For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഷ്ണുവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ കരഞ്ഞുപോയി! ഇഷ്ടം ഇരട്ടിച്ച നിമിഷത്തെക്കുറിച്ച് മീര അനില്‍!

  |

  കോമഡി സ്റ്റാര്‍ അവതാരകയായ മീരയുടെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മല്ലപ്പള്ളി സ്വദേശിയും ബിസിനസുകാരനുമായ വിഷ്ണുവായിരുന്നു മീരയെ വിവാഹം ചെയ്തത്. വിവാഹത്തിന് മുന്‍പുള്ള സര്‍പ്രൈസിനെക്കുറിച്ചും വിവാഹ ശേഷമുള്ള അനുഭവങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് മീരയും വിഷ്ണുവും എത്തിയിരുന്നു. ജെസിബി സ്റ്റുഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും എത്തിക്കൊണ്ടിരിക്കുന്നത്.

  അടുക്കളയില്‍ കയറി ഭക്ഷണം ഉണ്ടാക്കാനും പാത്രങ്ങള്‍ കഴുകാനുമൊക്കെ തനിക്ക് അറിയാമെന്ന് മീര പറയുന്നു. വിവാഹ ശേഷം മുറ്റം തൂക്കുന്നതുള്‍പ്പടെയുള്ള ജോലികള്‍ ചെയ്ത് ആളാവാനൊന്നും മീര ശ്രമിച്ചിട്ടില്ലെന്ന് വിഷ്ണു പറയുന്നു. ബിരിയാണിയും ചമ്മന്തിയുമൊക്കെ ഉണ്ടാക്കിത്തന്നിട്ടുണ്ട്. ഇതിനിടയിലായിരുന്നു ഹൃദയസ്പര്‍ശിയായ ഒരനുഭവത്തെക്കുറിച്ച് മീര പറഞ്ഞത്. മീരയുടേയും വിഷ്ണുവിന്റേയും വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  മീരയുടെ ഡയറ്റ്

  മീരയുടെ ഡയറ്റ്

  ഡയറ്റിംഗിലാണ് മീര ഇപ്പോള്‍. മുന്‍പത്തേക്കാളും ശരീരഭാരം കുറച്ചിരുന്നു. മീരയുടെ ഇഷ്ടം പോലെ ചെയ്‌തോട്ടെ, എനിക്ക് അതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഡയറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഭക്ഷണം കഴിക്കാനായാണ് പറഞ്ഞതെന്ന് വിഷ്ണു പറയുന്നു. ബിരിയാണിയൊക്കെ ഞാന്‍ ഉണ്ടാക്കി വിഷ്ണു കഴിക്കുന്നത് നോക്കി സന്തോഷിക്കും. കുറച്ച് കഴിച്ചോളൂ കുഴപ്പമൊന്നുമില്ലെന്നാണ് വിഷ്ണു പറയാറുള്ളതെന്നും മീര പറയുന്നു. മീരയുണ്ടാക്കിയ ചമ്മന്തി കഴിച്ചപ്പോള്‍ അമ്മൂമ്മയുണ്ടാക്കിയ അതേ ടേസ്റ്റ് തന്നെയായിരുന്നു ലഭിച്ചതെന്നായിരുന്നു വിഷ്ണുവിന്‍റെ കമന്‍റ്.

  സാരിയില്‍ കാണാന്‍

  സാരിയില്‍ കാണാന്‍

  സാരിയില്‍ കാണാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും വിഷ്ണു പറഞ്ഞിരുന്നു. ഭക്ഷണം നന്നായി കഴിക്കുന്നയാളാണ് താനെന്നും വിഷ്ണു പറയുന്നു. ഇനി ഞാനും കൂടി തുടങ്ങിയാല്‍ ഞങ്ങള്‍ രണ്ടാളും ഉരുണ്ട് പോവുന്നത് കാണാം. താന്‍ ചായയും കാപ്പിയും ഉപയോഗിക്കാത്തത് കൊണ്ട് അതുമായൊന്നും മീര വന്നിരുന്നില്ലെന്ന് വിഷ്ണു പറഞ്ഞിരുന്നു. രാവിലെ കുളിച്ച് തുളസിക്കതിരൊക്കെ വെക്കാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കുളിക്കാറൊക്കെയുണ്ടെന്നായിരുന്നു വിഷ്ണു പറഞ്ഞത്. സെലിബ്രിറ്റികളെല്ലാം തനിക്ക് അരികില്‍ വരുമ്പോള്‍ എന്തായിരിക്കും ചോദിക്കുന്നതെന്നോര്‍ത്ത് പേടിക്കാറുണ്ട്. ഇതിപ്പോ താനാണല്ലോ ടെന്‍ഷന്‍ അടിക്കേണ്ടതെന്നായിരുന്നു മീര പറഞ്ഞത്.

  കുറുപ്പിന്റെ തകര്‍പ്പന്‍ വീഡിയോയുമായി ദുല്‍ഖര്‍ | Filmibeat Malaylam
  അടുക്കളയില്‍ കയറാറുണ്ട്

  അടുക്കളയില്‍ കയറാറുണ്ട്

  താന്‍ അടുക്കളയില്‍ കയറാറില്ലെന്നാണ് പലരും കരുതിയിരിക്കുന്നത്. അങ്ങനെയൊന്നുമല്ല. അടുക്കളയില്‍ കയറി ജോലികളൊക്കെ ചെയ്യാറുണ്ട്. പച്ചക്കറിയൊക്കെ അരിഞ്ഞ്, പാത്രങ്ങളൊക്കെ കഴുകി പാചകം ചെയ്യാറുണ്ട്. മീര നന്നായി ഭക്ഷണം വെക്കാറുണ്ടെന്നായിരുന്നു വിഷ്ണുവും പറഞ്ഞത്. വിഷ്ണു പറഞ്ഞതില്‍ ഇപ്പോഴും രോമാഞ്ചം വരുന്ന കാര്യം ഇതാണെന്ന് പറഞ്ഞായിരുന്നു മീര ആ വാക്കുകളെക്കുറിച്ച് പറഞ്ഞത്. മീര പാത്രങ്ങളൊന്നും കഴുകേണ്ടെന്നും അതൊക്കെ താന്‍ തന്നെ ചെയ്‌തോളാമെന്നുമായിരുന്നു വിഷ്ണു പറഞ്ഞത്. ആ പറച്ചിലിന് പിന്നിലൊരു കാരണവുമുണ്ടായിരുന്നു.

  വിഷ്ണു പറഞ്ഞത്

  വിഷ്ണു പറഞ്ഞത്

  പാത്രമൊന്നും കഴുകരുത്, കൈകൊണ്ടല്ലേ മൈക്കൊക്കെ പിടിക്കുന്നത്. അത് വെച്ചല്ലേ ആങ്കര്‍ ചെയ്യുന്നത്. അപ്പോള്‍ കൈയ്യൊന്നും വൃത്തികേടായിരിക്കരുത്. അത് ഞാന്‍ ചെയ്‌തോളാമെന്നായിരുന്നു വിഷ്ണു പറഞ്ഞത്. എന്‍രെ ജീവിതമാര്‍ഗം എന്ന് പറയുന്നത് കൈവെച്ചല്ലേ, പാത്രമൊക്കെ കഴുകാനുണ്ടെങ്കില്‍ അത് മാറ്റിവെച്ചേക്ക്, ഞാന്‍ വന്ന് ചെയ്‌തോളാമെന്നായിരുന്നു വിഷ്ണു പറഞ്ഞത്.

  റിമി ടോമിയും ജഗദീഷും

  റിമി ടോമിയും ജഗദീഷും

  റിമി ടോമിയുമായുള്ള അടുപ്പത്തെക്കുറിച്ചും മീര പറഞ്ഞിരുന്നു. എനിക്ക് പിറക്കാതെ പോയ സഹോദരിയായാണ് തോന്നിയത്. ഇരട്ടകള്‍ ആന്‍ഡ് പരട്ടകള്‍ എന്ന് പറഞ്ഞ് ഞങ്ങള്‍ തന്നെ ടാഗ് ചെയ്തിട്ടുണ്ട്. ഒരുപോലെയുള്ള വസ്ത്രമിട്ട് നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ട്വിന്‍സ് ഓഫ് കോമഡി സ്റ്റാര്‍സ് എന്നാണ് പ്രേക്ഷകരും പറയുന്നത്. മാസത്തില്‍ 20 ദിവസം അവളെ കണ്ടോണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ഒരു 8 വര്‍ഷമായിട്ട് അങ്ങനെയാണ്. ജഗദീഷേട്ടനെ പാട്ടിലും സപ്പോര്‍ട്ട് ചെയ്യാറുണ്ട്. സൊഡക്ക് മേലെ സെലക്റ്റ് ചെയ്തത് ഞാനായിരുന്നു.

  Read more about: meera marriage മീര
  English summary
  Comedy Stars Anchor Meera Anil shares an emotional experience with her husband Vishnu.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X