For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിലേയ്ക്ക് തിരിച്ചു വരാനുളള കാരണം മഞ്ജു വാര്യര്‍ മാത്രമല്ല, ആ രണ്ട് കാരണങ്ങള്‍ വെളിപ്പെടുത്തി രാധിക

  |

  ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രാധിക. സഹതാരമായിട്ടാണ് സിനിമയില്‍ തിളങ്ങിയതെങ്കിലും ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം നടിയുടെ കരിയര്‍ മാറ്റുകയായിരുന്നു. റസിയ എന്ന കഥാപാത്രം യൂത്തിനിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്നും രാധികയെ ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടൊണ് അറിയപ്പെടുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ എത്തുകയാണ്. മഞ്ജു വാര്യര്‍ ചിത്രമായ ആയിഷയിലൂടെയാണ് മടങ്ങി എത്തുന്നത്.

  സ്വന്തം സുജാത അവസാനിപ്പിക്കേണ്ട ഘട്ടത്തില്‍ എത്തി, അന്ന് സീരിയലിന് സംഭവിച്ചതിനെ കുറിച്ച് കിഷോര്‍ സത്യ

  ഇപ്പോഴിത ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി എത്താനുള്ള കാരണം വെളിപ്പെടുത്തുകയാണ് രാധിക. ടൈംസ് ഓഫ് ഇന്ത്യയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മഞ്ജു വാര്യര്‍ ആണ് മടങ്ങി വരവിന്റെ പ്രധാന കാരണമെന്നാണ് നടി പറയുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പം വിദേശത്താണ് രാധിക താമസം. ആയിഷയുടെ ഷൂട്ടിംഗ് നടക്കുന്നതും വിദേശത്ത് വെച്ചായിരുന്നു നടന്നത്. രാധികയുടെ വാക്കുകളിലേയ്ക്ക്...

  പെര്‍മനന്റ് ആയി വെച്ചു പിടിപ്പിച്ച മുടി ഒരു മാസം കൊണ്ട് നീക്കം ചെയ്ത് സൗഭാഗ്യ, കാരണം ഇതാണ്...

  തിരിച്ച് വരവിന്റെ പ്രധാന കാരണം മഞ്ജു വാര്യര്‍ തന്നെയാണ്. മഞ്ജു ചേച്ചിക്കൊപ്പം ഉള്ള സിനിമ ആയത് കൊണ്ടാണ് അയിഷ കമിറ്റ് ചെയ്തത്. മഞ്ജു ചേച്ചിയ്ക്ക് ഒപ്പമുള്ള അഭിനയാനുഭവം പങ്കുവയ്ക്കാന്‍ വാക്കുകള്‍ക്ക് സാധിക്കില്ല. ശരിയ്ക്കും ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് മഞ്ജു ചേച്ചി. അവര്‍ക്കൊപ്പം കുറച്ച് സ്‌ക്രീനുകള്‍ പങ്കിടാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. അയിഷയിലെ എന്റെ കഥാപാത്രം രസകരമാണ് എന്നും രാധിക പറയുന്നു.

  വിവാഹ ശേഷം യുഎഇയില്‍ സെറ്റില്‍ഡ് ആണ് താരം. ഈ സിനിമ ഭൂരിഭാഗവും ചിത്രീകരണം നടന്നത് യുഎഇയില്‍ ആണ് എന്നതാണ്. ബഹുഭാഷ ചിത്രം എന്നതും, ബിഗ് സെകെയില്‍ ചിത്രമാണ് എന്നതും സിനിമ ഏറ്റെടുക്കാനുള്ള കാരണമായി രാധിക പറയുന്നു. വളരെ രസകരമായിരുന്നുവത്രെ സെറ്റിലുള്ള ഓരോ ദിവസവും. ചെറുപ്പക്കാരായ മള്‍ട്ടി നാഷണല്‍ ക്രൂ ആണ് സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിച്ചിരിയ്ക്കുന്നത്.

  മഞ്ജു വാര്യരുടെ ബഹുഭാഷ ചിത്രത്തിന് വേണ്ടി ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. ഇത് മറ്റൊരു കാരണമായി രാധിക പറയുന്നു. ഈ ഒരു ഭാഗത്ത് കുറച്ച് സെക്കന്റുകള്‍ തനിയ്ക്കും ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് രാധിക തിരിച്ചുവരവില്‍ സന്തോഷിക്കുന്ന മൂന്നാമത്തെ കാര്യം. കുറച്ച് സെക്കന്റുകള്‍ മാത്രമേ ഉള്ളൂവെങ്കിലും ആ അനുഭവം തനിയ്ക്ക് രോമാഞ്ചമുണ്ടാക്കി എന്നും താരം കൂട്ടിച്ചേര്‍ത്തു.

  Recommended Video

  Sreesanth Talks About Manju Warrier | FilmiBeat Malayalam

  മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഇന്തോ-അറബിക് ചിത്രമാണ് ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും എത്തുന്നുണ്ട്. മഞ്ജു വാര്യര്‍ക്കൊപ്പം രാധിക, സജ്‌ന, പൂര്‍ണിമ , ലത്തീഫ( ടുണീഷ്യ), സലാമ(യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ് ), സറഫീന (നൈജീരിയ) സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്. എം ജയചന്ദ്രന്‍ സംഗീത നിര്‍വഹണം നടത്തുന്ന ചിത്രത്തില്‍ പ്രശസ്ത ഇന്ത്യന്‍ അറബി പിന്നണി ഗായകര്‍ പാടുന്നുണ്ട് . ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വഹിക്കുന്നു.ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ , സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ്.

  English summary
  Classmates movie Actress Radhika Reveals Manju Warrier Helped Her For Re-entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X