»   » സൈബര്‍ലോകത്ത്‌ വളരുന്ന സിനിമകള്‍

സൈബര്‍ലോകത്ത്‌ വളരുന്ന സിനിമകള്‍

Posted By:
Subscribe to Filmibeat Malayalam
Movies and Social Networks
സിനിമ നിര്‍മ്മിച്ച്‌ തിയറ്ററിലെത്തിക്കുന്നതോടൊപ്പം പലതരത്തിലുള്ള പരസ്യ തന്ത്രങ്ങളും പ്രയോഗിച്ചാല്‍ മാത്രമേ പ്രേക്ഷകന്റെ ശ്രദ്ധ സിനിമയിലേക്ക്‌ തിരിയൂ. മാര്‍ക്കററിംഗ്‌ ഏറെ ചിലവേറിയ ഒരു പ്രോസസാണ്‌. വ്യത്യസ്‌തങ്ങളായ പോസ്‌ററുകള്‍ തയ്യാറാക്കി നാടുനീളെ പ്രദര്‍ശിപ്പിച്ചും പാട്ടുകളും ക്ലിപ്പിംഗുകളും സംവാദങ്ങളുമൊക്കെയായി മിനി സ്‌ക്രീനില്‍ നിറഞ്ഞുനിന്നും കാഴ്‌ചക്കാരന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഏറെ ശ്രമകരമാണ്‌.

നിര്‍മ്മാണ ചിലവിന്റെ 30-40 ശതമാനം പബ്‌ളിസിറ്റിക്ക്‌ ചിലവാക്കേണ്ടി വരുന്നു. എന്നിട്ടും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്നു വന്നാല്‍ കാര്യങ്ങള്‍ കുഴഞ്ഞതു തന്നെ. പബ്‌ളിസിറ്റിയുടെ കുറവുകൊണ്ടു മാത്രം ചില നല്ല സിനിമകള്‍ പിന്തള്ളപ്പെട്ടുപോകാറുണ്ട്‌. ഇത്‌ സിനിമയെ കാര്യമായി ബാധിക്കുകയും ചെയ്യും.

യുട്യൂബ്‌ ,ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയ നെറ്റ്‌ വര്‍ക്കിംഗ്‌ ശൃംഖലകളില്‍ ലോകം കുരുങ്ങികിടക്കുന്ന ഇക്കാലത്ത്‌, ഈ സാധ്യതകള്‍ മുതലെടുക്കാന്‍ പലരും മറന്നു പോവുകയോ താല്‌പര്യം പ്രകടിപ്പിക്കുകയോ ചെയ്യുന്നില്ല. ലോക പ്രശസ്‌തമായി തീരുന്ന ആല്‍ബങ്ങള്‍ പലതും യുട്യൂബ്‌ ആണ്‌ ആളുകളെ കാണിക്കുന്നത്‌. എന്തിനേറെ സന്തോഷ്‌ പണ്ഡിറ്റ്‌ തിളങ്ങിയതും സൈബര്‍ സങ്കേതങ്ങളിലാണ്‌.

വിപണിയുടെ തന്ത്രങ്ങള്‍ ചിലവില്ലാതെ പ്രയോഗിക്കാന്‍ ബുദ്ധി ഉപയോഗിക്കണം. വിഷു റിലീസ്‌ ചെയ്‌ത 22 ഫീമെയില്‍ കോട്ടയം യുട്യൂബിലൂടെയാണ്‌ ആദ്യ പ്രേക്ഷകരിലേക്ക്‌ എത്തിയത്‌. യുവാക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഇന്റര്‍നെറ്റ്‌ സംവിധാനത്തില്‍ നല്ല ഒരു പങ്ക്‌ ആള്‍ക്കൂട്ടം തമ്പടിക്കുന്നത്‌ യുട്യൂബിലെ സെക്‌സ്‌ വീഡിയോസ്‌ കാണാനാണ്‌. അശ്‌ളീല ക്ലിപ്പുകളുടെ ഉപഭോക്താക്കളില്‍ എല്ലാ വിഭാഗക്കാരുമുണ്ട്‌. ആകര്‍ഷകമായ പേരുകളില്‍ ഇറങ്ങുന്ന ഇത്തരം ക്ലിപ്പിംഗുകളിലാണ്‌ ആഷിക്‌ അബു തന്റെ ചിത്രത്തെ പരിചയപ്പെടുത്തിയത്‌.

ആകാംഷയോടെ ക്ലിപ്പിംഗുകളില്‍ ചാടി വീഴുന്നവരെ ബലപ്രയോഗത്തിലൂടെ മാല മോഷ്ടാവിനെ കീഴ്‌പ്പെടുത്തുന്ന സ്‌ത്രീ, ഈ രംഗം മൊബൈലില്‍ പകര്‍ത്തുന്ന പെണ്‍കുട്ടികള്‍, ബസിലെ തോണ്ടല്‍ വിദഗ്‌ധരെ കൈകാര്യം ചെയ്യുന്ന യുവതി എന്നിവരെയാണ്‌ ആദ്യം കാണിച്ചത്‌. ഒടുവില്‍ 22 ഫീമെയില്‍ കോട്ടയം എന്ന ആഷിക്‌ അബു വിന്റെ യഥാര്‍ത്ഥ ലക്ഷ്യം തെളിഞ്ഞുവരും.

കണ്ടവര്‍ സുഹൃത്തുക്കള്‍ക്ക്‌ അയച്ചുകൊണ്ട്‌ ഇതിന്റെ വ്യാപ്‌തി ദിനംപ്രതി പ്രതീക്ഷിക്കാത്ത രീതിയില്‍ വര്‍ദ്ധിച്ചു കൊണ്ടിരിന്നു. മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ രണ്ടു മിനിറ്റ്‌ രംഗങ്ങളുടെ ക്ലിപ്പുകള്‍ സിനിമ പുറത്തിറങ്ങുന്നതിനു മുമ്പ്‌ തന്നെ രണ്ടു ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞിരുന്നു.

ഇതിനിടയില്‍ കിട്ടുന്ന മൗത്ത്‌ പബ്ലിസിറ്റി, മൊബൈല്‍ മെസേജ്‌ പബ്ലിസിറ്റിയും വലിയ സാധ്യതകളാണ്‌. പരമ്പരാഗതരീതിയിലുള്ള പോസ്റ്ററൊട്ടിക്കലും കണ്ടു മടുത്ത പഴഞ്ചന്‍ സംവാദങ്ങളുമാണ്‌ ഭൂരിപക്ഷത്തിനും ഇപ്പോഴുംപഥ്യം. പുതിയ സിനിമയുടെ പാട്ടുകള്‍, ഡയലോഗ്‌, കോമഡി സിറ്റ്വേഷന്‍ ,സൂപ്പര്‍സ്റ്റാര്‍ സ്‌പെഷ്യല്‍സ്‌ തുടങ്ങി എല്ലാം ഇന്ന്‌ ഫെയ്‌സ്‌ബുക്കില്‍ കാണാം.

സിനിമ ഇറങ്ങി രണ്ടു ദിവസത്തിനകം സജീവമാകുന്ന ചര്‍ച്ചകള്‍ ഇവിടെ പതിവാണ്‌. റിലീസിംഗിനു മുമ്പേ പബ്ലിസിറ്റിക്കായ്‌ ഈ സംവിധാനത്തെ ആശ്രയിക്കുന്നത്‌ ഏറെ ഗുണം ചെയ്യും. സൈബര്‍ പബ്‌ളിസിറ്റി വന്നതുകൊണ്ട്‌ മാത്രം യുവാക്കള്‍ സിനിമ സ്വീകരിക്കണമെന്നില്ല. സിനിമ കൂടി നന്നായാല്‍ പ്രമോഷന്‌ കാഴ്‌ചക്കാര്‍ തന്നെ ധാരാളം മതി. അതിനുള്ള ഏറ്റവും വലിയ വേദിയാണ്‌ സൈബര്‍ സൗഹൃദ കൂട്ടായ്‌മകള്‍.

English summary
Our film industry should learn how to positively utilse the facilities of cyber sites. 22 Female Kottayam is a best example for the best use of cyber sites

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam