For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു കുഞ്ഞതിഥി കൂടി, 15-ാം വിവാഹവാർഷിക ദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് നടൻ നരേൻ

  |

  ക്ലാസ്‌മേറ്റ്‌സിലെ മുരളി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് നരേൻ. ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച് തുടങ്ങി പിന്നീട് നായകനിരയിലേക്ക് വളർന്ന താരം മലയാളത്തിന് പുറമേ തമിഴിലും സജീവമാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി തമിഴ് ഇൻഡസ്ട്രിയിൽ നിറഞ്ഞ് നിന്ന താരം മലയാളത്തിലേക്കുള്ള തിരിച്ച് വരവിനെക്കുറിച്ച് പറഞ്ഞിരുന്നു. അതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ നരേൻ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

  ഇന്ന് നരേൻ്റെ 15-ാം വിവാഹ വാർഷികമാണ്. അതോടൊപ്പം തന്നെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരാൻ പോകുന്നുവെന്ന സന്തോഷ വാർത്തയും താരം പങ്കുവെച്ചു. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. 'ഞങ്ങളുടെ 15-ാം വിവാഹ വാർഷികത്തിന്റെ ഈ സന്തോഷ ദിനത്തിൽ, ഞങ്ങളുടെ കുടുംബം ഒരു പുതിയ അംഗത്തെ പ്രതീക്ഷിക്കുന്നു എന്ന നല്ലവാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്' എന്നാണ് ഭാര്യയുടേയും മകളുടെയും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നരേൻ കുറിച്ചത്.

  2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്. സത്യൻ അന്തിക്കാടിന്റെ 'അച്ചുവിന്റെ അമ്മ' എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ താരം പിന്നീട് തമിഴിലേക്ക് ചുവടു മാറ്റികയായിരുന്നു. അടുത്തിടെ ഇറങ്ങിയ കമൽഹാസൻ ചിത്രം 'വിക്ര'ത്തിലും ശക്തമായ കഥാപാത്രത്തെ നരേൻ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 'കൈതി 2' ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്.

  Also Read: 'ആരുടെയൊക്കെയോ കൈകൾ കൊണ്ട് തന്നെ സംഭവിച്ചു' എന്ന് ഉറച്ച് വിശ്വസിക്കുകയാണ്, മണിയുടെ മരണത്തെക്കുറിച്ച് അനിയൻ

  മലയാള സിനിമയിൽ വന്ന നീണ്ട ഇടവേളയെക്കുറിച്ച് താരം അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

  'പലപ്പോഴും ഒരു സിനിമയ്ക്ക് വേണ്ടി മറ്റ് കുറേ സിനിമകൾ നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്.. അങ്ങനെ ചെയ്തത് ഒരു അബദ്ധമാണെന്ന് പിന്നീടാണ് മനസ്സിലായത്. സിനിമയോട് താൽപര്യം തോന്നി തുടങ്ങിയത് അമിതാഭ് ബച്ചന്റെ സിനിമകൾ കണ്ടിട്ടാണ്. കമൽ സാറിന്റെ സിനിമകൾ കണ്ടതോടെയാണ് അഭിനയിക്കണം എന്ന മോഹം വന്നത്'.

  ''അച്ചുവിന്റെ അമ്മ' എന്ന സിനിമയുടെ റിലീസിന് മുൻപേ തന്നെ എനിക്ക് തമിഴിൽ ചിത്തിരം പേസുതെടീ എന്ന ചിത്രം വന്നിരുന്നു. അറുപത് ദിവസത്തെ ഡേറ്റിന് വേണ്ടിയാണ് പോയത്. എന്നാൽ ആറ് മാസത്തോളം സിനിമ നീണ്ടു നിന്നു. ആ സിനിമയ്ക്ക് വേണ്ടി പ്രത്യേകം ഗെറ്റപ്പുകൾ ആവശ്യമായി വന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് മറ്റു സിനിമകളും ചെയ്യാൻ കഴിഞ്ഞിരുന്നില്ല'.

  Also Read: ഭാര്യ സോനുവിൻ്റെ ബാറ്റിം​ഗ് അടിപൊളി, ചിരിച്ച് മടുത്തെന്ന് ബഷീർ, നല്ലൊരു ​ഗൃഹനാഥനാണ് ബഷീർ എന്ന് ആരാധകർ

  'മലയാളത്തിൽ കൂടുതൽ അവസരങ്ങൾ വരുന്നതിന് മുൻപേ തമിഴിൽ ചില സിനിമകൾ ഏറ്റെടുത്തു. ഇവിടെ രണ്ട് മൂന്ന് മാസം കൊണ്ട് തീർക്കുന്ന സിനിമ അവിടെ ആറെട്ട് മാസം എടുക്കും. അതിനിടയിൽ മറ്റൊരു സിനിമ ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നു. പല നല്ല സിനിമകളും കൈവിട്ടു പോയി'.

  'എനിക്ക് തമിഴിലാണ് കൂടുതൽ സോളോ നായക വേഷമുള്ള സിനിമകൾ കിട്ടിയത്. സ്വാഭാവികമായും അവിടെ ശ്രദ്ധ കൊടുത്തപ്പോൾ ഇവിടെ പല നല്ല സിനിമകളും നഷ്ടപ്പെട്ടു. അത് വളരെ വിഷമമുള്ള കാര്യമായിരുന്നു. മലയാളത്തിൽ ഒരു നീണ്ട ബ്രേക്ക് വരാൻ കാരണവും അതാണ്', നരേൻ പറഞ്ഞു.

  Also Read: 'അവൻ്റെ മരണം ഷോക്കായിരുന്നു', ഡിപ്രഷനിലേക്ക് വരെ പോയി, കോളേജിൽ തന്നെ ഒറ്റപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വിൻസി

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  ഇപ്പോഴും താൻ ആഗ്രഹിക്കുന്നത് കുറേ ഏറെ നല്ല മലയാള സിനിമകളുടെ ഭാഗമാകണം എന്നാണ്. അങ്ങനെ വീണ്ടും മലയാളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് കൊവിഡും ലോക്ക്ഡൗണും വരുന്നത്. ആ സമയത്താണ് കൂടുതൽ ആളുകൾ മലയാള സിനിമകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒ ടി ടിയിൽ മലയാള സിനിമകൾ വന്ന് തുടങ്ങിയതോടെ നോൺ-മലയാളീസും മലയാള സിനിമകളെക്കുറിച്ച് അഭിപ്രായം പറയാൻ തുടങ്ങി. അതുകേൾക്കുമ്പോൾ നമുക്കും ഒരു അഭിമാനം തോന്നും, നരേൻ പറയുകയുണ്ടായി.

  Read more about: narain
  English summary
  Classmates Fame Narain Shared A new happiness on his 15th wedding anniversary goes viral trending on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X