twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ മുഖം കണ്ടാല്‍ അന്ന് തിയ്യേറ്ററുകളില്‍ ആളുകള്‍ കൂവുമായിരുന്നു: ഡെന്നീസ് ജോസഫ്

    By Prashant V R
    |

    മമ്മൂട്ടി നായകനായി 1987ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ന്യൂഡല്‍ഹി. ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലായിരുന്നു സംവിധായകന്‍ ചിത്രമൊരുക്കിയിരുന്നത്. അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്‌കൃത്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടര്‍ന്ന് തടവിലാക്കപ്പെടുന്ന ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്.

    ആഷിഖ് അബുവിന്റെ വൈറസ് ഒരുങ്ങുന്നു! സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി സംവിധായകന്റെ കാസ്റ്റിംഗ് കോള്‍ആഷിഖ് അബുവിന്റെ വൈറസ് ഒരുങ്ങുന്നു! സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി സംവിധായകന്റെ കാസ്റ്റിംഗ് കോള്‍

    മമ്മൂട്ടിയുടെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയ കഥാപാത്രങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ജികെ കൃഷ്ണമൂര്‍ത്തി. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കൊടുവില്‍ മമ്മൂക്കയ്ക്ക് ലഭിച്ച വിജയ സിനിമകളില്‍ ഒന്നൂകൂടിയായിരുന്നു ഇത്. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. അടുത്തിടെ സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ന്യൂഡല്‍ഹി എന്ന ചിത്രം ഉണ്ടായതിനു പിന്നിലെ കഥ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു.

    ഡെന്നീസ് ജോസഫ് പറഞ്ഞത്

    ഡെന്നീസ് ജോസഫ് പറഞ്ഞത്

    ഞാനും ജോഷിയും മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒട്ടെറെ ചിത്രങ്ങള്‍ തിയ്യേറ്ററില്‍ തുടരെ പരാജയപ്പെടാന്‍ തുടങ്ങി. മമ്മൂട്ടിയുടെ പേര് പറഞ്ഞാല്‍ ആളുകള്‍ കൂവുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. മമ്മൂട്ടിയുടെ സിനിമകള്‍ നിര്‍മ്മിക്കാനും പ്രൊഡ്യൂസര്‍മാര്‍ മുന്നോട്ട് വരുന്നില്ലായിരുന്നു. എന്താണ് ഇതിനു കാരണമെന്ന് അന്നും ഇന്നും എനിക്ക് അറിയില്ല. മമ്മൂട്ടിയുടെ ഈ തകര്‍ച്ച അന്ന് എറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ജോഷിയെയും ജോയ് തോമസിനെയുമായിരുന്നു, ഡെന്നീസ് ജോസഫ് പറയുന്നു.

    മമ്മൂട്ടിയെ തിരികെ കൊണ്ടുവരാന്‍

    മമ്മൂട്ടിയെ തിരികെ കൊണ്ടുവരാന്‍

    അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ എങ്ങനെയെങ്കിലും ഒരു ഹിറ്റ് ഉണ്ടാക്കണമെന്ന് അവര്‍ തീരുമാനിച്ചു. അവര്‍ക്ക് അതൊരു വാശിയായിരുന്നു. അതിനായി ഞങ്ങള്‍ പല പല കഥാ വിഷയങ്ങള്‍ ആലോചിച്ചു. ഒടുവില്‍ ഉദയ സിനിമകളുടെ മാതൃകയില്‍ പയ്യംപളളി ചന്തു എന്നാരു ചരിത്ര സിനിമ എടുത്താല്‍ നന്നായിരിക്കും എന്ന തീരുമാനത്തില്‍ എത്തി. അപ്പോഴാണ് പ്രിയദര്‍ശന്‍ സാജന്‍ ഗ്രൂപ്പ് മോഹന്‍ലാലിനെ വെച്ച് മറ്റൊരു വടക്കന്‍ പാട്ട് ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്ത കേട്ടത്. മോഹന്‍ലാല്‍ കത്തിനില്‍ക്കുന്ന അവസരത്തില്‍ അദ്ദേഹവുമായി മല്‍സരിക്കേണ്ടായെന്ന തീരുമാനം ഞങ്ങള്‍ ഒടുവില്‍ കൈകൊണ്ടു.

    ഈ ത്രെഡില്‍ നിന്നാണ് സിനിമ ഉണ്ടാകുന്നത്

    ഈ ത്രെഡില്‍ നിന്നാണ് സിനിമ ഉണ്ടാകുന്നത്

    അങ്ങനെയിരിക്കെയാണ് സ്വന്തം പത്രത്തിന്റെ മൈലേജിന് വേണ്ടി അമേരിക്കന്‍ പ്രസിഡണ്ടിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഒരു പത്രപ്രവര്‍ത്തകന്റെ കഥ ശ്രദ്ധയില്‍പ്പെടുന്നത്. ക്വട്ടേഷന്‍ കൊടുത്ത് കൃത്യം നടക്കുന്നതിന് മുന്‍പ് ഇയാള്‍ പത്രം അടിച്ചുവെച്ചു. എന്നാല്‍ ആ കൊലപാതകം നടന്നില്ല. ഈ ത്രെഡില്‍ നിന്നാണ് ന്യൂഡല്‍ഹി ഉണ്ടാകുന്നത്. ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ച ഒരു സമയമായിരുന്നു അത്. തന്നെയുമല്ല ഡല്‍ഹി പോലെ ഒരു നഗരം അധികം ആളുകള്‍ സിനിമയില്‍ കണ്ടിട്ടുമില്ല.

    വെറും 22 ദിവസങ്ങള്‍ കൊണ്ടാണ്

    വെറും 22 ദിവസങ്ങള്‍ കൊണ്ടാണ്

    ഒടുവില്‍ അത് എഴുതിതുടങ്ങി.ആദ്യ പകുതി ചിട്ടപ്പെടുത്തിയ ശേഷം ബാക്കിയുളള ഭാഗം എഴുതിയതില്‍ എനിക്ക് തൃപ്തി വന്നിരുന്നില്ല. ഒടുവില്‍ ഡല്‍ഹിയില്‍ ചെന്ന് കേരളഹൗസില്‍ ഓരോ ദിവസത്തെയും ഷൂട്ടിംഗിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം പകുതി എഴുതിതീര്‍ത്തത്. ഇതില്‍ എറ്റവും അത്ഭുതം വെറും 22 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്തു എന്നതാണ്.

    ജനം ഏറ്റെടുത്തു

    ജനം ഏറ്റെടുത്തു

    രാഷ്ട്രീയ നേതാക്കളായ സികെ ജീവന്‍,കെ കരുണാകരന്‍,വയലാര്‍ രവി,പത്രപ്രവര്‍ത്തകന്‍ വിക്ടര്‍ ജോര്‍ജ്ജ് എന്നിവരുടെ സഹായത്തോടെ ആ ചിത്രം പൂര്‍ത്തീകരിച്ചു. ഒടുവില്‍ 1987 ജൂലൈ 24ന് പുറത്തിറങ്ങിയ ന്യൂഡല്‍ഹി ജനം ഏറ്റെടുക്കുകയും സൂപ്പര്‍ഹിറ്റായി മാറുകയുമായിരുന്നു. അഭിമുഖത്തില്‍ ഡെന്നീസ് ജോസഫ് വ്യക്തമാക്കി.

    മമ്മൂക്കയുടെ ആ ഭാഗ്യം ടൊവിനോ തോമസിനും ലഭിച്ചിട്ടുണ്ട്! മനസു തുറന്ന് നടി ഉര്‍വ്വശിമമ്മൂക്കയുടെ ആ ഭാഗ്യം ടൊവിനോ തോമസിനും ലഭിച്ചിട്ടുണ്ട്! മനസു തുറന്ന് നടി ഉര്‍വ്വശി

    കൊച്ചുണ്ണിയില്‍ ലാലേട്ടന്‍ കൂടുതല്‍ സമയം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി: ശരണ്യ പൊന്‍വണ്ണന്‍കൊച്ചുണ്ണിയില്‍ ലാലേട്ടന്‍ കൂടുതല്‍ സമയം ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി: ശരണ്യ പൊന്‍വണ്ണന്‍

    English summary
    dennis joseph says about mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X