സാറിന്റെ ഓകെ കണ്മണി എന്ന ചിത്രത്തിലെ ഗാനത്തിലെ ആദ്യ വരികളാണ് ഏയ് സിനാമിക. എന്റെ ആദ്യ സിനിമയ്ക്ക് പേരിടാനുള്ള കാരണവും അതാണ്. ഈ ചിത്രത്തിന്റെ ടൈറ്റില്‍ ഇതായിരിക്കും ചേരുക എന്നതുമുണ്ട്. എന്റെ ആദ്യ ചിത്രത്തിലെ നായകന്‍ ദുല്‍ഖറായതും അതുകൊണ്ടാണ്. ദുല്‍ഖര്‍ ഈ എ ഗ്രേറ്റ് റിയല്‍ ആക്ടര്‍. വളരെ നല്ലൊരു മനുഷ്യനുമാണെന്ന് ബൃന്ദ മാസ്റ്റര്‍ പറയുന്നു.

  Read more about: dulquer salmaan dance
  English summary
  Choreographer Brinda Master Words About Mohanlal And His Son Pranav Mohanlal Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X