»   » മാസ്റ്റര്‍പീസും ആടും കുതിക്കുന്നു, ക്രിസ്മസ് റിലീസുകളായെത്തിയ മറ്റ് ചിത്രങ്ങളോ? ഇത്തവണ ആര് നേടും?

മാസ്റ്റര്‍പീസും ആടും കുതിക്കുന്നു, ക്രിസ്മസ് റിലീസുകളായെത്തിയ മറ്റ് ചിത്രങ്ങളോ? ഇത്തവണ ആര് നേടും?

Posted By:
Subscribe to Filmibeat Malayalam

മാസ്റ്റര്‍പീസിലൂടെ മമ്മൂട്ടിയാണ് ക്രിസ്മസ് റിലീസിന് തുടക്കമിട്ടത്. പിന്നാലെ തന്നെ സ്വന്തം സിനിമകളുമായി മറ്റ് താരങ്ങളുമെത്തി. ഒന്നിനൊന്ന് വ്യത്യസ്തമായ അഞ്ച് മലയാള ചിത്രങ്ങളായിരുന്നു ഇത്തവണത്തെ ക്രിസ്മസിന് തിയേറ്ററുകളിലേക്ക് എത്തിയത്. മാസ്റ്റര്‍പീസ്, ആട് 2, മായാനദി, വിമാനം, ആന അലറോടലറല്‍ തുടങ്ങി അഞ്ച് സിനിമകളാണ് ക്രിസ്മസ് പ്രമാണിച്ച് പ്രേക്ഷക സമക്ഷം എത്തിയത്.

2017 ല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നേടാതെ പോയ സിനിമകള്‍, എവിടെയാണ് വീഴ്ച സംഭവിച്ചത്?

മികച്ച പ്രതികരണം നേടി സിനിമകള്‍ വിജയകരമായി മുന്നേറുകയാണ്. മാസ്റ്റര്‍പീസിനും ആട് 2 നും വേണ്ടിയായിരുന്നു കാത്തിരുന്നതെങ്കിലും വ്യത്യസ്ത പ്രമേയവുമായി കൂടുതല്‍ സിനിമകളെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് സന്തോഷമാവുകയായിരുന്നു. ക്രിസ്മസ് റിലീസുകളായി തിയേറ്ററുകളിലേക്കെത്തിയ ചിത്രങ്ങള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ബോക്‌സോഫീസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ചിത്രങ്ങളുടെയും സ്ഥാനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മെഗാസ്റ്റാറിന്റെ മാസ്റ്റര്‍പീസ്

രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ചെത്തിയ ചിത്രമാണ് മാസ്റ്റര്‍പീസ്. ക്രിസ്മസ് റിലീസുകള്‍ക്ക് തുടക്കം കുറിച്ചത് ഈ സിനിമയിലൂടെയായിരുന്നു. മികച്ച പ്രതികരണം നേടി മുന്നേറുന്ന മാസ്റ്റര്‍പീസാണ് ഒന്നാം സ്ഥാനത്തുള്ളതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

ജയസൂര്യയുടെ ആട് 2

ബോക്‌സോഫീസില്‍ മോശമല്ലാത്ത പ്രകടനമാണ് ആട് 2 കാഴ്ച വെക്കുന്നത്. ജയസൂര്യയും മിഥുന്‍ മാനുവല്‍ തോമസും വീണ്ടും ഒരുമിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ക്രിസ്മസ് റിലീസുകളില്‍ രണ്ടാം സ്ഥാനത്താണ് ആട് 2 ന്റെ സ്ഥാനം.

ടൊവിനോ തോമസിന്റെ മായാനദി

ആഷിഖ് അബു ടൊവിനോ തോമസ് ടീമിന്റെ മായാനദി മികച്ച പ്രതികരണം നേടി മുന്നേറുന്ന മൂന്നാമത്തെ സിനിമയാണ്. നിരൂപകരില്‍ നിന്നും മികച്ച പ്രശംസ ലഭിച്ച ചിത്രത്തിന് ബോക്‌സോഫീസില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.

പൃഥ്വിരാജിന്റെ വിമാനം

നവാഗതനായ പ്രദീപ് നായരും പൃഥ്വിരാജും ഒരുമിച്ചെത്തിയ വിമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിയുടെ ക്രിസ്മസ് സമ്മാനത്തിന് നാലാമത്തെ സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്.

ആന അലറോടലറല്‍

വിനീത് ശ്രീനിവാസനും അനു സിതാരയും നായികാനായകന്‍മാരായെത്തിയ സിനിമയായിരുന്നു ആന അലറോടലറല്‍. സമ്മിശ്ര പ്രതികരണം നേടിയാണ് സിനിമ മുന്നേറുന്നത്. ബോക്‌സോഫീസ് കലക്ഷന്‍ അനുസരിച്ചുള്ള പ്രകടനത്തില്‍ അഞ്ചാം സ്ഥാനത്താണ് ഈ സിനിമ.

English summary
Box Office Chart (Dec 25-31): Masterpiece & Aadu 2 Continue Their Dominance!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X