»   » ലാലിനും മമ്മൂട്ടിക്കും വെല്ലുവിളി ഉയര്‍ത്തി ഷക്കീല, ഭീഷണി നേരിടാന്‍ മമ്മൂട്ടി പ്രയോഗിച്ച മാര്‍ഗം !!

ലാലിനും മമ്മൂട്ടിക്കും വെല്ലുവിളി ഉയര്‍ത്തി ഷക്കീല, ഭീഷണി നേരിടാന്‍ മമ്മൂട്ടി പ്രയോഗിച്ച മാര്‍ഗം !!

By: Nihara
Subscribe to Filmibeat Malayalam

ഷക്കീലയുടെ സിനിമകള്‍ അരങ്ങു വാണിരുന്ന ഒരു കാലം മലയാള സിനിമയിലുണ്ടായിരുന്നു. സാഹചര്യ സമ്മര്‍ദ്ദം കാരണം നീല ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ ഷക്കീല വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിലെ നല്ല ചിത്രങ്ങളുടെ ഒഴുക്കിനെയും ബോക്‌സോഫീസ് കളക്ഷനും ഭീഷണിയായി ഷക്കീല ചിത്രങ്ങള്‍ നിന്നിരുന്നു 2000- 2005 കാലഘട്ടങ്ങളില്‍.

2001 ല്‍ കിന്നാരത്തുമ്പിക്ക് പുറമെ നിരവധി ഷക്കീല ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. ഷക്കീല തരംഗത്തിനിടയില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ വരെ ബോക്‌സോഫീസില്‍ തകര്‍ന്നടിയുന്ന സ്ഥിതി വിശേഷമായിരുന്നു. മമ്മൂട്ടി ചിത്രമായ രാക്ഷസരാജാവ്, മോഹന്‍ലാല്‍ ചിത്രം രാവണപ്രഭു തുടങ്ങിയ ചിത്രങ്ങള്‍ ഇക്കാലയളവില്‍ പുറത്തിറങ്ങിയതാണ്.

മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയ മമ്മൂട്ടിയെ അപമാനിച്ച് ഫിലിം ഫെയര്‍ !!

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഭീഷണിയായി ഷക്കീല

കിന്നാരത്തുമ്പികളുടെ പടയോട്ടം തടയാന്‍ മലയാളത്തിലൊരു സിനിമയ്ക്കും കഴിഞ്ഞില്ലെന്നു മാത്രമല്ല അതേ സമയത്ത് പുറത്തിറങ്ങിയ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളേയും ഇത് നെഗറ്റീവായി ബാധിച്ചു.

രാവണപ്രഭുവിനേയും രാക്ഷസരാജാവിനേയും ബാധിച്ചു

രാവണപ്രഭുവിനേയും രാക്ഷസരാജാവിനേയും ഷക്കീല ചിത്രം മോശമായി ബാധിച്ചു. ബോക്‌സോഫീസില്‍ ഈ ചിത്രങ്ങള്‍ കൂപ്പു കുത്തുന്ന സ്ഥിതിവിശേഷം വരെ വന്നു.

ബോക്‌സോഫീസ് റാണിയായി മാറി

ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായാണ് കിന്നാരത്തുമ്പി പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയായി ഷക്കീലയുടെ 15 ഓളം ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. സൂപ്പര്‍ താരങ്ങളുടേതടക്കമുള്ള ചിത്രങ്ങള്‍ മൂക്കും കുത്തി വീഴുന്ന സ്ഥിതി വിശേഷം തന്നെ ഉണ്ടായി.

മമ്മൂട്ടിയുമായി നേര്‍ക്കു നേര്‍ ഏറ്റുമുട്ടി

മമ്മൂട്ടി ചിത്രമായ രാക്ഷസരാജാവിനെ അനുകരിച്ച് രാക്ഷസറാണിയുമായി ഷക്കീല രംഗത്തെത്തിയിരുന്നു. ഈ പേരുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തില്‍ മമ്മൂട്ടി തന്നെ ഇടപെട്ടിരുന്നു.

ചാനല്‍ കളക്ഷനിലും റെക്കോര്‍ഡിട്ടു

2002 ല്‍ ഒരു പ്രമുഖ ചാനലില്‍ കിന്നാരത്തുമ്പരി സംപ്രേഷണം ചെയ്തപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകള്‍ക്ക് ലഭിക്കാത്തത്ര പരസ്യവും അരക്കോടിയിലേറെ ലാഭവും ചിത്രം സ്വന്തമാക്കിയിരുന്നു.

English summary
Shakeela's competition wuth Mammootty and Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam