twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനീത് എന്ന സംവിധായകന്‍ ടെക്നിക്കലി ഗ്രേറ്റൊന്നുമല്ല, ചേട്ടനില്‍ നിന്ന് പഠിച്ചത് ഇതാണ്; ധ്യാന്‍ പറയുന്നു

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ശ്രീനിവാസന്റേത്‌. പിതാവിനെ പോലെ മക്കളായ ധ്യാനും വിനീതും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. ശ്രീനിവാസന്റെ മക്കളായിട്ടാണ് ഇരുവരും സിനിമയില്‍ എത്തിയത്. എന്നാല്‍ വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ വിനീതും ധ്യാനും അച്ഛനെ പോലെ സിനിമയിലെ സകല മേഖകളിലും സാന്നിധ്യം അറിയിക്കികയായിരിന്നു. അഭിനയം, സംഗീതം, തിരക്കഥ, സംവിധാനം, നിര്‍മ്മാണം എന്നിങ്ങനെ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ സഹോദരന്മാർ.

     Also Read: അന്ന് അവിടെയുണ്ടായിരുന്നത് ആകെ ഒരു പായയും രണ്ട് തലയിണയും, നേരിട്ട വെല്ലുവിളിയെ കുറിച്ച് ജോണ്‍ Also Read: അന്ന് അവിടെയുണ്ടായിരുന്നത് ആകെ ഒരു പായയും രണ്ട് തലയിണയും, നേരിട്ട വെല്ലുവിളിയെ കുറിച്ച് ജോണ്‍

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഇടം പിടിക്കുന്ന പേരാണ് ധ്യാന്‍ ശ്രീനിവാസന്റേത്. നടന്‍ നല്‍കിയ ഒരു അഭിമുഖം ഏറെ വിവാദമായിരുന്നു. മീടുവിനെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് നടന് തലവേദനയായത്. ഇതിന്റെ പേരില്‍
    വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

     Also Read:ദീപികയും രണ്‍വീറും മാറി താമസിക്കും, വരാന്‍ പോകുന്നത് മോശം സമയം, പ്രവചനം വൈറലാവുന്നു Also Read:ദീപികയും രണ്‍വീറും മാറി താമസിക്കും, വരാന്‍ പോകുന്നത് മോശം സമയം, പ്രവചനം വൈറലാവുന്നു

    വിനീതും  ധ്യാനും

    ചേട്ടന്‍ വിനീതുമായി വളരെ അടുത്ത ബന്ധമാണ് ധ്യാനിന്. ഇപ്പോഴിതാ സംവിധായകന്‍ എന്ന നിലയില്‍ സഹോദരനില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ധ്യാന്‍. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിനീത് ശ്രീനിവാസന്‍ ടെക്‌നിക്കലി നോക്കുമ്പോള്‍ അത്ര വലിയ സംവിധായകനൊന്നുമല്ലന്നൊണ് ധ്യാന്‍ പറയുന്നത്

    നടന്റെ വാക്കുകള്‍ ഇങ്ങനെ.

    നടന്റെ വാക്കുകള്‍ ഇങ്ങനെ...'ഏട്ടന്‍ എന്ന സംവിധായകനില്‍ നിന്ന് ഞാന്‍ ഒന്നും പഠിച്ചിട്ടില്ല. കാരണം ടെക്നിക്കലി നോക്കുകയാണെങ്കില്‍ ഇവിടെ വിനീത് ശ്രീനിവാസനെക്കാളും എഫിഷ്യെന്റായ എത്രയോ സംവിധായകരുണ്ട്. പക്ഷെ അവര്‍ക്കൊന്നും ഇല്ലാത്തത് നല്ല കഥയാണ്. വിനീത് ശ്രീനിവാസനേക്കാളും എത്രയോ മികച്ച സംവിധായകര്‍ മോശം സിനിമ എടുക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ ടെക്നിക്കലി നോക്കുകയാണെങ്കില്‍ ഗ്രേറ്റ് ഒന്നുമല്ല';ധ്യാന്‍ പറയുന്നു

    ഇമോഷണലി വീഴ്ത്തും

    'കഥയിലും പിന്നെ ആളുകളെ വീഴ്ത്താനുള്ള ചില സാധനങ്ങളും മൂപ്പരിടും. അതിനര്‍ത്ഥം പുള്ളി ടെക്നിക്കലി മോശമാണെന്നല്ല. ആളുകളെ ഇമോഷണലി വീഴ്ത്തും. പിന്നെ മ്യൂസിക്കലി കവറപ്പ് ചെയ്യുക. ഒന്നും ഇല്ലാത്ത കഥകളെ പോലും കുറച്ച് മ്യൂസിക്ക് കേറ്റി പുള്ളി വലുതാക്കി മാറ്റും. അങ്ങനത്തെ കുറച്ച് കണ്ണില്‍ പൊടിയിടല്‍ പരിപാടി ഞാന്‍ പുള്ളിയില്‍ നിന്നും പഠിച്ചിട്ടുണ്ട്. പിന്നെ ഗായകനില്‍ നിന്നുമാണല്ലോ പുള്ളി സംവിധായകനായത്. അതിന്റെ എല്ലാ ഗുണവും ചേട്ടനുണ്ട്'; ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

    അരവിന്ദന്റെ അതിഥികള്‍

    'ചേട്ടനും അച്ഛനും അഭിനയിച്ച ചിത്രമായ അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ, എനിക്കൊരു ആവറേജ് സിനിമയായിട്ടെ തോന്നിയിട്ടുള്ളു. പക്ഷെ അതൊരു സൂപ്പര്‍ ഹിറ്റ് സിനിമയായി മാറി. കാരണം പാട്ടിന് വലിയ പ്രാധാന്യമുണ്ട് ആ സിനിമയില്‍. സംഗീതവും ശബ്ദവും വലിയൊരു ഘടകമാണ്. ടെക്നിക്കലി ഞാന്‍ ഒരിക്കലും പുള്ളിയെ ഫോളോ ചെയ്തിട്ടില്ല. പിന്നെ എന്റെ ആദ്യ സിനിമ കഥ ആവറേജായിരുന്നെങ്കിലും ടെക്നിക്കലി നല്ലതായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്' ധന്യ പറഞ്ഞ് നിര്‍ത്തി.

     ഉടല്‍

    വിനീത് സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ ധ്യാന്‍ സിനിമയില്‍ എത്തിയത്. പിന്നീട് ക്യാമറയ്ക്ക് മുന്നിലു പിന്നിലും സജീവമാവുകയായിരുന്നു. ഈ വര്‍ഷം നിരവധി ചിത്രങ്ങള്‍ നടന്റേതായി പുറത്ത് വരുന്നുണ്ട്. ഉടലാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. ധ്യാനിനോടൊപ്പം ഇന്ദ്രന്‍സും ദുര്‍ഗകൃഷ്ണയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമാണിത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

    English summary
    Dhayan Sreenivasan Opens Up About Brother Vineeth's Film Making, went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X