»   » ഇനിയൊരിക്കലും സിനിമയില്‍ സിഗരറ്റ് വലിക്കില്ലെന്ന് ധനുഷ് സത്യം ചെയ്തു

ഇനിയൊരിക്കലും സിനിമയില്‍ സിഗരറ്റ് വലിക്കില്ലെന്ന് ധനുഷ് സത്യം ചെയ്തു

Posted By:
Subscribe to Filmibeat Malayalam

തങ്ങളുടെ ആരാധന പാത്രങ്ങള്‍ എന്ത് ചെയ്യുന്നോ അത് അതേപടി അനുകരിക്കുന്ന ഒരു പ്രവണത തമിഴ് സിനിമാ ആരാധകര്‍ക്കിടയില്‍ താരതമ്യേനെ അല്പം കൂടുതലാണ്. അടിയും ഇടിയും വലിയും അതേ പടി അനുകരിച്ചു കളയും. അതുകൊണ്ട് ആരാധകരെ തെറ്റിലേക്ക് നയിക്കുന്ന പുകവലി രംഗങ്ങളില്‍ ഇനി താന്‍ അഭിനിയക്കില്ലെന്ന് സത്യം ചെയ്തിരിക്കുകയാണ് ധനുഷ്.

ധനുഷിന്റെ അടുത്തിടെ റിലീസ് ചെയ്ത വേലയില്ല പട്ടധാരി, മാരി എന്നീ ചിത്രങ്ങളില്‍ സ്റ്റൈലന്‍ സിഗരറ്റ് വലി രംഗങ്ങളുണ്ട്. ഇത്തരം രംഗങ്ങള്‍ സിനിമയ്ക്ക് അട്രാക്ഷന്‍ ആണെങ്കിലും ആരാധകര്‍ അത് ഫോളോ ചെയ്യുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ധനുഷ് ഇനി സിനിമയില്‍ സിഗരറ്റ് വലിക്കില്ലെന്ന് സത്യം ചെയ്തത്.

മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും കുടുംബ ക്ഷേമപ്രവര്‍ത്തകനുമായ അന്‍പുമണി രാമദാസന്‍ നേരത്തെ ഇത് സംബന്ധിച്ച് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മാനിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തന്റെ ചിത്രങ്ങളില്‍ പുകവലി രംഗങ്ങള്‍ ഒഴിവാക്കിയിരുന്നു. രജനിയെയും ധനുഷിനെയും പോലെ പുകവലി രംഗങ്ങള്‍ തങ്ങളുടെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ താരങ്ങളെ കാണാം.

ഇനിയൊരിക്കലും സിനിമയില്‍ സിഗരറ്റ് വലിക്കില്ലെന്ന് ധനുഷ് സത്യം ചെയ്തു

രജനികാന്ത് സിഗരറ്റ് ചുണ്ടില്‍ വയ്ക്കുന്നതും കൂളിഗ്ലാസ് വയ്ക്കുന്നതുമൊക്കെ ഒരു സ്റ്റൈലും തരംഗവുമായിരുന്നു തമിഴകത്ത്. ആദ്യകാല ചിത്രങ്ങളില്‍ ഇത്തരം രംഗങ്ങള്‍ സ്ഥിരമായി ഉള്‍പ്പെടുത്തി പോന്നിരുന്ന രജനികാന്ത് അന്‍പുമണി രാമദാസന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒട്ടേറെ ആരാധകര്‍ പുകവലി ശീലം ഉപേക്ഷിച്ചു. 2002 ല്‍ ബാവ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷമായിരുന്നു രജനികാന്തിന്റെ സുപ്രധാന തീരുമാനം

ഇനിയൊരിക്കലും സിനിമയില്‍ സിഗരറ്റ് വലിക്കില്ലെന്ന് ധനുഷ് സത്യം ചെയ്തു

രജനികാന്തിനെ പോലെ തന്നെ ആദ്യകാല രംഗങ്ങളില്‍ ഉലകനായകന്‍ കമല്‍ ഹസനും സിഗരറ്റ് രംഗങ്ങള്‍ നിര്‍ബന്ധമായിരുന്നു. പിന്നീട് വ്യക്തപരമായ കാരണങ്ങള്‍ കൊണ്ട് ആ ശീലം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കമല്‍ പറഞ്ഞത്. എന്നാല്‍, ലിപ് ലോക്ക് രംഗങ്ങള്‍ വരുമ്പോള്‍ സിഗരറ്റിന്റെ ഗന്ധം കാരണം അഭിനയിക്കാന്‍ കഴിയില്ലെന്ന് നായികമാര്‍ പറഞ്ഞതുകൊണ്ടാണ് താന്‍ സിഗരറ്റ് വലി നിര്‍ത്തിയതെന്ന് ഈ അടുത്തിടെ കമല്‍ വെളിപ്പെടുത്തിയിരുന്നു

ഇനിയൊരിക്കലും സിനിമയില്‍ സിഗരറ്റ് വലിക്കില്ലെന്ന് ധനുഷ് സത്യം ചെയ്തു

തന്റെ ചില സ്റ്റൈലന്‍ രംങ്ങളില്‍ വിജയ് യും സിഗരറ്റ് വലിക്കുമായിരുന്നു. ആഞ്ഞ് വലിച്ച് ചുണ്ടിന്റെ ഒരു സൈഡിലൂടെ വിജയ് പുക പുറത്തുവിടുന്നത് ഒത്തിരി ആരാധകരും അനുകരിച്ചു. പിന്നീട് രാംദാസിന്റെ അഭ്യര്‍ത്ഥന മാനിച്ച് വിജയ് യും സിഗരറ്റ് വലിക്കുന്ന രംഗങ്ങള്‍ തന്റെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി

ഇനിയൊരിക്കലും സിനിമയില്‍ സിഗരറ്റ് വലിക്കില്ലെന്ന് ധനുഷ് സത്യം ചെയ്തു

ഒരിക്കലും താന്‍ സിനിമയില്‍ സിഗരറ്റ് വലിക്കില്ലെന്ന് സൂര്യയും സത്യം ചെയ്തിരുന്നു. നൂറ് കണക്കിന് ആളുകളുടെ ജീവിതം ഇതോടെ തന്നെ സുരക്ഷിതമാക്കാം എന്നാണ് സൂര്യ അന്ന് പറഞ്ഞത്. എന്നാല്‍ അഞ്ചാന്‍ എന്ന ചിത്രത്തില്‍ സൂര്യ ചുണ്ടില്‍ സിഗരറ്റ് വയ്ക്കുന്നുണ്ട്.

ഇനിയൊരിക്കലും സിനിമയില്‍ സിഗരറ്റ് വലിക്കില്ലെന്ന് ധനുഷ് സത്യം ചെയ്തു

ഇപ്പോള്‍ തന്റെ ചിത്രത്തില്‍ സിഗരറ്റ് വലിക്കുന്ന രംഗങ്ങള്‍ ഉണ്ടാകില്ലെന്ന് ഒടുവില്‍ സത്യം ചെയ്ത നടന്‍ ധനുഷ് ആണ്. ഒടുവില്‍ റിലീസ് ചെയ്ത മാരി എന്ന ചിത്രത്തിന്റെ സ്വാധീനം കൊണ്ടാണ് ധനുഷ് ഈ സുപ്രധാന തീരുമാനം എടുത്തത്

English summary
It is a known fact that many social activists and critics came down heavily on Dhanush after the release of Maari, for he was shown with a cigarette in every alternate scene.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam