twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ലാസ്‌മേറ്റ്‌സിലെ റസിയയിലൂടെ പലരും എന്നെ തിരിച്ചറിയുന്നുണ്ട്! പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് രാധിക

    |

    ലാല്‍ ജോസിന്റെ സംവിധാനത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ക്ലാസ്‌മേറ്റ്‌സ് പതിനാല് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ നിറയെ പോസ്റ്റുകള്‍ വന്നിരുന്നു. കൂട്ടത്തില്‍ ക്ലാസ്മേറ്റ്സിലെ റസിയയും ഉണ്ടായിരുന്നു. നടി രാധികയുടെ കരിയറിലെ വലിയൊരു വഴിത്തിരിവായി മാറിയ കഥാപാത്രമായിരുന്നു റസിയ.

    പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം റസിയയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടി രാധിക. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ഓണത്തിന് നാട്ടിലെത്താന്‍ പറ്റാത്തതിനെ കുറിച്ചും കൊറോണ നഷ്ടപ്പെടുത്തിയ ആഘോഷങ്ങളെ കുറിച്ചുമൊക്കെ രാധിക പറഞ്ഞിരിക്കുന്നത്.

     വിശേഷങ്ങളുമായി നടി രാധിക

    ക്ലാസ്‌മേറ്റ്‌സിന് പതിനാല് വര്‍ഷങ്ങള്‍, അടുത്തിടെ ഒരു അഭിമുഖം കൊടുത്തപ്പോഴാണ് ക്ലാസ്‌മേറ്റ്‌സിനും റസിയയ്ക്കും 14 വയസ്സായി എന്ന് തിരിച്ചറിയുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമ പ്രേക്ഷകര്‍ കാണുകയും ഓര്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നതിനൊപ്പം റസിയ എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടുകയുമൊക്കെ ചെയ്യുന്നതില്‍ വലിയ സന്തോഷമാണ്. അതിലൂടെ ഇപ്പോഴും പലരും എന്നെ തിരിച്ചറിയുന്നുണ്ട്. അതിലൊക്കെ ഒരുപാട് സന്തോഷമുണ്ട്

    വിശേഷങ്ങളുമായി നടി രാധിക

    ഓണത്തെ കുറിച്ചോര്‍ത്താല്‍ ആദ്യം മനസില്‍ വരുന്നത് ഓണക്കോടിയാണ്. സദ്യ, ഓണപ്പൂക്കളമൊക്കെ പിന്നെയാണ്. വീട ആണ് ഓര്‍മ്മയില്‍ വരുന്ന മറ്റൊരു സംഗതി. അത് കൂടാതെ ഒരു ഓണക്കാലത്താണ് ക്ലാസ്സ്‌മേറ്റ്‌സ് എന്ന സിനിമയും റിലീസാകുന്നത്. 2006ലായിരുന്നു അത്. അതും ഓണക്കാലത്തെ എന്റെ ഒരു നല്ല ഓര്‍മ്മയാണ്. ഇക്കൊല്ലം 'കൊറോണ'മാണ്. പ്രത്യേകിച്ച് ആഘോഷമൊന്നും തന്നെ പ്ലാന്‍ ചെയ്തിട്ടില്ല. നാട്ടില്‍ പോകാന്‍ പറ്റാത്തതു കൊണ്ട് ദുബായില്‍ തന്നെയാണുള്ളത്. അതുകൊണ്ട് വീട് മിസ്സ് ചെയ്യുന്നുണ്ട്. അപ്പ, അമ്മ എല്ലാവരെയും മിസ്സ് ചെയ്യുന്നുണ്ട്. പക്ഷേ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ, അതുകൊണ്ട് ഇവിടെ ചെറിയ രീതിയിലുള്ള സദ്യയുണ്ടാക്കി കഴിച്ച് അത്യാവശ്യം ടിവി പരിപാടികളൊക്കെ കണ്ട് എവിടെയെങ്കിലും വെളിയിലൊക്കെ പോയി അങ്ങനെ ഓണം ആഘോഷിച്ച് തീര്‍ക്കാനാണ് പ്ലാന്‍.

    Recommended Video

    ക്ലാസ്സ്‌മേറ്റ്സ് | Old Movie Review | filmibeat Malayalam
    വിശേഷങ്ങളുമായി നടി രാധിക

    കൊറോണക്കാലത്തെ ഓണം മാസ്‌കുകളുടെ ഓണം കൂടിയാണ്. പല വിധത്തിലുള്ള മാസ്‌കുകള്‍ വിപണിയില്‍ സുലഭമാണ് ഇപ്പോള്‍. ഓണക്കോടിക്കൊപ്പം അതിനു ചേരുന്ന മാസ്‌കുകള്‍ ധരിച്ചുകൊണ്ട് ഓണം ആഘോഷിക്കുന്നത് കാണാനാകും എന്നതാണ് ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകത. അല്ലാതെ വലിയ സ്‌പെഷ്യാലിറ്റിയൊന്നും തോന്നുന്നില്ല. കുട്ടിക്കാലത്തെ ഓണത്തിന് ശേഷം എല്ലാവരും ടിവിയിലെ ആഘോഷങ്ങള്‍ കണ്ടും സിനിമകള്‍ കണ്ടുമൊക്കെയാണ് തിരുവോണ ദിനത്തില്‍ സമയം ചെലവഴിക്കുന്നത്.

     വിശേഷങ്ങളുമായി നടി രാധിക

    വലുതായി കഴിഞ്ഞ് ഒരുപാട് ഒത്തുകൂടലൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഈ ഓണത്തിന് വലിയ പ്രത്യേകതകളൊന്നുമില്ല. ഇങ്ങനൊക്കെ പോകും. നാട്ടിലെ ഓണം മിസ്സ് ചെയ്യുന്നുണ്ട്. അമ്മയെയും ഗ്രാന്‍ഡ് പേരന്‍സിനെയുമൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്, ഒരുമിച്ചുള്ള ഒത്തുകൂടലുകള്‍ മിസ്സ് ചെയ്യുന്നുണ്ട്. ഇവിടുത്തെ ഓണക്കാലം എന്ന് പറയുന്നത് അടുത്ത ക്രിസ്തുമസ് വരെ നീളുന്നതാണ്. ഓരോ സ്ഥലത്ത് ഓരോ അസോസിയേഷന്റെ വക ഓണം ആഘോഷങ്ങള്‍, ഒത്തുചേരലുകള്‍ സുഹൃത്ത് കൂട്ടായമകളൊക്കെ ക്രിസ്തുമസ് വരെ നീളുന്നതാണ്.

     വിശേഷങ്ങളുമായി നടി രാധിക

    അതൊക്കെ കൊണ്ടു തന്നെ ഒരുപാട് മിസ്സിങ്ങില്‍ നമ്മള്‍ മുങ്ങിപ്പോകാറില്ല. ആ കൂട്ടായ്മകളുടെയും ആഘോഷങ്ങളുടെയും ഒഴുക്കിലങ്ങനെ പോകും. ഇത്തവണത്തെ ഓണം അത്തരത്തിലുള്ള സുഹൃദ് കൂട്ടായ്മകളോ ഒത്തുകൂടലുകളോ ഇല്ലാത്തതാണ്. പലരും പരമാവധി ഒത്തുകൂടലുകള്‍ ഒഴിവാക്കുന്ന ഓണമാണ്. അതുകൊണ്ട് അങ്ങനെ പ്രത്യേകതകളൊന്നും ഇത്തവണത്തെ ഓണത്തിന് ഉണ്ടാകില്ല. നമ്മള്‍ തനിയെ വീട്ടിലിരുന്ന് ഓണസദ്യയൊക്കെയുണ്ട് ടിവി കണ്ട് ഉറങ്ങി ഓണം ആഘോഷിക്കും.

    English summary
    Classmate Fame Actress Radhika's About Her Onam Memories
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X