»   » ടിപി വധം: മമ്മൂട്ടി മൗനം പാലിച്ചതെന്തിന്?

ടിപി വധം: മമ്മൂട്ടി മൗനം പാലിച്ചതെന്തിന്?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/cultural-leaders-afraid-respond-2-101773.html">Next »</a></li></ul>
Mammootty
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്ത സംഭവമാണ് മെയ് 4 ന് വടകരയില്‍ വളളിക്കാട് നടന്നത്. റവല്യൂഷണറി മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയുടെ അമരക്കാരനായ ടി.പി.ചന്ദ്രശേഖരനെ യാതൊരു പ്രകോപനവുമില്ലാതിരിക്കെ അതിക്രൂരമായി കൊല ചെയ്തത്.

ആദര്‍ശത്തിന്റെ പേരില്‍ പ്രസ്ഥാനം മാറി പ്രവര്‍ത്തിച്ചതിന് സാക്ഷരസുന്ദരകേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ അറിയപ്പെടുന്ന കേരളത്തിലാണ് ഇതു സംഭവിച്ചത്. ഇടതുപക്ഷപ്രസ്ഥാനത്തിനുവേണ്ടി ഒരായുസ്സു മുഴുവന്‍ പ്രവര്‍ത്തിച്ചവരാണ് ചന്ദ്രശേഖരനടക്കമുള്ള അയാളുടെ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും. പ്രസ്ഥാനം മാറി ചിന്തിച്ചപ്പോള്‍ കിട്ടിയ മരണത്തെ ഇനിയും ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല സാംസ്‌ക്കാരിക കേരളത്തിന്.

കലാസാംസ്‌ക്കാരിക സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ നീണ്ട മൌനമാണ് പ്രതീക്ഷകളെ വല്ലാതെ നിരാശപ്പെടുത്തിയത്. ജനങ്ങള്‍ ആരാധിക്കുന്ന സിനിമ താരങ്ങള്‍, സാഹിത്യപ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ ഇവരുടെ വാക്കുകള്‍ക്ക് എന്നും കേരളത്തില്‍ പ്രസക്തമായ ഒരിടമുണ്ട് അത് തിരിച്ചറിയാതെ പോയി എന്നത് ഖേദകരമാണ്.

ഏറെ വൈകിയാണെങ്കിലും തന്റെ ജന്മദിനസന്ദേശത്തിലൂടെ മോഹന്‍ ലാലും അതേ തുടര്‍ന്ന് സുരേഷ്‌ഗോപിയും ഈ ദാരുണമായ പാതകത്തെ അപലപിച്ചു.ഗുജറാത്തില്‍ നടന്ന കലാപത്തില്‍ അവിടെ ഡി.വൈഎഫ്.ഐ പോലുള്ള യുവജനപ്രസ്ഥാനങ്ങളുടെ അഭാവമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മമ്മൂട്ടി പ്രസംഗിച്ചിരുന്നു. ഇത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും പറഞ്ഞതില്‍ കഴമ്പുണ്ടെന്ന കാര്യം ആരും നിഷേധിക്കുന്നില്ല.

അടുത്ത പേജില്‍
താരങ്ങളുടെ 'അമ്മ'യും മിണ്ടിയില്ല

<ul id="pagination-digg"><li class="next"><a href="/features/cultural-leaders-afraid-respond-2-101773.html">Next »</a></li></ul>
English summary
The writers as well as so called cultural leaders in the state are afraid to respond to the murder of T.P. Chandrasekharan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam