For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിഷാരടിയുടെ സിനിമയില്‍ ധര്‍മജന്‍ രാജാവ്! മൂന്ന് മേക്കോവറുകളുമായി ധര്‍മജന്റെ കള്ളക്കളി കണ്ടുപിടിച്ചു!

  |

  രമേഷ് പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയും കോമഡി വേദികളെ ഒരുപോലെ പുളകം കൊള്ളിക്കുന്ന താരങ്ങളാണ്. ഇരുവരും ചേര്‍ന്ന് ടെലിവിഷന്‍ പരിപാടിയും അവതരിപ്പിക്കുന്നുണ്ട്. പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്ത റിലീസിനൊരുങ്ങുകയാണ്.

  പിഷാരടിയുടെ സിനിമയാവുമ്പോള്‍ ധര്‍മജനായിരിക്കും കൂടുതല്‍ പ്രധാന്യം കൊടുക്കുക എന്നായിരുന്നു പലരും പറഞ്ഞത്. അത് തന്നെയാണ് പിഷാരടി കൊടുത്തിരിക്കുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ധര്‍മജനെ സിനിമയിലൂടെ കാണാന്‍ കഴിയും. എന്നാല്‍ ഇതിന് പിന്നിലൊരു കള്ളത്തരവുമുണ്ട്..

   പഞ്ചവര്‍ണതത്ത

  പഞ്ചവര്‍ണതത്ത

  പഞ്ചവര്‍ണതത്ത വിഷുവിന് മുന്നോടിയായി റിലീസിനൊരുങ്ങുകയാണ്. സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് സിനിമയിലെ ധര്‍മജന്റെ വേഷത്തെ കുറിച്ചാണ്. മൂന്ന് വ്യത്യസ്ത മേക്കോവറിലുള്ള ധര്‍മജന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ വേലു എന്ന കഥാപാത്രത്തെയാണ് ധര്‍മജന്‍ അവതരിപ്പിക്കുന്നത്. രണ്ട് സ്ത്രീ വേഷവും ഒരു പള്ളിലച്ഛന്റെ വേഷത്തിലും വേലു എത്തുന്നതിന് പിന്നില്‍ ഒരു കാരണുണ്ട്. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യുന്നതിന് വേണ്ടിയാണ് വേലു വേഷം മാറി വരുന്നത്.

   രമേഷ് പിഷാരടിയുടെ സിനിമ

  രമേഷ് പിഷാരടിയുടെ സിനിമ

  നടന്‍, അവതാരകന്‍, കേമേഡിയന്‍ എന്നിങ്ങനെ സര്‍വ്വകലാഭല്ലവനായ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന കന്നി ചിത്രമാണ് പഞ്ചവര്‍ണതത്ത. ജയറാമും കുഞ്ചാക്കോ ബോബനുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിഷാരടിയുടെ ബ്രില്ല്യന്‍സുമായി സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസമായിരുന്നു ട്രെയിലര്‍ പുറത്ത് വന്നത്. ഏറെ കാലത്തിന് ശേഷം ജയറാം വേറിട്ടൊരു വേഷത്തില്‍ അഭിനയിക്കുന്ന സിനിമയിലെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ജയറാമിന്റെ ലുക്ക്

  ജയറാമിന്റെ ലുക്ക്

  പഞ്ചവര്‍ണതത്തിയില്‍ അഭിനയിക്കുന്നതിന് വേണ്ടി ജയറാം വലിയൊരു മേക്കോവര്‍ തന്നെ നടത്തിയിരുന്നു. ഒരു പക്ഷി വില്‍പ്പനക്കാരന്റെ വേഷത്തിലെത്തുന്ന ജയറാമിനെ മൊട്ടതലയനും കുടവയറനുമാക്കിയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ജയറാമിന്റെ കഴിവുകളെ ഒന്ന് പൊടി തട്ടി എടുക്കുകയാണ് പിഷാരടി ചെയ്തിരിക്കുന്നതെന്നും സിനിമ മികച്ചതാവുമെന്നുമാണ് അഭിപ്രായങ്ങള്‍. ട്രെയിലറില്‍ ഏറ്റവുമധികം പ്രേക്ഷകരെ ആകര്‍ഷിച്ചതും ജയറാമിന്റെ ലുക്ക് തന്നെയായിരുന്നു. വിഷുവിന് മുന്നോടിയായി എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് എന്നാണെന്നുള്ളത് വ്യക്തമായി പുറത്ത് വന്നിട്ടില്ല.

  സാറ്റ്‌ലൈറ്റ് അവകാശം

  സാറ്റ്‌ലൈറ്റ് അവകാശം

  പഞ്ചവര്‍ണതത്തയുടെ ഇതിവൃത്തമായി വരുന്നത് സമൂഹത്തില്‍ ജീവിക്കുന്ന രണ്ട് തരം വ്യക്തികളും അവരുടെ ഒത്ത് ചേരലും മറ്റുമാണ്. മഴവില്‍ മനോരമയാണ് സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നടന്‍ മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന സിനിമ സപ്ത തരംഗ് സിനിമയാണ് വിതരണത്തിനെത്തിക്കുന്നത്. രാഷ്ട്രീയക്കാരനായി അഭിനയിക്കുന്ന കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് അനുശ്രിയുടെ കഥാപാത്രം. അവധിക്കാലമായതിനാല്‍ നല്ല സിനിമകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. പഞ്ചവര്‍ണതത്തയ്ക്കും അങ്ങനെ തന്നെയായിരിക്കും.

  പക്ഷികളും താരങ്ങളും

  പക്ഷികളും താരങ്ങളും

  ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന എല്ലാ കോമഡി താരങ്ങളെല്ലാം പഞ്ചവര്‍ണതത്തയില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. അത് മാത്രമല്ല താരങ്ങള്‍ക്കൊപ്പം , പട്ടി, തത്ത, ഒട്ടകം, കഴുത, തുടങ്ങി എല്ലാ ജീവികളും സിനിമയിലുണ്ട്. ഒരു പക്ഷെ സിനിമയിലെ ഏറ്റവും വലിയ പ്രത്യേകതയും ഈ ജീവികള്‍ തന്നെയാണ്. കാരണം ജയറാമിന്റെ കഥാപാത്രം ഈ മൃഗങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.

  മമ്മൂട്ടി ആരാധകര്‍ക്ക് മറ്റൊരു സമ്മാനം! മുഖ്യമന്ത്രിയായി ഇക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!

  English summary
  Dharmajan's makeover for Panchavarnathatha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X