twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി! ലൂസിഫറിലേക്കുള്ള വരവിനെക്കുറിച്ച് ദീപക് ദേവ്

    |

    ചെറിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ ശക്തമായ തിരിച്ചുവരവായിരുന്നു ലൂസിഫറിലൂടെ നടത്തിയത്. മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്നും അബ്രാം ഖുറേഷിയിലേക്കുള്ള മാറ്റത്തെ അദ്ദേഹം അതിമനോഹരമായി അവതരിപ്പിച്ചിരുന്നു. നിരവധി ചോദ്യങ്ങളും സംശയങ്ങളും ബാക്കിവെച്ചായിരുന്നു ലൂസിഫര്‍ അവസാനിച്ചത്. ഇതോടെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. ആരാധകരുടെ ചര്‍ച്ച സജീവമായി തുടരുന്നതിനിടയിലായിരുന്നു പൃഥ്വിരാജും സംഘവും രണ്ടാം ഭാഗമായി എമ്പുരാന്‍ എത്തുന്നുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

    രണ്ടില്‍ അവസാനിക്കില്ലെന്നും സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടെന്നും പൃഥ്വിരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ 3 സിനിമകളുടെ വിജയവും വരാനിരിക്കുന്ന 3 സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങളുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പരിപാടിയില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധി പേരായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് വാചാലരായി നിരവധി പേരാണ് എത്തിയത്. ലൂസിഫറിലേക്ക് തന്നെ വിളിച്ചതിനെക്കുറിച്ചും അതിന് ശേഷം നടന്ന കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ദീപക് ദേവ്.

     ദീപകിന്റെ വാക്കുകള്‍

    ആശീര്‍വാദത്തോടെ ലാലേട്ടന്‍ പരിപാടിക്കൊപ്പമായാണ് ലൂസിഫറിന്റെ വിജയാഘോഷം നടത്തിയത്. ഈ സിനിമയുമായി ബന്ധപ്പെട്ടവരെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചും സിനിമയ്ക്കിടയിലെ രസകരമായ നിമിഷത്തെക്കുറിച്ചുമൊക്കെയായിരുന്നു പലരും തുറന്നുപറഞ്ഞത്. സംഗീത സംവിധായകനായ ദീപക് ദേവും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്‍രെ പ്രസംഗ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും അരികില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു ദീപകിന്റെ രസകരമായ തുറന്നുപറച്ചില്‍.

    ലൂസിഫര്‍ സമ്മാനിച്ചത്

    നിരവധി സിനിമകള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ടെങ്കിലും ലൂസിഫര്‍ വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്. മനസ്സില്‍ നിന്നുമാണ് താന്‍ സംസാരിക്കുന്നത്. ഈ പടം തനിക്ക് സ്‌പെഷലാണ്, ഒരു മലയാള പടമായിട്ടും അതിന് കിട്ടിയിരിക്കുന്ന വ്യൂയര്‍ഷിപ്പ് നാഷണല്‍ ലെവലാണ്, പിന്നെ ഏതൊരു സംഗീത സംവിധായകനെ സംബന്ധിച്ചിടത്തോളവും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഈ സിനിമ സമ്മാനിച്ചത്. ഐറ്റം നമ്പറിന്‍രെ കാര്യത്തിലായാലും ആക്ഷന്‍ ഗാനമായാലും താന്‍ പൂര്‍ണ്ണമായും സംതൃപ്തനാണെന്നും ദീപക് ദേവ് പറയുന്നു.

    വരവ് ഇങ്ങനെയായിരുന്നു

    ഈ സിനിമയിലേക്ക് താന്‍ എങ്ങനെ എത്തിയെന്നത് വലിയ കഥയാണ്. ആദ്യം വലിയ ചമ്മലായിരുന്നു. ഇന്നുവരെയുള്ള കരിയറില്‍ ഇതുവരേയും സംവിധായകനെ അങ്ങോട്ട് വിളിച്ച് സംഗീതത്തെക്കുറിച്ചുള്ള വിവരം തിരക്കാറില്ലായിരുന്നു. പൃഥ്വിരാജിനെ താനൊരു സംവിധായകനായി കണ്ടിട്ടില്ല. ലൂസിഫറിനെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ പോസ്റ്റ് കണ്ട് ഭാര്യയാണ് ഇതേക്കുറിച്ച് ചോദിച്ചത്. ഈ സിനിമയുടെ സംഗീത സംവിധായകന്‍ ആരാണെന്ന് ചോദിച്ചിരുന്നു, ആ അറിയില്ലെന്ന മറുപടിയായിരുന്നു നല്‍കിയത്.

    ഭാര്യയുടെ ചോദ്യം

    എന്തിനാണ് ഇങ്ങനെ വെയ്റ്റിട്ട് നില്‍ക്കുന്നത്, പൃഥ്വിയല്ലേ ഡയറക്ടര്‍ എന്നായിരുന്നു അവളുടെ ചോദ്യം. വിളിക്കുമായിരിക്കും എന്ന് കരുതുന്നു. വിളിയൊന്നും വരാതായതോടെ താന്‍ അങ്ങോട്ട് വിളിക്കുകയായിരുന്നു. ദാസന്‍ അമേരിക്കയിലേക്ക് പോവുമ്പോഴുള്ള വിജയന്റെ അവസ്ഥയായിരുന്നു അപ്പോള്‍. സിനിമയുടെ മ്യൂസിക് ഡയറക്ടര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ഇതിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണെന്നും അതുകൊണ്ട് തനിക്ക് ആരെ വേണമെങ്കിലും വെക്കാമെന്നുമായിരുന്നു മറുപടി.

    പിന്നീട് നടന്നത്

    പിന്നീട് പ്രധാനപ്പെട്ട പലരെക്കുറിച്ചുമൊക്കെയായിരുന്നു തന്നോട് ചോദിച്ചത്. ഹോളിവുഡ് ലെവലില്‍ ഉള്ളവരെക്കുറിച്ചായിരുന്നു ചോദ്യം. ഇതില്‍ തനിക്കൊരു കാര്യവുമില്ലേയെന്ന് ചോദിച്ചപ്പോള്‍ ആരാണ് മ്യൂസിക്കെന്ന് തീരുമാനിച്ചിട്ടില്ലെന്നും താന്‍ ഒരു ലോട്ട് ഇടുന്നുണ്ടെന്നും അത് നിങ്ങള്‍ എടുക്കണമെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇത് കേട്ടതോടെ തനിക്ക് കലിപ്പായി, ഇതൊക്കെ വിട് ഈ സിനിമയുടെ മ്യൂസിക്ക് താന്‍ തന്നെയെന്ന് പറയുകയായിരുന്നു.

    എന്തായാലും മരിക്കും

    ഈ സിനിമ ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ തൂങ്ങിച്ചാവും, തന്നാല്‍ ഞാന്‍ നിങ്ങളെ തല്ലിക്കൊല്ലും, എന്ത് വന്നാലും മരണം ഉറപ്പാണ്. എന്നാലും ഞാന്‍ ഒന്ന് ആലോചിക്കട്ടെയെന്നും പൃഥ്വി പറഞ്ഞിരുന്നു, ഇതിന് ശേഷമായാണ് താന്‍ മല്ലികാന്റിയെ വിളിച്ചത്. മല്ലികാന്റിയുടെ മോനെ ഞാന്‍ കൊല്ലുമെന്ന് പറഞ്ഞപ്പോള്‍ അവന്‍ നിന്നെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞതാണ്. എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട് മോനെയാണ് തീരുമാനിച്ചത്. താന്‍ ചെയ്യുന്നതെല്ലാം പൃഥ്വിക്ക് ഇഷ്ടപ്പെട്ടിരുന്നു. കാര്യമായ ഫൈറ്റുകളൊന്നുമില്ലായിരുന്നു. എപ്പോക്കണ്ടാലും മുരളിച്ചേട്ടനും പൃഥ്വിയും റാഗ് ചെയ്യുമായിരുന്നു. ഒരാള്‍ക്ക് ഹെയര്‍ സ്റ്റൈല്‍ ഇഷ്ടമല്ല, മറ്റയാള്‍ക്ക് ഫുള്‍ സ്ലീവ് ഇഷ്ടമല്ല. മാസ്സ് പടത്തിന് വേണ്ടി ഫാഹ് സ്ലീവ് ഇടണമെന്നായിരുന്നു ഇരുവരും പറഞ്ഞത്.

    English summary
    Deepak Dev Talking About Lucifer Experience.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X