twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കോലം കെട്ട് ഒരു വര്‍ക്കത്തുമില്ലാത്ത നിന്നെ പോലെയുളളവര്‍ക്ക് ആളാവാമെങ്കില്‍ പിന്നെന്താ പ്രശ്‌നം'

    By Midhun Raj
    |

    മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മിനിസ്‌ക്രീന്‍ രംഗത്തുനിന്നും സിനിമയിലെത്തിയ താരം സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു ധര്‍മ്മജന്റെ സിനിമാ അരങ്ങേറ്റം. പിന്നാലെ കോമഡി കഥാപാത്രങ്ങളിലൂടെ ഇന്‍ഡസ്ട്രിയില്‍ നടന്‍ സജീവമായി.

    ബ്ലഫ് മാസ്റ്റേഴ്‌സ്, ബഡായി ബംഗ്ലാവ് പോലുളള പരിപാടികളെല്ലാം ധര്‍മ്മജന്റെതായി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഷോകളാണ്. രമേഷ് പിഷാരടിക്കൊപ്പം പരിപാടി അവതരിപ്പിച്ചുകൊണ്ടായിരുന്നു നടന്‍ എത്തിയത്. ടിവി പരിപാടികളില്‍ തിളങ്ങിയ ശേഷം സിനിമയിലേക്കും എത്തുകയായിരുന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടി. അതേസമയം ഈ വര്‍ഷം ധമാക്ക, അല്‍ മല്ലു, ട്രാന്‍സ് തുടങ്ങിയ സിനിമകളാണ് ധര്‍മ്മജന്‌റെതായി പുറത്തിറങ്ങിയത്.

    അതേസമയം തന്‌റെ അടുത്ത്

    അതേസമയം തന്‌റെ അടുത്ത് ഒരമ്മൂമ്മ സിനിമയിലേക്ക് ചാന്‍സ് ചോദിച്ചു വന്ന രസകരമായ അനുഭവം ധര്‍മ്മജന്‍ പങ്കുവെച്ചിരുന്നു. ഒരു പ്രമുഖ മാഗസിന്‌റെ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പേരക്കുട്ടിക്ക് വേണ്ടിയായിരുന്നു അന്ന് അമ്മൂമ്മ വീട്ടില്‍ എത്തിയതെന്ന് ധര്‍മ്മജന്‍ പറയുന്നു.

    പരിചയത്തിലുളെളാരു

    പരിചയത്തിലുളെളാരു അമ്മൂമ്മ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പേരക്കുട്ടിയുമായി വീട്ടിലേക്ക് വന്നു. ചായ കുടിച്ചുകൊണ്ടിരിക്കെ പേരക്കുട്ടിയെ ചൂണ്ടി അമ്മൂമ്മ വന്ന കാര്യം പറഞ്ഞു. ഇവന്‌റെ അച്ഛന്‍ പണിക്കൊന്നും പോകാതെ ഇരിപ്പാ. ഇവന്‌റെ പോക്കും അത്തരത്തില്‍ തന്നെയാ, ധര്‍മ്മജന്‍ ഇവനെയൊന്നു രക്ഷിക്കണം, അമ്മൂമ്മ പറഞ്ഞു.

    അപ്പോഴാണ് കൂടെയുളള

    അപ്പോഴാണ് കൂടെയുളള കുട്ടിയെ ഞാനൊന്ന് സൂക്ഷ്മമായി നോക്കിയത്. കാണാന്‍ സുന്ദരനായ പയ്യന്‍. ഞാനങ്ങനെയാണ് രക്ഷിക്കുക, പഠിക്കുന്ന പ്രായമല്ലെ പഠിക്കട്ടെ എന്ന് ഒഴുക്കന്‍ രീതിയില്‍ ഞാന്‍ മറുപടി നല്‍കി. അമ്മൂമ്മ ഒരു പടി കൂടി കയറി തന്‌റെ ആവശ്യം വ്യക്തമാക്കി. ധര്‍മ്മന്‍ ഇവനെ സിനിമയില്‍ കൊണ്ടുപോയി രക്ഷിക്കണം.

    ഞെട്ടല്‍ പുറത്തറിയിക്കാതെ

    ഞെട്ടല്‍ പുറത്തറിയിക്കാതെ ഞാന്‍ പറഞ്ഞു, സിനിമയില്‍ കൊണ്ടുപോയി ഒരാളെ രക്ഷിക്കാനുളള കഴിവൊന്നും എനിക്കില്ല,
    അല്ലെങ്കിലും സിനിമയിലൂടെ ഒരാള്‍ രക്ഷപ്പെട്ടു വരിക എന്നത് വലിയ പ്രയാസമുളള കാര്യമാണ്. പക്ഷേ അവര്‍ വിടുന്ന ലക്ഷണമില്ല, ഞാന്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ വീണ്ടും പറഞ്ഞു. നോക്ക് ഇവനെ നോക്ക്, മിടുക്കനല്ലെ കാണാനും കൊള്ളാം നല്ല ശബ്ദം.

    എന്താണ് കുഴപ്പം

    എന്താണ് കുഴപ്പം, കോലം കെട്ടു ഒരു വര്‍ക്കത്തുമില്ലാത്ത നിന്നെ പോലെയുളളവര്‍ക്ക് സിനിമയില്‍ ആളാവാമെങ്കില്‍ പിന്നെന്താ ഇവന്റെ കാര്യത്തിലൊരു പ്രശ്‌നം. എന്റെ വീട്ടിലിരുന്നു ഞാന്‍ കൊടുത്ത ചായ കുടിച്ചു, അമ്മൂമ്മ കൂളായി പറഞ്ഞു ഞാന്‍ ഐസായി ഇരുന്നു. അഭിമുഖത്തില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. അതേസമയം മലയാളത്തില്‍ മരട് 357 ആണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പുതിയ ചിത്രം. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും തുടക്കം കുറിച്ചിരുന്നു നടന്‍. നിത്യഹരിത നായകന്‍ എന്ന സിനിമയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിര്‍മ്മിച്ചത്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് നടന്‌റെ കരിയറില്‍ വഴിത്തിരിവായി മാറിയത്.

    Read more about: dharmajan
    English summary
    dharmajan bolgatty reveals a funny experiance during conversation with ammooma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X