»   » കാരംസ് കളിക്കാരനായി ധനുഷ്: വട ചെന്നൈയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

കാരംസ് കളിക്കാരനായി ധനുഷ്: വട ചെന്നൈയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

Written By:
Subscribe to Filmibeat Malayalam

നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തമിഴകത്ത് സൂപ്പര്‍ താരമായി മാറിയ നടനാണ് ധനുഷ്. 2002ല്‍ തുളളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടന് പിന്നീടുളള ചിത്രങ്ങളില്‍ ശ്രദ്ധയ വേഷങ്ങള്‍ ചെയ്തു.2011ല്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് മികച്ച നടനുളള ദേശീയ അവാര്‍ഡ് ലഭിക്കുന്നത്.മയക്കം എന്ന,മരിയാന്‍, വേലൈ ഇല്ലാ പട്ടധാരി,കൊടി ,പഠിക്കാത്തവന്‍ തുടങ്ങിയവ ധനുഷിന്റെ എറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

യുവസഖാക്കളൊക്കെ അടങ്ങിയ സ്ഥിതിക്ക് ഇനി മുതിര്‍ന്ന സഖാവിന്റെ ഊഴം, പരോളുമായി ഇക്ക കളത്തിലേക്ക്, കാണൂ!

ധനുഷ് അടുത്തതായി അഭിനയിക്കുന്ന ചിത്രം സംവിധായകന്‍ വെട്രിമാരന്‍ ഒരുക്കുന്ന വടചെന്നൈ എന്ന ചിത്രത്തിലാണ്.ചിത്രത്തില്‍ കാരംസ് കളിക്കാരനായാണ് ധനുഷ് എത്തുന്നത്.പൊല്ലാതവന്‍,ആടുകളം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് വട ചെന്നൈ.

ആടുകളം കൂട്ടുക്കെട്ട് വീണ്ടും

2011ല്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത് ധനുഷ് നായകനായ ആടുകളം ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും മറ്റും പ്രദര്‍ശിപ്പിച്ച ചിത്രം പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ മികച്ച അഭിനയമാണ് ധനുഷിനെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഇവര്‍ ഒന്നിച്ച പൊല്ലാതവന്‍

ധനുഷ്-വെട്രിമാരന്‍ കൂട്ടുക്കെട്ട് ആദ്യമായി ഒന്നിച്ചത് പൊല്ലാതവന്‍ എന്ന ചിത്രത്തിലായിരുന്നു. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമായിരുന്നു പൊല്ലാതവന്‍. ചിത്രത്തില്‍ ധനുഷിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്നട നടി ദിവ്യ സ്പന്ദനയായിരുന്നു ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയത്. ജിവി പ്രകാശ് കുമാര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകള്‍ എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ധനുഷ് എന്ന പെര്‍ഫോമര്‍

എന്റര്‍ടെയ്‌നര്‍ എന്നതിലുപരി ഒരു പെര്‍ഫോമറായാണ് ആരാധകര്‍ ഒന്നടങ്കം ധനുഷിനെ വിലയിരുത്താറുളളത്. അനായാസ അഭിനയവും അസാധ്യ പ്രകടനങ്ങളുമാണ് അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് കാണാന്‍ കഴിയുക.കരിയറിന്റെ തുടക്കത്തിലും മികവുറ്റ കഥാപാത്രങ്ങള്‍ക്ക് ധനുഷ് ജീവന്‍ നല്‍കിയിരുന്നു.

കാരംസ് കളിക്കാരനായി പുതിയ ചിത്രത്തില്‍

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാരംസ് കളിക്കാരാനായാണ് ധനുഷ് അഭിനയിക്കുന്നത്.ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന നായകകഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്.

വടചെന്നെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മികച്ചൊരു ചിത്രമായിരിക്കും വട ചെന്നെയെന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണുമ്പോള്‍ മനസിലാവുന്നത്. ധനുഷിന്റെ മുന്‍ ചിത്രങ്ങളിലെന്ന പോലെ മാസും ക്ലാസും ചേര്‍ന്ന കോമ്പിനേഷനായിരിക്കും ചിത്രം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് വടചെന്നൈ നിര്‍മ്മിക്കുന്നത്. സമുദ്രക്കനി. അമീര്‍. ഡാനിയേല്‍ ബാലാജി ആന്‍ഡ്രിയ ജര്‍മിയാഹ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനിയിക്കുന്നുണ്ട്

ആരാധകരുടെ സൈബര്‍ ആക്രമണം കൂടി: പ്രശ്‌നം പരിഹരിക്കാന്‍ പോസ്റ്റില്‍ മാറ്റം വരുത്തി പാര്‍വ്വതി

മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ സിനിമ ഒടിയന്‍! ഒടുവില്‍ സിനിമയുടെ റിലീസ് തീരുമാനിച്ചു!!

English summary
hanush next movie vada chennai's first look

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam