»   » ജനുവരിയില്‍ 9, ഫെബ്രുവരിയില്‍ ഇതുവരെ 5 സിനിമകള്‍! ലാഭവും നഷ്ടവും നോക്കിയാല്‍ ആരാണ് കേമന്‍?

ജനുവരിയില്‍ 9, ഫെബ്രുവരിയില്‍ ഇതുവരെ 5 സിനിമകള്‍! ലാഭവും നഷ്ടവും നോക്കിയാല്‍ ആരാണ് കേമന്‍?

Written By:
Subscribe to Filmibeat Malayalam
2018ൽ ഇറങ്ങിയ 9 സിനിമകള്‍, ഹിറ്റായത് ഇവയൊക്ക | filmibeat Malayalam

ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി മലയാള സിനിമയില്‍ പല പരീക്ഷണങ്ങളും നടത്തി ന്യൂജനറേഷന്‍ സംവിധായകന്മാര്‍ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ തന്നെ ഹിറ്റാക്കാന്‍ കഴിയുന്നു ഇതാണ് ഇത്തരക്കാരുടെ വിജയം. ലാഭവും നഷ്ടവും തുല്യമാക്കി 2017 കടന്ന് പോവുമ്പോള്‍ പുതുവര്‍ഷം സിനിമാ പ്രേമികള്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പണ്ട് ദൂരദര്‍ശനിലെ ലാലേട്ടന്റെ പാട്ട് ഓര്‍മ്മയുണ്ടോ? കസവ് മുണ്ടും ജുബ്ബയുമായി ഏട്ടന്റെ കിടിലൻ ലുക്ക്

ജനുവരിയില്‍ തിയറ്ററുകളിലേക്കെത്തിയത് ഒന്‍പത് സിനിമകളാണ്. താരപുത്രന്റെ അരങ്ങേറ്റം മുതല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയും പട്ടികയിലുണ്ടായിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓരോ സിനിമകളും മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ജനുവരി കഴിഞ്ഞ് ഫെബ്രുവരി ആദ്യ ആഴ്ച തിയറ്ററുകളിലേക്കെത്തിയ നാല് സിനിമകളുടെ പ്രകടനം എങ്ങനെയുണ്ടെന്ന് നോക്കാം...

9 സിനിമകള്‍

2018 പുതിയ വര്‍ഷം പിറന്നതിന് ശേഷം ആദ്യമാസം 9 സിനിമകളായിരുന്നു റിലീസ് ചെയ്തിരുന്നത്. പ്രേക്ഷകരുടെ വിലയിരുത്തല്‍ പ്രകാരം എല്ലാ സിനിമകളും മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ബോക്‌സ് ഓഫീസില്‍ തിളങ്ങാനും സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു.

ഈട

2018 ല്‍ ആദ്യം തിയറ്ററുകളിലെത്തിയ സിനിമയാണ് ഈട. താരപുത്രന്‍ ഷെയിന്‍ നീഗം നായകനായി അഭിനയിച്ചപ്പോള്‍ നിമിഷ സജയനായിരുന്നു ഈടയിലെ നായിക. ആദ്യം വന്ന പ്രതികരണം പ്രകാരം ഈട സൂപ്പര്‍ ഹിറ്റായിരുന്നു. ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്ത സിനിമ ബോക്‌സ് ഓഫീസില്‍ മോശമില്ലാത്ത പ്രകടനമായിരുന്നു നടത്തിയത്.

ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്

കുഞ്ചാക്കോ ബോബനായിരുന്നു നായകനാക്കി അനില്‍ രാധാകൃഷ്ണന മേനോന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്. ജനുവരി അഞ്ചിന് തന്നെയായിരുന്നു സിനിമ റിലീസിനെത്തിയത്. ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

സഖാവിന്റെ പ്രിയസഖി

സുധീര്‍ കരമന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു സഖാവിന്റെ പ്രിയസഖി. സിദ്ദീഖ് താമരശ്ശേരിയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. വിപ്ലവും പ്രണയവും കോര്‍ത്തിണക്കിയായിരുന്നു സിനിമ പ്രദര്‍ശനത്തിനെത്തിയത്.

ക്വീന്‍

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു ക്വീന്‍. നവാഗതനായ ഡിജോ ജോസ് ആന്റണിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. ജനുവരി 12 നായിരുന്നു റിലീസ് ചെയ്തത്. കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയായിരുന്നു പറഞ്ഞിരുന്നത്.

ദൈവമേ കൈതൊഴം സ. കുമാറകണം

കറുത്ത ജൂതന്‍ എന്ന സിനിമയ്ക്ക് ശേഷം സലീം കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ദൈവമേ കൈതൊഴം സ. കുമാറകണം. ജയറാം നായകനായി അഭിനയിച്ച സിനിമ ഒരു കുടുംബചിത്രമായിരുന്നു. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്.

കാര്‍ബണ്‍

ഫഹദ് ഫാസിലിനെ നായകനാക്കി ഛായഗ്രാഹകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് കാര്‍ബണ്‍. കാടിനെ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമ ജനുവരി 19 നായിരുന്നു തിയറ്ററുകളിലേക്കെത്തിയത്. മംമ്ത മോഹന്‍ദാസായിരുന്നു സിനിമയിലെ നായിക.

ശിക്കാരി ശംഭു

സുഗീത് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിലെത്തുന്ന നാലാമത്തെ സിനിമയായിരുന്നു ശിക്കാരി ശംഭു. കുഞ്ചാക്കോ ബോബന്റെ ശക്തമായ തിരിച്ചു വരവായിരുന്നു ശിക്കാരി ശംഭു. മുഴുനീള എന്റര്‍ടെയിന്‍മെന്റായ സിനിമയ്ക്ക് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു.

സ്ട്രീറ്റ് ലൈറ്റ്‌സ്

ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ റിലീസിനെത്തിയ സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 2108 ലെ ആദ്യ സിനിമ കൂടിയായ സ്ട്രീറ്റ് ലൈറ്റ്‌സ് ആക്ഷന്‍ ഒരു ത്രില്ലറായിട്ടാണ് നിര്‍മ്മിച്ചത്. താരരാജാവിന്റെ സിനിമയായതിനാല്‍ ഗംഭീര സ്വീകരണമായിരുന്നു സിനിമയ്ക്ക് കിട്ടിയത്.

ആദി


പ്രണവ് മോഹന്‍ലാലിന്റെ നായകനായി അരങ്ങേറ്റം നടത്തിയ സിനിമയായിരുന്നു ആദി. റിലീസ് ദിനത്തില്‍ തന്നെ കേരളം മുഴുവന്‍ തരംഗമാവാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ആക്ഷന്‍ രംഗങ്ങളായിരുന്നു സിനിമയെ കൂടുതലും ശ്രദ്ധേയമാക്കിയത്.

ഹേയ് ജൂഡ്

നിവിന്‍ പോളി, ശ്യാമപ്രസാദ് കൂട്ടുകെട്ടിലെത്തിയ സിനിമയാണ് ഹേയ് ജൂഡ്. നിവിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ സിനിമയായിരുന്നു ഹേയ് ജൂഡ്. ഫെബ്രുവരി 2 ന റിലീസ് ചെയ്ത സിനിമ ഒരു ഫീല്‍ ഗുഡ് സിനിമയായിട്ടായിരുന്നു വിലയിരുത്തപ്പെട്ടത്.

ആമി

മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സിനിമയാണ് ആമി. മഞ്ജു വാര്യരെ നായികയായി അഭിനയിച്ച സിനിമ ഫെബ്രുവരി 9 നാണ് റിലീസ് ചെയ്തിരുന്നത്. ടൊവിനോ തോമസ്, മുരളി ഗോപി, അനൂപ് മേനോന്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോസപ്പൂ

ബിജു മേനോനും നീരജ് മാധവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് റോസപ്പൂ. വിനു ജോസഫ് സംവിധാനം ചെയ്ത സിനിമ ഒരു പൂര്‍ണ എന്റര്‍ടെയിനറായിട്ടാണ് നിര്‍മ്മിച്ചത്. ആമിയ്‌ക്കൊപ്പം ഫെബ്രുവരി 9 നാണ് സിനിമ റിലീസ് ചെയ്തിരുന്നത്.

കളി

തിരക്കഥാകൃത്തായ നജീം കോയ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് കളി. പുതുമുഖങ്ങളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ മാസം തന്നെ കളി തിയറ്ററുകളിലേക്ക് എത്തും.

കഥ പറഞ്ഞ കഥ

ഫെബ്രുവരിയില്‍ റിലീസിനെത്തിയ മറ്റൊരു സിനിമയായിരുന്നു കഥ പറഞ്ഞ കഥ. സിദ്ധാര്‍ത്ഥ് മേനോനായിരുന്നു സിനിമയില്‍ നായകനായി അഭിനയിച്ചത്. ഡാക്ടര്‍ സിജു ജവഹര്‍ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ദിവസം തിയറ്ററുകളിലേക്ക് എത്തിയിരുന്നു.

English summary
Complete list of malayalam movies released in the month of January and February, 2018

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam