twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ മുഖം വെച്ച് സാര്‍ എന്നെ എങ്ങനെ വില്ലനാക്കും, ദേവന് ഹരിഹരന്‍ നല്‍കിയ മറുപടി

    By Midhun Raj
    |

    മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് ദേവന്‍. 1983ല്‍ നാദം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദേവന്‍ തുടര്‍ന്ന് മൂന്നുറോളം സിനിമകളിലാണ് മോളിവുഡില്‍ അഭിനയിച്ചത്. കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിരുന്നു നടന്‍. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീനിലും തിളങ്ങിയ താരമാണ് ദേവന്‍. അതേസമയം താന്‍ ആദ്യമായി ചെയ്ത വില്ലന്‍ വേഷത്തെ കുറിച്ച് ഒരഭിമുഖത്തില്‍ ദേവന്‍ മനസുതുറന്നിരുന്നു.

    devan

    മോഹന്‍ലാല്‍-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ അമൃതംഗമയയിലാണ് ദേവന്‍ വില്ലന്‍ വേഷത്തിലെത്തിയത്. ഹരിഹരന്‍ സാറിന്റെ അമൃതംഗമയയിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ഈ മുഖം വെച്ചിട്ട് സാര്‍ എന്നെ എങ്ങനെ വില്ലനാക്കും എന്നതായിരുന്നു എന്ന് ദേവന്‍ പറയുന്നു. അന്ന് ഹരിഹരന്‍ സാര്‍ പറഞ്ഞത് നിങ്ങളുടെ രൂപത്തിലല്ല വില്ലനിസം വേണ്ടത്. നിങ്ങളുടെ അഭിനയത്തില്‍ നിന്നാകണം എന്നാണ്.

    ഹരിഹരന്‍ സാറിന്റെ ആ വാചകം എനിക്ക് അതിലെ വില്ലന്‍ വേഷം ചെയ്യാന്‍ ആവേശം നല്‍കി. സിനിമയും എന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു. എംടി സാറിന്‌റെ രചനയില്‍ തന്നെ ആദ്യമായി എനിക്ക് വില്ലന്‍ വേഷം ചെയ്യാന്‍ സാധിച്ചു. രഘു എന്നായിരുന്നു എന്റെ കഥാപാത്രത്തിന്‌റെ പേര്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരുകഥാപാത്രമായിരുന്നു അമൃതംഗമയ എന്ന ചിത്രത്തിലെ വേഷം. അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു.

    ഗ്ലാമറസായി ആന്‍ഡ്രിയ ജെര്‍മിയാഹ്, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    Recommended Video

    മോഹൻലാൽ തന്നെ വേറെ ലെവൽ..മലക്കം മറിഞ്ഞു ദേവൻ

    കരിയറില്‍ കൂടുതലും ക്യാരക്ടര്‍ റോളുകളിലൂടെയായിരുന്നു ദേവന്‍ തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രാധാന്യമുളള വേഷങ്ങളില്‍ ദേവന്‍ അഭിനയിച്ചു. മലയാളത്തില്‍ മോഹന്‍ലാലിന്‌റെ ബിഗ് ബ്രദര്‍ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. മൂന്ന് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് സജീവമാണ് ദേവന്‍.

    Read more about: devan ദേവന്‍
    English summary
    Devan Opens Up About Amrutham Gamaya Character And How Director Hariharan Advice Inspire Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X