For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ അഭിനയമികവ് അസാധ്യം തന്നെ! അമ്പരന്നുപോയ സിനിമാപ്രവര്‍ത്തകര്‍ ചെയ്തത്! കാണൂ!

  |

  ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ നടന്‍. ലുക്കിലും നോക്കിലും മാത്രമല്ല മുഖത്തും ഭാവങ്ങള്‍ മിന്നിമറിയേണ്ടത് അത്യാവശ്യമാണ്. തിയേറ്ററുകളില്‍ നിന്നറങ്ങിയതിന് ശേഷവും നമ്മെ പിന്തുടരുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. സാമ്പത്തിക വിജയം മാത്രമല്ല കഥാപാത്രത്തിന്റെ സ്വീകാര്യതയും കൂടിയാണ് ഒരു നടനെ സന്തോഷിപ്പിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായിരിക്കണം തന്റെ സിനിമയെന്നാഗ്രഹിക്കാത്തവരായി ആരുമില്ല. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങള്‍ തേടിയെത്തിയവര്‍ പോലും പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുന്നേറിയിട്ടുണ്ട്.

  മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍!

  വില്ലനായിത്തുടങ്ങി ഇന്ന് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയില്‍ തുടക്കം കുറിച്ചത്. സമാനമായ സിനിമാജീവിതവുമായാണ് ഇരുവരും മുന്നേറിയത്. അന്യോന്യം പിന്തുണച്ച് മുന്നേറിയ ഇരുവരും ഇന്ന് മലയാള സിനിമയെ ഭരിക്കാന്‍ കെല്‍പ്പുള്ള താരമായി മാറിയിരിക്കുകയാണ്. ഇവരുടെ അതുല്യ പ്രകടനത്തിന് മുന്നില്‍ സിനിമാലോകം എത്രയോ വട്ടം കീഴടങ്ങിയിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ കട്ട് പറയാന്‍ മറന്നുപോയതിനെക്കുറിച്ചും സെറ്റ് ഒന്നടങ്കം നിശ്ചലമായ അനുഭവത്തെക്കുറിച്ചുമൊക്കെ പലരും തുറന്നുപറഞ്ഞിരുന്നു. മമ്മൂട്ടിയുടെ അഭിനയമികവിനെക്കുറിച്ച് സംവിധായകരും താരങ്ങളും പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ബിന്ദു പണിക്കറിനും സായ് കുമാറിനും ലാല്‍ ജോസിന്‍റെ ലൊക്കേഷനിലെന്താണ് കാര്യം? ചിത്രം വൈറലാവുന്നു!

  ദേവന്‍ പറഞ്ഞത്?

  ദേവന്‍ പറഞ്ഞത്?

  മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് ദേവന്‍. വില്ലന്‍ കഥാപാത്രങ്ങളുമായി ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഇത്. ഇടയ്ക്ക് വെച്ച് മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷനായ താരം തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു. മികച്ച പിന്തുണയാണ് തെലുങ്കില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചത്. സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ പലപ്പോഴും താരത്തെ വേണ്ടത്ര പരിഗണിച്ചിരുന്നില്ലെന്ന് പലരും പറഞ്ഞിരുന്നു. നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ഈ താരം കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. ലോഹിതദാസ് ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയിലെ അനുഭവത്തെക്കുറിച്ച് ദേവന്‍ തുറന്നുപറഞ്ഞിരുന്നു. മമ്മൂക്കയെ അനിയനല്ലെന്ന് പറഞ്ഞ് പുറത്താക്കുന്ന സീനില്‍ നിയന്ത്രണം വിങ്ങിപ്പോയിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

  പുറത്തുനിന്നതായി ലോഹിതദാസ്

  പുറത്തുനിന്നതായി ലോഹിതദാസ്

  മമ്മൂട്ടിയുടെ കരിയറില്‍ എക്കാലത്തെയും മികച്ച സിനിമകളെടുക്കുമ്പോള്‍ അതില്‍ ലോഹിതദാസിന്റെ സിനിമകളും ഉണ്ടാവുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. തനിയാവര്‍ത്തനമെന്ന ഒരൊറ്റ സിനിമ മതി മമ്മൂട്ടിയുടെ അഭിനയമികവ് മനസ്സിലാക്കാന്‍. ബാലന്‍ മാഷെന്ന കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നു. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയില്‍ പലപ്പോഴും താന്‍ പുറത്ത് നിന്നതിനെക്കുറിച്ച് നേരത്തെ ലോഹിതദാസ് വ്യക്തമാക്കിയിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നപ്പോളാണ് താന്‍ പുറത്തുനിന്നതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

  കട്ട് പറയാന്‍ മറന്നുപോയി

  കട്ട് പറയാന്‍ മറന്നുപോയി

  സിനിമയുടെ ചിത്രീകരണത്തിനിടയില്‍ കട്ട് പറയാന്‍ മറന്നുപോയ അനുഭവത്തെക്കുറിച്ച് നേരത്തെ സിബി മലയില്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷമെന്ന സിനിമയ്ക്കിടയില്‍ തനിക്കും അത്തരത്തിലൊരു അനുഭവമുണ്ടായതായി രഞ്ജിത്ത് ശങ്കറും പറയുന്നു. മകന്‍ മരിച്ചുവെന്ന് അദ്ദേഹം മനസ്സിലാക്കിയ സീനെടുക്കുന്നതിനിടയിലാണ് കട്ട് പറയാന്‍ മറന്നുപോയതെന്ന് അദ്ദേഹം പറയുന്നു. കുടംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയൊരുക്കിയ ചിത്രമായിരുന്നു ഇത്. വികാരനിര്‍ഭരമായ നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു.

  ഒരു യൂണിറ്റ് മുഴുവനും കരഞ്ഞു

  ഒരു യൂണിറ്റ് മുഴുവനും കരഞ്ഞു

  മമ്മൂട്ടി നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തിയത് പേരന്‍പിലൂടെയായിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് അദ്ദേഹം അഭിനയിച്ച പേരന്‍പ് ഇതിനോടകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. റോട്ടര്‍ഡാം ഉള്‍പ്പടെ നിരവധി ചലച്ചിത്ര മേളകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചേക്കുമെന്ന ്അഭിപ്രായം പങ്കുവെച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഒരു യൂണിറ്റ് മുഴുവന്‍ മമ്മൂട്ടിയുടെ അഭിനയത്തിന് മുന്നില്‍ കണ്ണീര്‍ പൊഴിച്ചിരുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞിരുന്നു.

  English summary
  Co star's and Directors talking about Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X