»   » ബ്ലെസിയും കളിമണ്ണും വിവാദസിനിമകളും

ബ്ലെസിയും കളിമണ്ണും വിവാദസിനിമകളും

Posted By:
Subscribe to Filmibeat Malayalam

സിനിമയുണ്ടാക്കുന്ന വിവാദങ്ങള്‍ പ്രേക്ഷകര്‍ക്ക് പുത്തരിയല്ല. ബ്ലസിയുടെ കളിമണ്ണ് മാത്രമല്ല, ഇത്തരത്തില്‍ പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പേ വിവാദമായി നിരവധി സിനികളുണ്ട്. ചില സിനിമകളെ സെക്‌സിന്റെ അതിപ്രസരമാണ് വാര്‍ത്തകളാക്കിയത്. മറ്റ് ചിലയെ തീവ്രവാദം.

ബോംബെയും വിശ്വരൂപവും രാഞ്ജനയും തീവ്രവാദം വിഷയമാക്കിയ് കൊണ്ട് വിവാദത്തിലായ സിനിമകളാണ്. എന്നാല്‍ സെക്‌സും തീവ്രവാദവും മാത്രമല്ല, രാഷ്ട്രീയവും സാസ്‌കാരികവുമായ കാരണങ്ങള്‍ കൊണ്ട് ഇവിടെ സിനികള്‍ക്ക് വിലക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

ബ്ലസിയുടെ കളിമണ്ണ് പ്രദര്‍ശനത്തിന് ഒരുങ്ങുമ്പോള്‍ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഇന്ത്യന്‍ സിനികളിലേക്ക് ഒരെത്തിനോട്ടം.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

നടി ശ്വേതാ മേനോന്റെ പ്രസവരംഗം യഥാര്‍ത്ഥത്തില്‍ത്തന്നെ ചിത്രീകരിക്കുന്ന എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഈ ചിത്രം വിവാദത്തിലാണ്. തീയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഉടമകളുടെ ഭീഷണി.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

കാവ്യാ സിംഗിന്റെ ശരീര പ്രദര്‍ശനം കൊണ്ട് കുഴപ്പത്തില്‍ ചാടിയ തെലുങ്ക് ചിത്രമാണ് സോറി ടീച്ചര്‍. അധ്യാപകരെ അപമാനിക്കുന്നതാണ് ചിത്രമെന്ന പരാതിയുമായി അധ്യാപക സംഘടനകളും രംഗത്തെത്തി.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

ഭീകരവാദത്തിന്റെ കഥ പറഞ്ഞ കമല്‍ഹാസന്‍ ചിത്രമായ വിശ്വരൂപം ബോക്‌സോഫീസ് വിജയം നേടി.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പൂര്‍ണ നഗ്നനായി മീര വാസുദേവിനോടൊപ്പം അഭിനയിക്കുന്നു എന്ന വാര്‍ത്തയാണ് തന്മാത്രയെ വിവാദത്തിലാക്കിയത്. എന്നാല്‍ ചിത്രം തീയറ്ററിലെത്തിയപ്പോള്‍ ഈ രംഗം ഉണ്ടായിരുന്നില്ല.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

നാടുനിസി നായ്ഗല്‍ എന്ന ഗൗതം മേനോന്‍ ചിത്രം വിവാദങ്ങളുടെ മറ്റൊരു ഇരയാണ്. ഹിന്ദു ദേവതായ മീനാക്ഷി എന്നായിരുന്നു പ്രധാന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിന്റെ നഗ്നത ആവോളം പ്രദര്‍ശിപ്പിച്ചതാണ് ചിത്രത്തെ കുഴപ്പത്തില്‍ ചാടിച്ചത്.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

തമിഴ് സിനിമയിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ ബോംബെയിലെ വിഷയം തീവ്രവാദമായിരുന്നു. പെട്രോള്‍ ബോംബ് ആക്രമണം നേരിട്ട സംവിധായകന്‍ മണിരത്‌നത്തിന് പോലീസ് സംരക്ഷണം വരെ വേണ്ടിവന്നു.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

തെന്നിന്ത്യന്‍ മാദകനടി സില്‍ക്ക് സ്മിതയുടെ ജീവിതകഥയായിരുന്നു വിവാദ ചിത്രമായ ഡേര്‍ട്ടി പിക്ചറിന്റെ ഇതിവൃത്തം. വിദ്യാബാലനും നസറുദ്ദീന്‍ ഷായും ഇമ്രാന്‍ ഹാഷ്മിയും തുഷാര്‍ കപൂറും പ്രധാനവേഷത്തിലെത്തിയ ചിത്രം പക്ഷേ വന്‍ വിജയമായി.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

ഇന്ദിരാഗാന്ധിയുടെ കഥ പറഞ്ഞ ഈ ചിത്രത്തെ ഇന്ദിര സര്‍ക്കാര്‍ വിലക്കിയതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ 1977 ലെ തിരഞ്ഞെടുപ്പില്‍ ജയിച്ച ജനതാ പാര്‍ട്ടി വിലക്ക് നീക്കിയതോടെ ചിത്രം തീയറ്ററുകളിലെത്തി.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

ദീപ മേത്തയുടെ സിനിമകളായ ഫയറും വാട്ടറും എര്‍ത്തും യാഥാസ്ഥിതിക ഇന്ത്യന്‍ സമൂഹത്തിന് താങ്ങാന്‍ പറ്റുന്നതിനും അപ്പുറത്തായിരുന്നു.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയലിന്റെ കഥ പറഞ്ഞ സെല്ലുലോയ്ഡ് രാഷ്ട്രീയപരമായ കാരണങ്ങള്‍കൊണ്ടും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

തെലുങ്ക് ചിത്രമായ ദേനികൈന റെഡിയെ വിവാദത്തിലാക്കിയത് മതമാണ്. ബ്രാഹ്മണരെ അപമാനിക്കുന്നു എന്ന വിവാദം പക്ഷേ ചിത്രത്തെ രക്ഷിച്ചു. വന്‍ വിജയമായിരുന്നു നാഗേശ്വര റെഡ്ഡി സംവിധാനം ചെയ്ത ദേനകൈന റെഡി. ഹന്‍സികയായിരുന്നു ഈ ചിത്രത്തിലെ നായിക.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

കര്‍ണാടകയിലെ ഖനി രാജാവും ബി ജെ പി നേതാവുമായിരുന്ന ജനാര്‍ദ്ദന റെഡ്ഡിയുടെ ജീവിതത്തോടുള്ള സാദൃശ്യമാണ് കൃഷ്ണം വന്ദേ ജഗത് ഗുരു വിവാദത്തിലാകാന്‍ കാരണം.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

ചരിത്രം വളച്ചൊടിച്ചു എന്ന പേരില്‍ ഏറെ പഴി കേട്ട ചിത്രമാണ് നരേന്‍ നായകനായ വീരപുത്രന്‍

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

ഋതിക് റോഷന്‍ നായകനായ ജോധാ അക്ബറും ചരിത്രപരാമര്‍ശങ്ങളാല്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. അക്ബറിന് ജോധ എന്നൊരു ഭാര്യയുണ്ടോ എന്നതായിരുന്നു വിവാദത്തിന് കാരണം.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

എം ജി ആര്‍ ആയി മോഹന്‍ലാലും ജയലളിതയായി വേഷമിട്ട ഇരുവര്‍ ഏറെ ശ്രദ്ധേയമായിരുന്നു.

നൂറ്റാണ്ടിലെ വിവാദ സിനിമകള്‍

സിനിമയ്ക്ക് പുറത്തെ കാരണങ്ങള്‍ കൊണ്ടാണ് മൈ നെയിം ഈസ് ഖാന്‍ വാര്‍ത്തകളിലെത്തിയത്. എന്നാല്‍ ഈ പബ്ലിസിറ്റി സിനിമയെ രക്ഷിച്ചില്ല.

English summary
Here is the list of most controversial Indian films. Some of the movies became controversial for wrong reason. Take a look at some of Indian cinema’s most controversial films.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam