For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ കോലം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടണം; വീട്ടിലെ സ്വഭാവത്തെ കുറിച്ച് ഭാര്യ അമാല്‍ പറഞ്ഞതിനെ പറ്റി ദുല്‍ഖര്‍

  |

  ഇന്ത്യന്‍ സിനിമയിലെ യൂത്തനായി ദുല്‍ഖര്‍ സല്‍മാന്‍ വാഴുകയാണ്. മലയാള സിനിമയിലൂടെ തുടങ്ങി ഇപ്പോള്‍ ഹിന്ദിയിലടക്കം സിനിമകളിറക്കി ആരാധകരെ ഞെട്ടിക്കുകയാണ് താരം. സീതരാമം എന്ന പേരില്‍ തെലുങ്കില്‍ നിന്നും ദുല്‍ഖര്‍ നായകനായ സിനിമ ഇറക്കിയിരുന്നു. പിന്നാലെ ഹിന്ദിയിലും മറ്റൊരു ചിത്രമെത്തി.

  അങ്ങനെ ഇരുഭാഷകളിലായി രണ്ട് സിനിമകള്‍ നേടി കൊടുത്ത പ്രേക്ഷക പ്രശംസയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. ഇതിനിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച ദുല്‍ഖറിന്റെ വാക്കുകളാണ് വൈറലാവുന്നത്. ഗുഡ് ടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഭാര്യ അമാലിന്റെയും മകളുടെയും പ്രതികരണങ്ങളെ പറ്റി ദുല്‍ഖര്‍ സംസാരിച്ചത്.

  സിനിമയിലെത്തുന്നതിന് മുന്‍പേ ദുല്‍ഖര്‍ വിവാഹിതനായിരുന്നു. അമാല്‍ സൂഫിയയുമായിട്ടുള്ള വിവാഹത്തെ കുറിച്ച് നടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഭര്‍ത്താവിന്റെ താരപദവിയില്‍ നിന്നുമൊക്കെ മാറി നില്‍ക്കാനാണ് അമാല്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ വീട്ടിലെ തന്റെ സ്വഭാവം പുറംലോകത്തെ കാണിച്ച് കൊടുക്കണമെന്ന് അമാല്‍ തമാശയായി പറയാറുണ്ടെന്നാണ് ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞത്. വിശദമായി വായിക്കാം..

  Also Read: കുഞ്ഞ് വയറ്റിലുണ്ടെന്ന് അറിയാതെ ഒത്തിരി സിഗററ്റ് വലിച്ചു; ആലിയയെ ഗര്‍ഭിണിയായ സമയത്തെ കുറിച്ച് സോണി റസ്ദാന്‍

  ദുല്‍ഖറിന്റെ ആരാധികമാരെ ഭാര്യ എങ്ങനെയാണ് കാണുന്നതെന്നാണ് അഭിമുഖത്തിനിടയില്‍ വന്നൊരു ചോദ്യം. 'ഈ ചോദ്യം ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ടെന്നാണ് ദുല്‍ഖറിന്റെ മറുപടി. ഫാന്‍സ് എന്നില്‍ കാണുന്നത് എന്താണെന്ന് അമാലിന് മനസിലാകുമെന്ന് തോന്നുന്നില്ല. വീട്ടിലെങ്ങനെയാണ് ഞാനെന്ന് താനല്ലേ കാണുന്നുള്ളു എന്നായിരിക്കും' അവള്‍ തിരിച്ച് ചോദിക്കുന്നത്.

  Also Read: പാഷാണം ഷാജി രണ്ടാമതും വിവാഹിതനായോ? ഗുരുവായൂരില്‍ നിന്നും ഭാര്യയുടെ കൂടെയുള്ള വിവാഹഫോട്ടോ വൈറലാവുന്നു

  വളരെ അലസമായി, തോന്നിയത് പോലെ വീട്ടിലിരിക്കുന്നതൊക്കെ അവളാണല്ലോ കാണുന്നത്. സോഫയിലൊക്കെ കിടക്കുന്നത് കണ്ടാല്‍ അമാല്‍ ചോദിക്കും, 'ഇത് കണ്ടിട്ടാണോ ഫാന്‍സ് പുറകേ നടക്കുന്നത്. ഇതൊക്കെ ഫാന്‍സ് കാണണം. ഈ കോലത്തിലുള്ള ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടട്ടെ എന്നൊക്കെ പറയുമെന്ന്', ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

  Also Read: ലക്ഷ്മി നായര്‍ വീണ്ടും പ്രസവിച്ചെന്ന് വാര്‍ത്ത വന്നിരുന്നു; അത് തന്റെ മകളുടെ കുട്ടികളാണെന്ന് താരം

  മകള്‍ മറിയത്തിനൊപ്പം വളരെ കുറച്ച് സമയം മാത്രമേ എനിക്ക് ചിലവഴിക്കാന്‍ പറ്റാറുള്ളു. അതുകൊണ്ട് അമാലിന് ഇരട്ടി പണി എടുക്കേണ്ടി വരുന്നുണ്ട്. അമാല്‍ കുറച്ച് കൂടുതല്‍ സ്ട്രിക്ടറ്റാവും. ഞാന്‍ വന്ന് അതെല്ലാം കളയും. മറിയം എന്നോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കും. പുള്ളിക്കാരി കാരണം ഞാന്‍ തന്നെ എന്റെ ഫില്‍മോഗ്രാഫി എടുത്ത് നോക്കാറുണ്ട്. ഏതാണ് രണ്ടാമത്തെ ചിത്രം, ആ സിനിമയില്‍ എന്താണ് പേര്, ഈ പാട്ട് ആരാണ് പാടിയത്, ഇതൊന്നും എനിക്ക് ഓര്‍മ്മയില്ല.

  എന്റെ സിനിമകള്‍ ഞാന്‍ തന്നെ ഗൂഗിള്‍ ചെയ്യും. അവള്‍ ചോദിക്കുന്നതൊന്നും എനിക്കറിയില്ല. ഞാന്‍ അഭിനയിച്ച എല്ലാ ഭാഷകളിലുമുള്ള സിനിമകളിലെ പാട്ടുകള്‍ അവള്‍ കേള്‍ക്കും. ഇപ്പോള്‍ സീത രാമത്തിലെ പാട്ടുകളാണ് മറിയം കൂടുതലായി കേള്‍ക്കാറുള്ളതെന്നും' ദുല്‍ഖര്‍ പറയുന്നു.

  2011 ല്‍ വിവാഹിതാരായ ദുല്‍ഖറിനും അമാലിനും 2017 ലാണ് ഒരു മകള്‍ ജനിക്കുന്നത്. മകള്‍ക്ക് മറിയം അമീറ സല്‍മാന്‍ എന്ന പേരുമിട്ടു. കുഞ്ഞ് വന്നതിന് ശേഷം തന്റെ ജീവിതം മാറിയെന്ന് ദുല്‍ഖര്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

  English summary
  Chup Actor Dulquer Salmaan About His Wife Amaal Sufiya's Mocking Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X