twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്‍മജൻ

    |

    മലയാള സിനിമയിലെ ഏറ്റവും പ്രശസ്തനായ നടനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. റിയലിസ്റ്റിക് സിനിമകളും അവാര്‍ഡ് സിനിമകളുമൊക്കെയാണ് അടൂറിന്റെ സിനിമകളുടെ പ്രത്യേകത. അതേ സമയം നടന്‍ മോഹന്‍ലാലിനെ കുറിച്ച് അടൂര്‍ നടത്തിയ പ്രസ്താവന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

    മോഹന്‍ലാല്‍ നല്ല റൗഡി ഇമേജുള്ള ആളാണെന്ന അടൂറിന്റെ പ്രസ്താവനയ്ക്ക് എതിരെ സംസാരിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോള്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ധര്‍മജന്‍ അടൂറിനെതിരെ സംസാരിച്ചത്.

    'അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ് മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണ് അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂര്‍ സാറിനോട് ഞങ്ങള്‍ക്ക് അഭിപ്രായമില്ല.

    adoor-dharmajan

    സാര്‍ മോഹന്‍ലാല്‍ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലന്‍ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല അടൂര്‍ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാര്‍ സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല.

    പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്', എന്നുമാണ് ധര്‍മജന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

    സാധാരണ മനുഷ്യ ജീവിതം. ഇത്ര തന്മയത്വത്തോടെ അഭിനയിച്ച നടന്‍ വേറെ ഇല്ല. വന്ദിച്ചില്ലെങ്കിലും, നിന്ദിക്കാന്‍ ഒരു അവകാശവുമില്ല. അത് തുറന്നു പറയാന്‍ സന്മനസ് കാണിച്ച ധര്‍മജന് നന്ദിയെന്ന് പറഞ്ഞാണ് ആരാധകര്‍ കമന്റുമായി എത്തുന്നത്. (മറ്റുള്ളവരെ ബഹുമാനിക്കുമ്പോള്‍ അവനവനും ബഹുമാനിക്കപ്പെടും) വലിയൊരു സംവിധായകന്‍ ആയിട്ട് കാര്യമില്ല.

    മറ്റുള്ളവരെ ബഹുമാനിക്കാന്‍ അറിയില്ല. (അദ്ദേഹത്തില്‍ നിന്നും വിവേകത്തോടെ ഉള്ള വാക്കുകള്‍ പ്രവര്‍ത്തികള്‍ മാത്രം പ്രതീക്ഷിക്കുന്നു. ഇവരൊക്കെ ഒരു കാര്യം മറക്കുന്നു. പ്രേക്ഷകര്‍ ഇല്ലെങ്കില്‍ ഇവരൊക്കെ വെറും വട്ട പൂജ്യം മാത്രം)..

    lal

    അടൂര്‍സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കാത്തുനിന്ന ഒരുപാട് നടന്‍മാര്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഉള്ള് കൊണ്ട് മോഹന്‍ലാലും ആഗ്രഹിച്ചിട്ടുണ്ടാകും. കിട്ടാത്തത് കൊണ്ട് ഒരുപാട് വിഷമിച്ചിട്ടു ഉണ്ടാകും. മൂകമായ സിനിമ ആണെങ്കിലും അതിനൊരു റിയാലിറ്റി ലൈഫ് ടച്ചിങ് ഉണ്ടായിരുന്നു. ഇന്നത്തെ സിനിമകളിലെല്ലാം കാതല്‍ മാത്രം എടുത്തു വിജയിപ്പിക്കുന്നവയാണ്. എന്നാല്‍ അടൂര്‍ സാറിന്റെ സിനിമ ഓരോ മനുഷ്യന്റെയും അന്നന്നുള്ള ജീവിതമാണ്.

    ഒരു വീട് ക്യാന്‍വാസ് ആക്കിയാല്‍ എപ്പോഴും ശബ്ദമുണ്ടയിരിക്കുകയില്ല. ഒരുപാട് വിശ്വാസങ്ങളും നെടുവീര്‍പ്പുകളും വിഷാദങ്ങളും മൗനങ്ങളും തളം കെട്ടിനില്‍ക്കുന്നവ തന്നെയാണ്. അതിനെ മറ്റുള്ളവരുടെ മുന്നിലേക്ക് കൊണ്ട് വന്നു അവതരിപ്പിച്ചതിനു ഒരുപാട് അവാര്‍ഡുകള്‍ വാരികൂട്ടിയിട്ടുണ്ട് ഇദ്ദേഹം. പക്ഷേ ഇന്നത്തെ ആളുകള്‍ ജീവിതത്തെ സിനിമയുമായി ബന്ധിപ്പിക്കുന്നില്ല, നേരെ മറിച്ചു ആസ്വദിക്കുക സന്തോഷിക്കുക കിട്ടുന്ന സമയം അര്‍മാദിക്കുക എന്നിങ്ങനെയുള്ളു.

    അടൂറും അദ്ദേഹത്തെ പോലെയുള്ളവരും കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിച്ചാണ് ഇന്നത്തെ സിനിമാ മേഖലാ നിലനിന്നത് ഇപ്പോഴും നിലനില്‍ക്കുന്ന മോഹന്‍ലാല്‍, മമ്മൂട്ടി അങ്ങനെ കുറെ ആളുകള്‍ പലരുടെയും തലയില്‍ ചവിട്ടിയും കുതികാല്‍ വെട്ടിയും തന്നെയാണ് മുന്നിലെത്തിനില്‍ക്കുന്നത്. എന്ന് തുടങ്ങി ധര്‍മജന്റെ പോസ്റ്റിന് താഴെ അടൂറിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്.

    English summary
    Dharmajan Bolgatty's New Write-Up About Adoor Gopalakrishnan's Statement On Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X