twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുബായിൽ രാവിലെ ചായക്കട തപ്പി ഇറങ്ങി, വഴി തെറ്റി, പണി പാളിയ സംഭവം വെളിപ്പെടുത്തി ബിജുകുട്ടൻ

    |

    കൈ നിറയെ ആരാധകരുള്ള താരമാണ് ബിജുകുട്ടൻ. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ലിസ്റ്റിലുണ്ട്. മിമിക്രിയിൽ നിന്നാണ് ബിജുകുട്ടൻ സിനിമയിൽ എത്തുന്നത്. മമ്മൂട്ടി ചിത്രമായ പോത്തൻ വാവയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് മലയാള സിനിമയിലെ നിത്യ സാന്നിധ്യമാകുകയായിരുന്നു. താരത്തിന്റെ കഥാപാത്രങ്ങൾ എല്ലാം പ്രേ7കരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

    കേരളത്തിലും വിദേശത്തും ഓടി നടന്ന് സ്റ്റേജ് ഷോ അവതരിപ്പിക്കുന്ന ബിജു കുട്ടന് കേരളം കഴിഞ്ഞാൽ അടുത്ത പ്രിയപ്പെട്ട നഗരം ‍ ദുബായ് ആണ്. എത്ര പ്രാവശ്യം പോയാലും മതിവരാത്ത നഗരമാണ് ദുബായ് എന്നാണ് താരം പറയുന്നത്. ഇപ്പോഴിത ദുബായിൽ പോയി വഴി തെറ്റിയ രസകരമായ കഥ വെളിപ്പെടുത്തുകയാണ് താരം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

     ചായക്കട  അന്വേഷിച്ച് പോയി

    ആദ്യമായി ദുബായിൽ പ്രോഗ്രാമിന് പോയപ്പോഴുണ്ടായ സംഭവമാണിത്. നാട്ടിലെ പോലെ തന്നെ രാവിലെ താനും സുഹൃത്തും കൂടി ചായക്കട തേടിയിറങ്ങുകയായിരുന്നു. ഒന്നും പേടിക്കാനില്ല, ഞങ്ങൾക്ക് വഴി തെറ്റില്ല എന്നൊക്കെയായിരുന്നു വിചാരം. പോകുമ്പോൾ മടങ്ങി വരനായി ചില അടയാളൊക്കെ കണ്ടു വെച്ചിരുന്നു . എന്നാൽ വഴിതെറ്റി. എങ്ങനെ തിരിച്ച് വരണമെന്ന് ഒരു പിടിയുമില്ല. ആകെ കുടുങ്ങിപ്പോയി.

       ആർക്കും അറിയില്ല

    അന്ന് ഇന്നത്തെ പോലെ മൊബൈൽ ഫോൺ ഒന്നുമില്ലായിരുന്നു. അല്ലെങ്കിൽ ഫോൺ വിളിച്ച് മടങ്ങി വരാമായിരുന്നു. അന്നത്തെ കാലത്ത് താമസിക്കുന്നയിടത്ത് ആകെയുള്ളത് ഒരു ലാൻഡ് ലൈൻ ഫോൺ മാത്രമായിരിക്കും. അതിലൂടെയാണ് ഞങ്ങൾ എല്ലാവരും നാട്ടിലേയ്ക്കും മറ്റും വിളിക്കുന്നത്. അങ്ങനെ ഞങ്ങൾ രണ്ട് പേരും കൂടി അവിടെ കണ്ട കടയിൽ കയറി. ഷോയുടെ കാർഡൊക്കെ കാണിച്ചു. അന്ന് ഇന്നത്തെ പോലെയല്ലായിരുന്നു. ആളുകൾ കണ്ടാൽ പോലും തിരിച്ചറിയുകയില്ലായിരുന്നു. പിന്നെ അവിടെ ഏതോ മലയാളിയുടെ ഷോപ്പിൽ ഒട്ടിച്ചിരുന്ന ഞങ്ങളുടെ പരിപാടിയുടെ നോട്ടിസ് കണ്ട് ആരോ മാനേജരെയൊക്കെ വിളിച്ചറിയിച്ചാണ് ഞങ്ങളെ കണ്ടുപിടിച്ചത്. അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് വല്ല അറബിടെ ഒട്ടകത്തെ കറക്കലോ, അല്ലെങ്കിൽ ആടിനെ മേയ്ക്കുന്ന പണി കിട്ടിയേനെ ബിജുകുട്ടൻ പറഞ്ഞു.

    Recommended Video

    CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
      പ്രിയപ്പെട്ട  നഗരം

    അമേരിക്കയിലും യൂറോപ്പിലുമൊക്കെ പോയിട്ടുണ്ടെങ്കിലും ഒരു പ്രത്യേക ഇഷ്ടം ദുബായിയോട് ഉണ്ട്. ഓരോ യാത്രയിലും പുതുമ നിറഞ്ഞ കാഴ്ചകളാണ് ആ നഗരം സമ്മാനിക്കുന്നത്. നമ്മുടെ നാട് പോലെ തന്നെയാണ് അവിടേയും. മറ്റെവിടേയും കിട്ടാത്തത്തൊരു ഫ്രീഡം എനിക്ക് ദുബായിൽ ഫീൽ ചെയ്യാറുണ്ട്. നമ്മൾ തെറ്റെന്നും ചെയ്തിട്ടില്ലെങ്കിൽ ഏത് പാതിരാത്രിയ്ക്കും ദുബായിലൂടെ നമുക്ക് കറങ്ങിയടിച്ച് നടക്കാം.രാത്രിയിലെ ദുബായ് കാഴ്ച്ച പറഞ്ഞറിയിക്കാനാവില്ല. അത്ര മനോഹരമാണ്. പച്ചപ്പും ഹരിതാഭയൊന്നുമില്ലെങ്കിലും ദുബായ് കാണാൻ ഒരു പ്രത്യേക ചന്തമാണ്.

     ജീവിതത്തിലെ  യാത്ര

    ജീവിതം തന്നെ ഒരു യാത്രയാണെന്നാണ് ബിജുകുട്ടൻ പറയുന്നത്. പിന്നെ ഏത് കാര്യത്തിലേക്ക് എത്തിച്ചേരണമെങ്കിലും ഒരു ചെറിയ യാത്ര നടത്തണം. അങ്ങനെ നോക്കുമ്പോൾ ജീവിതം മുഴുവൻ ടൂറാണെന്ന് പറയാം- ബിജുകുട്ടൻ അഭിമുഖത്തിൽ പറയുന്നു. വിവാഹം കഴിഞ്ഞ് മക്കളൊക്കെ ആയതിന് ശേഷമാണ് കുടുംബവുമൊത്ത് യാത്രയ്ക്ക് പോകാൻ തുടങ്ങിയത്. പരിപാടികൾക്ക് വേണ്ടി യാത്രചെയ്യുന്നതിനാൽ വേറെ പ്രത്യേകിച്ച് യാത്ര പോകേണ്ടി വന്നിട്ടുമില്ല. സമയവും കിട്ടാറില്ല.

    Read more about: bijukuttan
    English summary
    Chotta Mumbai Actor Bijukuttan Recalled His First Dubai Visit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X