»   » ആണുങ്ങളെ പോലെ നടന്ന ദീപ്തി സതി ഇത്രയും സുന്ദരിയാണെന്ന് മനസിലായത് ഈ ചിത്രങ്ങള്‍ കണ്ടപ്പോഴായിരുന്നു!!

ആണുങ്ങളെ പോലെ നടന്ന ദീപ്തി സതി ഇത്രയും സുന്ദരിയാണെന്ന് മനസിലായത് ഈ ചിത്രങ്ങള്‍ കണ്ടപ്പോഴായിരുന്നു!!

By: Teresa John
Subscribe to Filmibeat Malayalam

മോഡലിങ്ങിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയായിരുന്നു ദീപ്തി സതി ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ചിത്രത്തിന് ശേഷം രണ്ട് വര്‍ഷത്തോളം സിനിമയില്‍ അഭിനയിച്ചിരുന്നില്ലെങ്കിലും നടി വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ്.

ഫഹദ് ഫാസിലിന്റെ സിനിമകളില്‍ കോടികള്‍ വാരിക്കൂട്ടിയത് ഏത് സിനിമയാണെന്ന് അറിയാമോ? അതും 55 ദിവസം കൊണ്ട്

ആസിഫ് അലിയുടെ ഭാഗ്യവും അനിയന്‍ അസ്‌കര്‍ അലിയുടെ കാമുകിയുമായി അപര്‍ണ ബാലമുരളി!

മമ്മുട്ടി നായകനായി അഭിനയിക്കുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയാണ് അടുത്ത് തന്നെ റിലീസ് ചെയ്യുന്ന ദീപ്തി സതിയുടെ സിനിമ. ഒപ്പം ദുല്‍ഖറിന്റെ സോലോ, നീരജ് മാധവ് അജു വര്‍ഗീസ് ചിത്രം ലവകുശ എന്നീ സിനിമകളിലാണ് ദീപ്തി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തനിക്ക് കിട്ടുന്ന ഏത് വേഷവും മനോഹരമാക്കാന്‍ എന്തും ചെയ്യാന്‍ ശ്രമിക്കുന്ന നടിമാരിലൊരള്‍ കൂടിയാണ് ദീപ്തി. ദീപ്തിയുടെ വിശേഷങ്ങള്‍ അറിയാം..

ദീപ്തി സതി


2015 ലാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ ദീപ്തി സതി ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ചിത്രത്തിലെ പ്രകടനത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് കന്നഡയിലും തെലുങ്കിലുമായി നിര്‍മ്മിച്ച സിനിമയിലായിരുന്നു ദീപ്തി അഭിനയിച്ചത്.

മമ്മുട്ടി ചിത്രത്തിലൂടെ

മമ്മുട്ടി നായകനായി അഭിനയിക്കുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചു വന്നിരിക്കുകയാണ് ദീപ്തി സതി.

ഓണചിത്രം


കോളേജ് പശ്ചതലത്തിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാംധറാണ്. ഓണത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ദീപ്തി പ്രധാന കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ നായിക

മമ്മുട്ടി ചിത്രത്തില്‍ അഭിനയിക്കുന്നതിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രത്തിലും ദീപ്തി സതി അഭിനയിക്കുന്നുണ്ട്. ഒരേ സമയം മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന സോലോ എന്ന ചിത്രത്തിലാണ് ദുല്‍ഖറിന്റെ നായികയായി ദീപ്തി എത്തുന്നത്.

ലവകുശയിലും

നീരജ് മാധവ് തിരക്കഥയെഴുതി അതിനൊപ്പം അഭിനയിക്കുകയും ചെയ്യുന്ന സിനിമയാണ് ലവകുശ. ചിത്രത്തില്‍ അജു വര്‍ഗീസും ബിജു മേനോനുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായിക ദീപ്തി സതിയാണ്.

ഏത് വേഷം ചെയ്യാനും തയ്യാര്‍

തനിക്ക് കിട്ടുന്ന വേഷം അത് എത്രത്തോളം മനോഹരമായി ചെയ്യാന്‍ ശ്രമിക്കുന്നതാണ് ദീപ്തി സതിയുടെ പ്രത്യേകത. ദീപ്തി ആദ്യമായി അഭിനയിച്ച സിനിമയ്ക്ക് വേണ്ടി നീണ്ട മുടി മുറിച്ച് ബോയ് കട്ട് സ്‌റ്റൈയില്‍ തിരഞ്ഞെടുത്തിരുന്നു.

വ്യത്യസ്ത കഥാപാത്രങ്ങള്‍

തനിക്ക് വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നാണ് ദീപ്തി പറയുന്നത്. നീനയ്ക്ക് ശേഷം രണ്ട് വര്‍ഷം സിനിമയില്‍ കാണതിരുന്നതിനുള്ള കാരണവും അത് തന്നെയായിരുന്നു. നീനയിലെ പോലെ തന്നെ ടോംബോയിഷ് ടൈപ്പിലുള്ള കഥാപാത്രങ്ങളായിരുന്നു പിന്നീടും വന്നിരുന്നത്.

English summary
Deepti Sati is always looking to play exciting characters.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam