»   » ബോക്‌സ് ഓഫീസില്‍ തരംഗമായത് ഇക്കയോ, ഷാജി പാപ്പനോ? പിന്നാലെ എത്തിയ സിനിമകള്‍ക്കും മികച്ച തുടക്കം!!

ബോക്‌സ് ഓഫീസില്‍ തരംഗമായത് ഇക്കയോ, ഷാജി പാപ്പനോ? പിന്നാലെ എത്തിയ സിനിമകള്‍ക്കും മികച്ച തുടക്കം!!

Posted By:
Subscribe to Filmibeat Malayalam
ബോക്സ് ഓഫീസിൽ ഇക്കയെ കടത്തി വെട്ടുമോ ഷാജി പാപ്പൻ??

ഇത്തവണ ക്രിസ്തുമസിന് തിയറ്ററുകളിലെത്തിയ സിനിമകളെല്ലാം മികച്ച പ്രതികരണം നേടിയായിരുന്നു പ്രദര്‍ശനം ജൈത്രയാത്ര തുടരുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയടക്കം അഞ്ച് സിനിമകളാണ് ഒന്നിച്ചും അടുത്ത ദിവസങ്ങളിലുമായി തിയറ്ററുകളിലേക്കെത്തിയത്. സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഒരു സിനിമ തന്നെ ഒന്നിലധികം തവണ തിയറ്ററുകളില്‍ പോയി കണ്ട പല ആരാധകന്മാരും ഉണ്ടായിരുന്നു.

താരരാജാക്കന്മാരില്ലേ? അഭിനയം കൊണ്ട് 2017 സ്വന്തമാക്കിയ ആ മികച്ച താരങ്ങള്‍ ഇവരാണ്!!!

ഇനി പ്രേക്ഷകന്‍ കാത്തിരിക്കുന്നത് ആരാണ് ബോക്‌സ് ഓഫീസില്‍ രാജാവായത് എന്നാണ്. സിനിമ പുറത്തിറങ്ങി രണ്ട് ആഴ്ച ആയിട്ടും സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷനുകളെ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ജയസൂര്യയുടെ ആട് 2 ആയിരിക്കും ആ നേട്ടം സ്വന്തമാക്കുന്നതെന്നാണ് പൊതുവായി വിലയിരുത്തുന്ന കാര്യം..

ആട് 2


ഡിസംബര്‍ 22 ന് തിയറ്ററുകളിലേക്കെത്തിയ ആട് 2 വിന്റെ കൃത്യമായ കളക്ഷന്‍ റിപ്പോര്‍ട്ട് ഇനിയും പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഇത്തവണ ബോക്‌സ് ഓഫീസില്‍ തരംഗമാവുന്നത് ആട് 2 ആണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. സിനിമ പ്രദര്‍ശിപ്പിക്കുന്ന ഓരോ തിയറ്ററും ഹൗസ് ഫുള്ളാണെന്നുള്ളതാണ് അതിന് കാരണം. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി സ്വന്തമാക്കി സിനിമ പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

മാസ്റ്റര്‍പീസ്


മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആക്ഷന്‍ സിനിമയായിരുന്നു മാസ്റ്റര്‍പീസ്. മാസ് എന്റര്‍ടെയിന്‍മെന്റായി തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് കേരളത്തില്‍ നിന്നും മാത്രമായി 10000 ഷോ യാണ് നടത്തിയിരിക്കുന്നത്. സിനിമ റിലീസായി മൂന്നാം വാരത്തിലേക്കെത്തുമ്പോള്‍ ദിവസം 140 ഷോ ആണ് നടക്കുന്നത്.

മായാനദി

വ്യത്യസ്ത പ്രതികരണങ്ങളുമായി തിയറ്ററുകള്‍ കൈയടക്കിയ സിനിമയായിരുന്നു മായാനദി. ടൊവിനോ തോമസ് നായകനായി അഭിനയിച്ച സിനിമയ്ക്ക് വലിയ ആരാധകരെയായിരുന്നു കിട്ടിയത്. സിനിമയും മൂന്നാം ആഴ്ചയിലേക്കെത്തുമ്പോള്‍ മോശമില്ലാത്ത വിധമാണ് പ്രദര്‍ശനം നടക്കുന്നത്.

ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്

പുതുവര്‍ഷത്തില്‍ ആദ്യം പുറത്ത് വന്ന സിനിമകളിലൊന്നാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ജനുവരി അഞ്ചിനായിരുന്നു റിലീസ് ചെയ്തിരുന്നത്. തുടക്കം പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്തിയില്ലെങ്കിലും സിനിമ മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്.

ഈട

ജനുവരി 5 ന് റിലീസ് ചെയത് മറ്റൊരു സിനിമയാണ് ഈട. താരപുത്രന്‍ ഷെയിന്‍ നിഗവും നടി നിമിഷ സജയനും നായിക നാകന്മാരായി അഭിനയിച്ച സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളായിരുന്നു ആദ്യദിനം മുതല്‍ കിട്ടിയിരുന്നത്. മികച്ച തുടക്കം കിട്ടിയ സിനിമ കളക്ഷന്റെ കാര്യത്തില്‍ പിന്നോട്ട് നില്‍ക്കില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്.

English summary
Chritsmas release Aadu 2 races ahead to the top!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X