For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവശേഷം ഭാര്യയുടെ കൂടെ ആശുപത്രിയില്‍ നിന്നും നടന്‍; മകനിട്ട പേര് വെളിപ്പെടുത്തി നടന്‍ ദീപന്‍ മുരളി

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ താരമാണ് ദീപന്‍ മുരളി. ടെലിവിഷന്‍ സീരിയലുകളില്‍ വില്ലനായും നായകനായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. കരിയറില്‍ മാത്രമല്ല കുടുംബത്തിലും പുതിയ വിശേഷങ്ങളുണ്ടായതിനെ പറ്റി കഴിഞ്ഞ ദിവസം നടന്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ രണ്ടാമതും അച്ഛനായ വിവരമാണ് ദീപന്‍ ആരാധകരെ അറിയിച്ചത്. ഇതോടെ ആശംസകളുമായി പ്രിയപ്പെട്ടവരെത്തി.

  ആശംസകള്‍ക്ക് പിന്നാലെ മകന്റെ മുഖം കാണിക്കണമെന്നും അവന് പേരിട്ടത് എന്താണെന്നുമൊക്കെയുള്ള ചോദ്യം വന്നു. ഒടുവില്‍ കുഞ്ഞിന്റെ മുഖവും പേരിട്ടിരിക്കുന്നത് എന്താണെന്നും പുറംലോകത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ കുടംബസമേതം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് നടന്‍ ഈ സന്തോഷ വിവരം പുറത്ത് വിട്ടത്.

  deepan-murali

  'എല്ലാവരും കുഞ്ഞിന്റെ പേരെന്താണെന്ന് ചോദിച്ച് കൊണ്ടിരിക്കുകയാണ്. ദൈവിക് ദീപന്‍ എന്നാണ് അവന് പേരിട്ടിരിക്കുന്നത്. ദൈവത്തിന്റെ കൃപയാല്‍, ദൈവികം, ദൈവങ്ങളുമായി ബന്ധപ്പെട്ടത്, കൃപ, അസാധരണ ശക്തിയുള്ളവന്‍ എന്നിങ്ങനെയാണ് ഈ പേരിന്റെ അര്‍ഥം' എന്നും ദീപന്‍ പറയുന്നു.

  Also Read: നിന്നെ വലിയ നായികയാക്കാം, കെട്ടാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്; ഐവി ശശിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സീമ

  പ്രസവത്തിന് ശേഷം ബെഡില്‍ കിടക്കുന്ന ഭാര്യയും കുഞ്ഞിനെ കൈയ്യിലെടുത്ത് നില്‍ക്കുന്ന ദീപനും മൂത്തമകളുമാണ് ഈ ചിത്രത്തിലുള്ളത്. മകന്റെ ജനനവിവരം പറഞ്ഞപ്പോഴും ദീപന്‍ ഇതേ ചിത്രം പങ്കുവെച്ചിരുന്നു. അന്ന് മകന്റെ മുഖം മറച്ചാണ് വെച്ചിരുന്നതെങ്കില്‍ ഇന്ന് കുഞ്ഞിനെ കൂടി പുറംലോകത്തിന് കാണിച്ചു. ഇതോടെ താരകുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ എന്ന ആശംസകള്‍ അറിയിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും.

  Also Read: റോബിനെ തേടി മറ്റൊരു അംഗീകാരം കൂടി; ബിഗ് ബോസിന് ശേഷം സൗഭാഗ്യങ്ങളുടെ പെരുമഴ സ്വന്തമാക്കി ഡോക്ടര്‍ മച്ചാന്‍

  deepan-murali

  ദീപന്റെ സുഹൃത്തും നടിയും അവതാരകയുമായ ആര്യ അടക്കമുള്ളവര്‍ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് എത്തിയിരുന്നു. സീരിയലുകളിലൂടെ ശ്രദ്ധേയനായ ദീപന്‍ നിലവില്‍ തൂവല്‍സ്പര്‍ശം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. അവിനാഷ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അതിന് മുന്‍പ് ബിഗ് ബോസിലേക്ക് പോയതോടെയാണ് ദീപന് കൂടുതല്‍ ജനപ്രീതി ലഭിക്കുന്നത്.

  Also Read: ബെഡ് റൂം സീനിനെ പറ്റിയാണ് സംസാരം; ഇപ്പോഴും കല്യാണം കഴിഞ്ഞെന്ന് പോലും തോന്നുന്നില്ലെന്ന് ദുര്‍ഗയും ഭര്‍ത്താവും

  ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലാണ് ദീപന്‍ പങ്കെടുത്തത്. മത്സരത്തില്‍ പാതി വഴിയില്‍ വച്ച് താരം പുറത്തേക്ക് പോയെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇടംനേടാന്‍ സാധിച്ചിരുന്നു. ഷോ യിലേക്ക് പോവുന്നതിന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ദീപന്‍ വിവാഹിതനായത്. ബിഗ് ബോസിന് ശേഷം നടന് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ഇപ്പോള്‍ മകന് കൂടി ജന്മം കൊടുത്ത് സന്തുഷ്ട ദാമ്പത്യം നയിക്കുകയാണ് താരദമ്പതിമാര്‍.

  Read more about: deepan murali
  English summary
  Deepan Murali Reveals His New Born Son's Name Daiwik Deepan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X