Just In
- 1 hr ago
ഒരു സീരിയല്‍ നടിക്ക് കിട്ടിയ അവാര്‍ഡ് പോലെ മാത്രമേ എന്റെ അവാര്‍ഡിനെ കണ്ടിട്ടുള്ളു; മനസ് തുറന്ന് സുരഭി ലക്ഷ്മി
- 1 hr ago
പൃഥ്വിയും സുപ്രിയയും വീണ്ടും പറ്റിച്ചു, അലംകൃതയെ തിരക്കി ആരാധകര്‍, ചിത്രം വൈറലാവുന്നു
- 2 hrs ago
അടുക്കളയ്ക്ക് വേണ്ടി നിമിഷയെ കഷ്ടപ്പെടുത്തിയതിന് കണക്കില്ല; സംവിധായകന് തുറന്ന് പറയുന്നു
- 2 hrs ago
ഒന്നും അറിയാത്ത എന്റെ കുഞ്ഞിനെ കേസിലേക്ക് വിലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമേദിന് പറയാനുള്ളത്
Don't Miss!
- Sports
IND vs ENG: ടെസ്റ്റില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മൂന്നു കടമ്പകള്‍! കപ്പടിക്കാന്‍ ഇവ മറികടന്നേ തീരൂ
- News
'മതേതര-ജനാധിപത്യ മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നു. സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമായി';മുഖ്യമന്ത്രി
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Automobiles
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദേവി അജിതിന്റെ മകള്‍ നന്ദന വിവാഹിതയാവുന്നു, അച്ഛന്റെ കുറവ് അറിയിക്കാതെ വളര്‍ത്തിയതാണ് നന്നുവിനെ
അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും ആ നഷ്ടത്തെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിട്ടുണ്ട് ദേവി അജിത്. തന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള താരത്തിന്റെ അഭിമുഖമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മകള്‍ നന്ദന വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷമായിരുന്നു ദേവി അജിത് പങ്കുവെച്ചത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. നന്ദു എന്ന നന്ദനയാണ് തന്റെ ലോകമെന്ന് താരം പറയുന്നു.
ജൂലൈ ഒന്നിനാണ് നന്ദനയുടെ വിവാഹം. സുഹൃത്തായ സിദ്ധാര്‍ത്ഥിനെയാണ് നന്ദന വിവാഹം ചെയ്യുന്നത്. സഹപാഠികളായിരുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവീട്ടുകാരും ആലോചിച്ചാണ് വിവാഹം തീരുമാനിച്ചതെന്നും ദേവി അജിത് പറയുന്നു. മകള്‍ വിവാഹിതയാവുകയാണെന്നുള്ളതിന്റെ സന്തോഷമുണ്ട്. ചെറുപ്രായം മുതലേ തന്നെ സിദ്ധാര്‍ത്ഥിനെ അറിയാം. ലണ്ടനില്‍ നിന്നും ഫിലിം മേക്കിംഗ് പഠിച്ചയാളാണ് സിദ്ധു. അച്ഛന്റെ വിയോഗ ശേഷമായി കുടുംബ ബിസിനസ് ഏറ്റെടുക്കുകയായിരുന്നു.
ചെന്നൈയില്‍ ബ്രാന്‍ഡ് അനലിസ്റ്റായി ജോലി ചെയ്തുവരികയാണ് നന്ദന. അവളുടെ വിവാഹം ജീവിതത്തിലെ വലിയ സ്വപ്നമാണ്. അമ്പലത്തില്‍ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. വിവാഹ ശേഷം പിറ്റേ ദിവസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്നൊരുക്കുന്നുണ്ട്. 20ാമത്തെ വയസ്സിലാണ് മകള്‍ ജനിക്കുന്നത്. അവള്‍ക്ക് 4 വയസ്സുള്ളപ്പോഴായിരുന്നു അജിതിന്റെ വിയോഗം. അച്ഛന്റെ സാന്നിധ്യം അറിയിക്കാതെയാണ് അവളെ ഞങ്ങള്‍ വളര്‍ത്തിയതെന്നും മുന്‍പ് താരം പറഞ്ഞിരുന്നു.
നന്ദനയെന്ന പേരിന്റെ അര്‍ത്ഥം മകളെന്നാണ്. ആ പേര് തിരഞ്ഞെടുത്തത് ഞാനാണ്. എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി ഇറ്റലിയില്‍ പോയി ഉപരിപഠനം നടത്തുകയായിരുന്നു. ഇതിന് ശേഷമായാണ് അവള്‍ക്ക് ചെന്നൈയിലേക്ക് പോയത്. എന്റെ ബെസ്റ്റ് ഫ്രണ്ടാണ് അവള്. അവളുടെ ബെസ്റ്റ് ഫ്രണ്ട് ഞാനാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്.
എന്റെ മാലാഖക്കുട്ടിയുടെ എന്ഗേജ്മെന്റായിരുന്നുവെന്ന് പറഞ്ഞായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്. അമ്മയും മകളും ഒരുമിച്ചുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.