Just In
- 3 min ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
- 1 hr ago
ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് നല്ലൊരു കോസ്റ്റ്യൂം ലഭിക്കുന്നത്, കളര്‍ഫുള്‍ വസ്ത്രങ്ങളെ കുറിച്ച് നെടുമുടി വേണു
- 3 hrs ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
Don't Miss!
- Finance
ഇൻഡിഗോ വിമാന ടിക്കറ്റുകൾക്ക് വെറും 877 രൂപ, സ്പൈസ് ജെറ്റ് 899 രൂപ ഓഫർ ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും
- News
ആദ്യ ദിനം വാക്സിനേഷന് ലഭിച്ചവരില്‍ സൈനികരും, 3429 പേര് പ്രതിരോധ മേഖലയില്‍ നിന്ന്!!
- Sports
IND vs AUS: ഗാബ ഇവര്‍ക്കു വെറും ഡബ്ബ! എന്തൊരു ധൈര്യം- താക്കൂറിനും സുന്ദറിനും കൈയടി
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
താരപുത്രന് കാളിദാസിന്റെ അടക്കം ക്രിസ്തുമസിന് ടെലിവിഷനിലെത്തുന്നത് ഹിറ്റ് സിനിമകള്‍!
മലയാള സിനിമാ പ്രേമികള്‍ക്കായി ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുന്നത് ഒട്ടനവധി സിനിമകളാണ്. ഡിസംബറില്‍ ബിഗ് റിലീസ് ചിത്രമായി എത്തിയത് ഒടിയനായിരുന്നു. ഇനി യുവതാരങ്ങളുടെ അടക്കം നിരവധി സിനിമകളാണ് ഡിസംബര്‍ അവസാനത്തോടെ റിലീസ് ചെയ്യുന്നത്. ഒരുവിധം സിനിമകളുടെ എല്ലാം റിലീസ് തീയ്യതി ഇതിനകം പുറത്ത് വന്നിരുന്നു.
1 ദിവസം 2 സിനിമ! ഒന്നില്‍ വില്ലന്‍, മറ്റൊന്നില്‍ നായകന്! ടൊവിനോ തോമസിന്റെ ഇരട്ട മാജിക്!!
ബിഗ് ബജറ്റില്ല, എങ്കിലും സൂപ്പര്‍ ഹിറ്റിലേക്ക്! ജോജു ജോര്‍ജിന്റെ മാസ്, ബോക്സോഫീസില്‍ കോടികള്‍!!
തിയറ്റര്‍ റിലീസ് മാത്രമല്ല അവധി ദിവസം പ്രമാണിച്ച് ടെലിവിഷനിലേക്ക് എത്തുന്ന സിനിമകള്‍ ഏതൊക്കെയാണെന്ന് കാത്തിരിക്കുകയാണ് ഒരു വിഭാഗം പ്രേക്ഷകര്‍. ഈ വര്‍ഷം തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമകളും ബോക്സോഫീസില്‍ മോശമില്ലാത്ത കളക്ഷന്‍ നേടിയതുമായ ചിത്രങ്ങളാണ് ക്രിസ്തുമസിന് മിനിസ്ക്രീനിലെത്തുന്നത്.
ഇക്കയോ ഏട്ടനോ? 2019 ല്‍ ലാലേട്ടന്റെ വരവ് ഞെട്ടിക്കാനാണ്! കൈയിലുള്ളതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ്!!

ക്രിസ്തുമസ് റിലീസ്
ഈ വര്‍ഷത്തെ ക്രിസ്തുമസ് ലക്ഷ്യമാക്കി ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശന്, ടൊവിനോ തോമസിന്റെ എന്റെ ഉമ്മാന്റെ പേര്, തമിഴ് ചിത്രം മാരി 2, കുഞ്ചാക്കോ ബോബന്റെ തട്ടിന്‍പ്പുറത്ത് അച്യൂതന് തുടങ്ങി ഒട്ടേറെ സിനിമകളാണ് റിലീസ് ചെയ്യുന്നത്. എല്ലാം കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് എത്തുന്ന സിനിമകളാണെന്നുള്ളതാണ് ശ്രദ്ധേയം. തിയറ്ററില്‍ മാത്രമല്ല ടെലിവിഷനിലും അതേ സ്ഥിതി തന്നെയാണ് ഇത്തവണത്തെ അവധിക്കാലത്ത് നടക്കാന്‍ പോവുന്നത്.

പൂമരം
കാളിദാസ് ജയറാം നായകനായെത്തിയ പൂമരമാണ് ക്രിസ്തുമസിന് ടെലിവിഷനിലെത്തുന്ന സിനിമകളില്‍ പ്രധാനപ്പെട്ടത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് വലിയ കാന്വസിലൊരുക്കിയ സിനിമ തിയറ്ററുകളില്‍ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമ ബോക്സോഫീസില്‍ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ലെങ്കിലും പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരുന്നു. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന സിനിമയാണ് പൂമരം.

ക്യാപ്റ്റന്‍
ഈ വര്‍ഷത്തെ ജയസൂര്യയുടെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമ തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. നവാഗതനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത സിനിമയില്‍ ജയസൂര്യയ്ക്കൊപ്പം അനു സിത്താരയായിരുന്നു നായിക. മലയാളത്തില്‍ ഇതുവരെ നിര്‍മ്മിച്ച ബയോപിക്കുകളില്‍ ഗംഭീരം എന്ന് ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്ന ചിത്രമായിരുന്നു ക്യാപ്റ്റന്‍.

മറ്റ് സിനിമകള്‍
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയമായ സിനിമയായിരുന്നു കുട്ടന്‍പിള്ളയുടെ ശിവരാത്രി. ചിത്രത്തിലെ ബിജു സോപാനത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയും ക്രിസ്തുമസിന് ടെലിവിഷനിലെത്തും. ശ്രീനിവാസനും മകന് വിനീത് ശ്രീനിവാസനും നായകന്മാരായെത്തിയ ചിത്രമായിരുന്നു അരവിന്ദന്റെ അതിഥികള്‍. തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമയും ക്രിസ്തുമസിനെത്തും. തമിഴില്‍ നിന്നും രജനികാന്തിന്റെ കാലയാണ് ടെലിവിഷന്‍ റിലീസ് ഉള്ളത്.