»   » കോളേജ് പ്രൊഫസര്‍മാരായി ലാലും മമ്മൂട്ടിയും വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുന്നു, ഈ ഒാണത്തിന് ആരു നേടും ??

കോളേജ് പ്രൊഫസര്‍മാരായി ലാലും മമ്മൂട്ടിയും വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുന്നു, ഈ ഒാണത്തിന് ആരു നേടും ??

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് സൂപ്പര്‍ താരങ്ങളും വീണ്ടും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുകയാണ്. ഉത്സവ സീസണുകളില്‍ ചിത്രവുമായെത്തിയാണ് ഇത്തവണ മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടാനൊരുങ്ങുന്നത്. ഒരൊറ്റ റിലീസു പോലുമില്ലാത്ത വിഷുവാണ് കഴിഞ്ഞു പോയത്. തിയേറ്റര്‍ പ്രതിസന്ധി കാരണം ഒരൊറ്റ സിനിമ പോലും റിലീസിങ്ങിനെത്തിയിരുന്നില്ല. അടുത്ത പ്രധാന സീസണ്‍ ഓണമാണ്. വരാനിരിക്കുന്ന ഓണത്തിന് മുന്നോടിയായി ചിത്രങ്ങളൊരുക്കുന്ന തിരക്കിലാണ് സംവിധായകരെല്ലാം.

സിനിമയ്ക്കുമപ്പുറത്ത് ഇരു താരങ്ങളുടെയും ഫാന്‍സുകാര്‍ക്കാണ് ടെന്‍ഷന്‍ മുഴുവനും. പ്രിയ താരത്തിന്റെ സിനിമ ബോക്‌സോഫീസില്‍ തകര്‍ന്നടിയുമ്പോള്‍ ഫാന്‍സുകാര്‍ക്ക് ആശങ്കയാണ്. ഒട്ടേറെ പ്രതീക്ഷകളോടെ എത്തിയ നിരവധി ചിത്രങ്ങള്‍ മൂക്കു കുത്തിയ നിരവധി സംഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. വരുന്ന ഓണത്തിന് മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.

മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നു

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഈ ഓണത്തിന് ചിത്രങ്ങളുമായി നേര്‍ക്കു നേര്‍ ഏറ്റുമുട്ടും. വിഷുവിന് ഏറ്റ പരാജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഹന്‍ലാല്‍ എത്തുമ്പോള്‍ വിജയം നില നിര്‍ത്താനാണ് മെഗാസ്റ്റാര്‍ ശ്രമിക്കുന്നത്.

കോളേജ് പ്രൊഫസറും പ്രിന്‍സിപ്പാളും ഏറ്റുമുട്ടുമ്പോള്‍

മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിക്കുന്ന സിനിമയില്‍ കോളേജ് പ്രിന്‍സിപ്പാളായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തില്‍ കര്‍ക്കശക്കാരനായ കോളേജ് അധ്യാപകനായാണ് വേഷമിടുന്നത്.

കര്‍ക്കശക്കാരനായി മമ്മൂട്ടി, ഗൗരവക്കാരനായി മോഹന്‍ലാലും

ലാല്‍ ജോസ് ചിത്രത്തിലെ മോഹന്‍ലാലിന്റെ സ്വഭാവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ പേര് ഇതുവരെയും നിശ്ചയിച്ചിട്ടില്ല. സിനിമയില്‍ വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ഇതുവരെയും ചിത്രങ്ങള്‍ ചെയ്തിരുന്നില്ല. പ്രേക്ഷകരുടെ നിരന്തര ആവശ്യം കൂടിയാണ് ഈ ചിത്രത്തിലൂടെ നിറവേറുന്നത്.

മോഹന്‍ലാല്‍ ലാല്‍ജോസ് ചിത്രം പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു

മോഹന്‍ലാല്‍ ലാല്‍ജോസ് ചിത്രത്തെക്കുറിച്ച് പ്രതീക്ഷകളേറെയാണ്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതുവരെ കാണാത്ത രൂപഭാവ ഭേദത്തിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടി അജയ് വാസുദേവന്‍ ചിത്രത്തില്‍ പ്രമുഖര്‍ അണിനിരക്കുന്നു

പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം
നമ്പ്യാര്‍, വരലക്ഷ്മി ശരത്കുമാര്‍, പൂജം ബജ്‌വ എന്നിവരാണ് നായികമാരായി എത്തുന്നത്.കലാലയ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ വിദ്യാര്‍ത്ഥിയായി ഗോകുല്‍ സുരേഷ്

മൂക്കിന്‍‌തുമ്പത്ത് ദേഷ്യമുള്ള കോളജ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ്, സലിംകുമാര്‍, കലാഭാവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

മോഹന്‍ലാലോ മമ്മൂട്ടിയോ ആരാണ് മികച്ചത്

മലയാള സിനിമ കണ്ട മികച്ച മഹാനടന്‍മാരില്‍ പ്രധാനപ്പെട്ട രണ്ടുപേരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇവരില്‍ ആരാണ് മികച്ചതെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. നിരവധി ചിത്രങ്ങളില്‍ ഇരുവരും തമ്മില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 54 സിനിമകളിലാണ് ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച സിനിമകളൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇരുവരുടെയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ കോമ്പിനേഷന്‍. 54 സിനിമകളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

ഒരുമിച്ചെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു

ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് നിരവധി ചിത്രങ്ങളില്‍ ഇരുവരും തമ്മില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 54 സിനിമകളിലാണ് ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച സിനിമകളൊക്കെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇരുവരുടെയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ കോമ്പിനേഷന്‍. 54 സിനിമകളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

English summary
Clash of the Big Ms is one thing that the Malayali audience eagerly look forward to every year. Last time they locked horns were during the Vishu season when The Great Father and 1971 Beyond Borders hit screens within a week’s gap. While the former struck gold in the box office, the Mohanlal starrer ended up as a box office failure. The latest we hear is that Mohanlal and Mammootty will be clashing again this year during the Onam season. Mohanlal is teaming up with Lal Jose after years of speculation while Mammootty is working on Rajadhiraja fame Ajai Vasudev’s mass entertainer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam