»   » നിരാശാ കാമുകന്‍മാരേ ഇതിലേ...

നിരാശാ കാമുകന്‍മാരേ ഇതിലേ...

Posted By:
Subscribe to Filmibeat Malayalam

നിരാശാ കാമുകന്‍ എന്നു കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സിലേക്ക്‌ ആദ്യം ഓടിയെത്തുന്ന മുഖമാണ്‌ വേണു നാഗവള്ളിയുടേത്‌. വേണു നാഗവള്ളി എന്ന പേര്‌ നിരാശാ കാമുകന്‍ എന്ന പ്രയോഗത്തിന്റെ പര്യായ പദമാണ്‌ നമുക്ക്‌.

വേണു നാഗവള്ളി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ പലതും നിരാശാ കാമുകന്‍മാരായിരുന്നു എന്നതു തന്നെയാണ്‌ അദ്ദേഹത്തിന്‌ ഇങ്ങനെ ഒരു ഇമേജ്‌ ചാര്‍ത്തി കിട്ടാന്‍ കാരണം.

ഇങ്ങനെ മലയാള സിനിമയില്‍ നമ്മള്‍ എന്നും എന്നും ഓര്‍ക്കുന്ന ഒരു പിടി നിരാശാ കാമുകന്‍മാര്‍ മലയാള സിനിമയില്‍ ജന്മമെടുത്തിട്ടുണ്ട്‌.

തകഴിയുടെ ചെമ്മീന്‍ നോവലിനെ ആടിസ്ഥാനമാക്കി 1965ല്‍ രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചെമ്മീന്‍ എന്ന സിനിമയില്‍ മധു അവതരിപ്പിച്ച പരീക്കുട്ടി (കൊച്ചു മുതലാളി) എന്ന കഥാപാത്രത്തിന്റെ മുഖത്ത്‌ കണ്ടത്രയും പ്രണയ നൈരാശ്യവും വിവശതയും മലയാളി വേറെ എവിടെയും കണ്ടിട്ടുണ്ടാവില്ല. മാനസ മൈനേ എന്ന പാട്ടും.

പ്രശസ്‌ത കവി ചങ്ങമ്പുഴ കൃഷ്‌ണ പിള്ളയുടെ കവിതയെ ആസ്‌പദമാക്കി 1967ല്‍ പുറത്തിറങ്ങിയ രമണന്‍ എന്ന സിനിമ ആ കവിത പോലെ തന്നെ മലയാളികള്‍ നെഞ്ചേറ്റി.

രമണനില്‍ പ്രേം നസീര്‍ ആണ്‌ രമണനെ അവതരിപ്പിക്കുന്നത്‌. കാമുകിയായ ചന്ദ്രികയാല്‍ തിരസ്‌കൃതനാവുന്ന രമണന്‍ അവസാനം ഒരു കയറിന്‍ തുമ്പില്‍ ജീവിതം അവസാനിപ്പിക്കുകയാണ്‌.

1989ല്‍ മലയാളിക്ക്‌ മറക്കാനാവാത്ത മൂന്ന്‌ നിരാശാ കാമുകന്‍മാര്‍ ജനിച്ച വര്‍ഷം ആയിരുന്നു. ദേവദാസില്‍ വേണു നാഗവള്ളി അവതരിപ്പിച്ച ദേവദാസ്‌, ഒരു വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടിയുടെ ചന്തു, കിരീടത്തിലെ മോഹന്‍ലാല്‍ അനശ്വരമാക്കിയ സേതുമാധവന്‍.

ഇതില്‍ ദേവദാസ്‌ പരിപൂര്‍ണ്ണമായും ഒരു പ്രണയകഥയാണ്‌. ഇതില്‍ തന്റെ കളിക്കൂട്ടുകാരിയും, പ്രണയിനിയുമായ പാര്‍വ്വതിയെ നഷ്ടപ്പെടുന്ന ദേവദാസിനെ അവതരിപ്പിക്കാന്‍ വേണു നാഗവള്ളിയേക്കാള്‍ യോജിച്ച നടന്‍ വേരെയില്ല.

കുട്ടിക്കാലത്തുതന്നെ താന്‍ വിവാഹം കഴിച്ച്‌ സ്വന്തമെന്ന്‌ കരുതിയിരുന്ന ഉണ്ണിയാര്‍ച്ചയാണ്‌ വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ നഷ്ട പ്രണയിനി. പൗരഷത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട ചന്തു ഉണ്ണിയാര്‍ച്ചയുടെ മുന്നില്‍ വീണ്ടും വീണ്ടും പരാജയപ്പെടുകയാണ്‌.

കുട്ടിക്കാലം മുതല്‍ തന്റേതാണ്‌ എന്ന്‌ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച മുറപ്പെണ്ണ്‌ ദേവിയെ നഷ്ടപ്പെട്ട സേതുമാധവനില്‍ പ്രണയ നഷ്ടം അറിഞ്ഞ മലയാളി യുവാക്കള്‍ക്കെല്ലാം അവനവനെ കാണാന്‍ കഴിഞ്ഞു. കിരീടത്തിലെ കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനം നമുക്ക്‌ മറക്കാനാവില്ല.

മമ്മൂട്ടിയും മോഹന്‍ലാലും അഭിനയത്തിനുള്ള ദേശീയ അംഗീകാരത്തിന്‌ മത്സരിച്ചു ഈ സിനിമകളിലൂടെ. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയുടെ ചന്തു സ്വന്തമാക്കിയപ്പോള്‍ ലാലിന്റെ സേതുമാധവന്‌ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കി ആദരിക്കാന്‍ ജൂറി മറന്നില്ല.

നിരാശാ കാമുകന്‍മാരേ ഇതിലേ...

ചെമ്മീന്‍ എന്ന സിനിമയില്‍ മധു അവതരിപ്പിച്ച പരീക്കുട്ടി (കൊച്ചു മുതലാളി) എന്ന കഥാപാത്രത്തിന്റെ മുഖത്ത്‌ കണ്ടത്രയും പ്രണയ നൈരാശ്യവും വിവശതയും മലയാളി വേറെ എവിടെയും കണ്ടിട്ടുണ്ടാവില്ല. മാനസ മൈനേ എന്ന പാട്ടും.

നിരാശാ കാമുകന്‍മാരേ ഇതിലേ...

രമണനില്‍ പ്രേം നസീര്‍ അവതരിപ്പിക്കുന്ന, കാമുകിയായ ചന്ദ്രികയാല്‍ തിരസ്‌കൃതനാവുന്ന, രമണന്‍ അവസാനം ഒരു കയറിന്‍ തുമ്പില്‍ ജീവിതം അവസാനിപ്പിക്കുകയാണ്‌.

നിരാശാ കാമുകന്‍മാരേ ഇതിലേ...

ദേവദാസ്‌ പരിപൂര്‍ണ്ണമായും ഒരു പ്രണയകഥയാണ്‌. ഇതില്‍ തന്റെ കളിക്കൂട്ടുകാരിയും, പ്രണയിനിയുമായ പാര്‍വ്വതിയെ നഷ്ടപ്പെടുന്ന ദേവദാസിനെ അവതരിപ്പിക്കാന്‍ വേണു നാഗവള്ളിയേക്കാള്‍ യോജിച്ച നടന്‍ വേറെയില്ല.

നിരാശാ കാമുകന്‍മാരേ ഇതിലേ...

കുട്ടിക്കാലത്തുതന്നെ താന്‍ വിവാഹം കഴിച്ച്‌ സ്വന്തമെന്ന്‌ കരുതിയിരുന്ന ഉണ്ണിയാര്‍ച്ചയാണ്‌ വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ നഷ്ട പ്രണയിനി. പൗരഷത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട ചന്തു ഉണ്ണിയാര്‍ച്ചയുടെ മുന്നില്‍ വീണ്ടും വീണ്ടും പരാജയപ്പെടുകയാണ്‌.

അമരത്തിലെ വികാര നൗകയുമായ്‌ എന്ന പാട്ടിലെ മമ്മൂട്ടിയ്‌ക്കും നമ്മുടെ നെഞ്ചു കലക്കിയ നഷ്ട പ്രണയത്തിന്റെ മുഖമുണ്ട്‌.

നിരാശാ കാമുകന്‍മാരേ ഇതിലേ...

ദേവിയെ നഷ്ടപ്പെട്ട സേതുമാധവനില്‍ പ്രണയ നഷ്ടം അറിഞ്ഞ മലയാളി യുവാക്കള്‍ക്കെല്ലാം അവനവനെ കാണാന്‍ കഴിഞ്ഞു. കിരീടത്തിലെ കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനം നമുക്ക്‌ മറക്കാനാവില്ല.

English summary
Venu Nagavalli is the face of Malayalee youth, who lost his love.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam