twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കള്ളനാണയങ്ങളുടെ സിനിമ പാരഡൈസ്‌

    By Ravi Nath
    |

    സവിശേഷമായ ഒരുപാട്‌ സൗകര്യങ്ങളുടെ മേച്ചില്‍ പുറമായ സിനിമയില്‍ എന്നും ധാരാളം കള്ളനാണയങ്ങള്‍ ഉടലെടുക്കാറുണ്ട്‌. കഴിവും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും കൊണ്ടൊന്നും സിനിമയില്‍ ഒന്നും ആയിതീരാന്‍ കഴിയില്ല എന്ന ഉത്തമ ബോധ്യത്തോടെ തിരിച്ചു നടന്നവര്‍ ധാരാളവുമുണ്ട്‌.

    മേല്‍പറഞ്ഞ കാര്യങ്ങളൊന്നും ഒരു വിഷയമേ അല്ല, നല്ല തൊലിക്കട്ടിയും ഇടിച്ചു കേറാനുള്ള ചങ്കൂറ്റവും, സോപ്പിടാനുള്ള കഴിവും, എങ്ങോട്ടും വളയുന്ന നാവുമുണ്ടെങ്കില്‍ സിനിമയില്‍ ആളായി തന്നെ അരങ്ങു തകര്‍ക്കാം. ധാരാളം ഗോഡ്‌ഫാദര്‍മാരുമുണ്ടാവും ഇത്തരക്കാര്‍ക്ക്‌. അനധികൃതമായ കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ്‌ ഇത്തരക്കാര്‍ പരസ്‌പരഐക്യം ഊട്ടിവളര്‍ത്തുന്നത്‌.

    മലയാളത്തില്‍ ഒരു വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രങ്ങളില്‍ ഇരുപതുശതമാനമെങ്കിലും തിയറ്റര്‍ വരെ എത്തുന്നില്ല. എല്ലാം ജോലികളും തീര്‍ത്ത്‌ റിലീസിംഗ്‌ സാധ്യമാവാതെ പെട്ടികളില്‍ വിശ്രമിക്കുന്നവ നല്ലപങ്കു കാണും. തിയറ്ററില്‍ എത്തിയാല്‍ തന്നെ ജനം തിരിഞ്ഞു നോക്കാത്ത സിനിമകളും ധാരാളം.

    ഇവയൊക്കെയും ഒരു വര്‍ഷത്തെ കണക്കെടുപ്പില്‍ നഷ്ടത്തില്‍, തടികൂട്ടാന്‍ പാകത്തില്‍ പിറക്കുന്ന അപശകുനങ്ങളാണ്‌. എങ്ങിനെയെങ്കിലും സിനിമ ചെയ്യണം, സിനിമയുടെ ഭാഗമാകണം എന്നു മാത്രം ചിന്തിച്ച്‌ സ്വന്തം കഴിവിനെക്കുറിച്ച്‌ യാതൊരു അടിസ്ഥാന ബോദ്ധ്യവുമില്ലാതെ തള്ളിക്കയറി വരുന്നവരാണ്‌ യഥാര്‍ത്ഥ പ്രശ്‌നക്കാര്‍.

    നിര്‍മ്മാതാവ്‌, നടന്‍, നടി, സംവിധായകന്‍, എഴുത്തുകാര്‍ എങ്ങനെ എല്ലാവരുമുണ്ട്‌ ഈ കൂട്ടത്തില്‍ ഇവരെ തന്ത്രപൂര്‍വ്വം ഉപയോഗപ്പെടുത്താന്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച കുറേ പിമ്പുകളുമുണ്ട്‌. ഇവര്‍ പരസ്‌പരം കണ്ടുമുട്ടിയാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി. ജോലിയും കൂലിയുമില്ലാതെ സിനിമ ജാടയുമായ്‌ നടക്കുന്നവര്‍ പിന്നെ കാര്യങ്ങളേറ്റെടുത്ത്‌ കുളമാക്കികൊള്ളും.

    ഈ വഴിയില്‍ അഭിനയം സ്വപ്‌നം കണ്ട്‌ വന്നുപെട്ട്‌ ഈയാംപാറ്റകളെപ്പോലെ എരിഞ്ഞുപോകുന്ന പെണ്‍കുട്ടികളും ധാരാളം. സിനിമ എന്ന വലിയ പ്രലോഭനത്തെ അതിജീവിക്കാനാവാതെ ശരീരം എന്ന സാധ്യത ഉപയോഗപ്പെടുത്തി കാര്യം നേടാന്‍ ഇവര്‍ ശ്രമിച്ചു തുടങ്ങുന്നതോടെ ജീവിതം കടുത്തതായി തീരുന്നു.

    സിനിമയില്‍ ഒന്നുമാവാതെ ഒടുങ്ങിപോകുന്നവരും, ചെറിയ ചെറിയ വേഷങ്ങള്‍കൊണ്ട്‌ ഗതികെട്ട ജീവിതം തുടരുന്നവരും നിരവധിയാണിന്ന.്‌ സിനിമയില്‍ എത്തിപ്പടാന്‍ ഇപ്പോഴും കടമ്പകളേറെയാണ്‌. അസിസ്റ്റന്റുമാരായി കഴിവുള്ള സാങ്കേതിക വിദഗ്‌ധരേക്കാള്‍ തന്റെ തല്‌പരകക്ഷികളായി നില്‌ക്കാന്‍ തയ്യാറുള്ളവരെയാണ്‌ ഇന്നും പലരും പ്രമോട്ട്‌ ചെയ്‌തു കാണുന്നത്‌.

    സിനിമരംഗത്ത്‌ നല്ല ശുദ്ധീകരണം ആവശ്യമാണ്‌. വര്‍ഷം അമ്പതുകോടി രൂപയെങ്കിലും ഇത്തരം അനാസ്ഥകളിലൂടെ നശിപ്പിച്ചുകളയാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. ഇനിയും ഇതു തുടരും. കാരണം, എന്തൊക്കെയോ സ്വപ്‌നങ്ങള്‍ കണ്ട്‌ വസ്‌തുവഹകള്‍ വിറ്റും പണയപ്പെടുത്തിയും സിനിമ പിടിക്കാന്‍ വരുന്നവര്‍ക്ക്‌ ഇപ്പോഴും പഞ്ഞമില്ല, അവര്‍ക്ക്‌ ഗൈഡ്‌ ചെയ്യാനുള്ളവരും ധാരാളം.

    English summary
    Cheating and bribing prevails in the film industry. Here the praisers get promoted than the real skilled persons
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X