»   » മമ്മൂട്ടിയും മോഹന്‍ലാലും വാത്സല്യവും ദേവാസുരവുമായി ബോക്സോഫീസില്‍ ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത്???

മമ്മൂട്ടിയും മോഹന്‍ലാലും വാത്സല്യവും ദേവാസുരവുമായി ബോക്സോഫീസില്‍ ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത്???

Posted By:
Subscribe to Filmibeat Malayalam
വാത്സല്യവും ദേവാസുരവും ബോക്സ്ഓഫീസിൽ ഏറ്റുമുട്ടിയപ്പോൾ ?? | filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും നിരവധി തവണ ബോക്‌സോഫീസില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ആരാധകരുടെ കാര്യത്തില്‍ രണ്ട് താരങ്ങളും ഏറെ മുന്നിലാണ്. ബോക്‌സോഫീസില്‍ ഇരുവരും ഒരുമിച്ചെത്തുമ്പോള്‍ ആരാധകരെ അത് ഏറെ ആവേശഭരിതരാക്കുന്നു. അത്തരത്തില്‍ ഒരേ സമയത്ത് റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളായിരുന്നു വാത്സല്യവും ദേവാസുരവും. ഒന്നിനൊന്ന് മികച്ച പ്രകടനവുമായി ഇരുവരും എത്തിയപ്പോള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമായിരുന്നു.

മേജര്‍ രവിയുടെ ഗൃഹപ്രവേശനത്തിന് മോഹന്‍ലാലും മമ്മൂട്ടിയും, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

മോഹന്‍ലാല്‍ മമ്മൂട്ടി ബോക്‌സോഫീസ് ഏറ്റുമുട്ടലുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ദേവാസുരം-വാത്സല്യം സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ അരങ്ങേറിയത്. 1993 ലെ വിഷുക്കാലത്തായിരുന്നു ഈ ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തിയത്. ഏപ്രില്‍ 11നാണ് വാത്സല്യം റിലീസ് ചെയ്തത്. രണ്ട് ദിവസത്തെ വ്യത്യാസത്തില്‍ ദേവാസുരവും റിലീസ് ചെയ്തു.ബോക്‌സോഫീസ് പോരാട്ടത്തില്‍ ഏത് സിനിമയാണ് വിജയിച്ചതെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

വിഷുവിന് റിലീസ് ചെയ്തു

താരരാജാക്കന്‍മാരെ സംബന്ധിച്ച് 1993 ലെ വിഷു വളരെ പ്രധാനപ്പെട്ടതായിരുന്നു. കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് ഇതേ സമയത്തായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

മോഹന്‍ലാലിന്റെ ദേവാസുരം

മംഗലശ്ശേരി നീലകണ്ഠനെന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമോ? മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സിനിമകളിലൊന്ന് കൂടിയാണിത്. 1993 ഏപ്രില്‍ 13നായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.

മമ്മൂട്ടിയുടെ വാത്സല്യം

അഭിനേതാവായി മികച്ച പ്രകടനം കാഴ്ച വെച്ച കൊച്ചിന്‍ ഹനീഫ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കുടുംബചിത്രമാണ് വാത്സല്യം. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു ഈ ചിത്രത്തെ. 1993 ഏപ്രില്‍ 11 നാണ് ഈ സിനിമ റിലീസ് ചെയ്തത്.

മോഹന്‍ലാലും മമ്മൂട്ടിയും

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സോഫീസില്‍ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആരാധകരെ ഏറെ ആവേശത്തിലാക്കുന്ന താരപോരാട്ടം തിയേറ്ററുകളില്‍ ഉത്സവപ്രതീതി ഉണര്‍ത്താറുണ്ട്.

കമല്‍ഹസന്റെ സിനിമയും

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം മത്സരിക്കാന്‍ കമല്‍ഹസനുമുണ്ടായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ കലൈഞ്ജന്‍ അതേ സമയത്താണ് തിയേറ്ററുകളിലേക്ക് എത്തിയത്.

മേലേടത്ത് രാഘവന്‍ നായരായി മമ്മൂട്ടി

ലോഹിതദാസിന്റെ തിരക്കഥയില്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത വാത്സല്യത്തില്‍ മേലേടത്ത് രാഘവന്‍ നായര്‍ എന്ന കര്‍ഷകനായാണ് മമ്മൂട്ടി എത്തിയത്. കുടുംബ ബന്ധങ്ങളുടെ ആഴത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നു.

നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ മംഗലശ്ശേരി നീലകണ്ഠന്‍

അതുവരെയുള്ള നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ നായക കഥാപാത്രമായിരുന്നു ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്.

ദേവാസുരവും വാത്സല്യവും ഏറ്റുമുട്ടിയപ്പോള്‍

കുടുംബ കഥയുമായെത്തിയ വാത്സല്യവും ചട്ടമ്പിത്തരവും അടിയും ഇടിയുമായെത്തിയ ദേവാസുരവും ബോക്‌സോഫീസില്‍ ഒരുമിച്ചെത്തിയപ്പോള്‍ അത് ശരിക്കും ഒരു പോരാട്ടമായി മാറുകയായിരുന്നു.

മികച്ച കലക്ഷന്‍

രണ്ട് സിനിമയും മികച്ച കലക്ഷനായിരുന്നു സ്വന്തമാക്കിയതെങ്കിലും ദേവാസുരമായിരുന്നു കൂടുതല്‍ കലക്ഷന്‍ സ്വന്തമാക്കിയത്. അന്ന് മമ്മൂട്ടിക്കൊപ്പമുള്ള പോരാട്ടത്തില്‍ മോഹന്‍ലാലായിരുന്നു വിജയിച്ചത്.

English summary
Devasuram Vatsalyam box office competition.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam