twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ സച്ചിന്‍ തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണം

    By Midhun Raj
    |

    പതിവ് പോലെ ഈ ആഴ്ചയും നിരവധി മലയാള സിനിമകളാണ് റിലീസിന് എത്തിയിരിക്കുന്നത്. മലയാള ചിത്രങ്ങള്‍ക്കൊപ്പം തമിഴില്‍ നിന്നും സിനിമകള്‍ റിലീസ് ചെയ്തിരുന്നു. ധ്യാന്‍ ശ്രീനിവാസന്റെ സച്ചിന്‍, വിജയ് ബാബു നിര്‍മ്മിച്ച ജനമൈത്രി, അമല പോളിന്റെ ആടൈ, വിക്രമിന്റെ കദരം കൊണ്ടന്‍ തുടങ്ങിയവ ഇന്ന് റിലീസ് ചെയ്ത ചിത്രങ്ങളാണ്, കുട്ടിമാമ എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ സിനിമ കൂടിയാണ് സച്ചിന്‍.

    120തിലധികം തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിരുന്നു.

    ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും

    ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും

    ഒരിടവേളയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് സച്ചിന്‍. കുഞ്ഞിരാമായണം മുതലുളള മിക്ക ചിത്രങ്ങളിലും ധ്യാനിനൊപ്പം പ്രധാന വേഷത്തില്‍ അജു വര്‍ഗീസും അഭിനയിച്ചിരന്നു. കുഞ്ഞിരാമായണത്തിന് ശേഷം അടി കപ്യാരെ കൂട്ടമണി, ഒരേമുഖം, ഗുഢാലോചന തുടങ്ങിയ സിനിമകളിലായിരുന്നു ഈ കൂട്ടുകെട്ട് ഒന്നിച്ചഭിനയിച്ചിരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരുടെതുമായി സച്ചിന്‍ എന്നൊരു ചിത്രം കൂടി റിലീസ് ചെയ്തിരിക്കുന്നത്.

    അന്ന രേഷ്മ രാജനാണ് നായിക

    അന്ന രേഷ്മ രാജനാണ് നായിക

    സിനിമയില്‍ സച്ചിന്‍ എന്ന ടൈറ്റില്‍ റോളില്‍ ധ്യാന്‍ എത്തുമ്പോള്‍ ക്യാപ്റ്റന്‍ ജെറി എന്ന റോളിലാണ് അജു വര്‍ഗീസ് എത്തുന്നത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ കോമഡി ചിത്രം മണിരത്നം ഫെയിം സന്തോഷ് നായര്‍ സംവിധാനം ചെയ്തിരിക്കുന്നു. എസ് എല്‍ പുരം ജയസൂര്യയുടെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ജൂഡ് ആഗ്നേല്‍ സൂധീറും ജൂബി നൈനാനും ചേര്‍ന്നാണ് സച്ചിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

    വമ്പന്‍ താരനിര

    വമ്പന്‍ താരനിര

    ധ്യാനിനും അജു വര്‍ഗീസിനുമൊപ്പം ഹരീഷ് കണാരന്‍, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിളള രാജു, മാലാ പാര്‍വ്വതി, രശ്മി ബോബന്‍, സേതുലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു. സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ കാരണം റിലീസ് വൈകുകയായിരുന്നു.

    പ്രേക്ഷക പ്രതികരണം

    പ്രേക്ഷക പ്രതികരണം

    അതേസമയം റൊമാന്റിക്ക് കോമഡി ചിത്രമായിട്ടാണ് സച്ചിന്‍ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. 136 മിനിറ്റ് ദൈര്‍ഘ്യമാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിലുളളതെന്നും അറിയുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വലിയ സ്‌കോര്‍ നേടുന്ന മാച്ച് നടന്ന ദിവസം ജനിക്കുന്ന ആളായിട്ടാണ് ധ്യാന്‍ എത്തുന്നത്. അച്ഛനായിട്ട് എത്തുന്ന മണിയന്‍പിളള രാജു ആ ദിവസം ധ്യാനിന്റെ കഥാപാത്രത്തിന് സച്ചിന്‍ എന്ന പേര് നല്‍കുന്നു. തുടര്‍ന്ന് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ആളായി ധ്യാനിന്റെ കഥാപാത്രം വളരുന്നു. മുഴുനീള ഹാസ്യ ചിത്രമായിട്ടാണ് സച്ചിന്‍ അണിയറക്കാര്‍ ഒരുക്കിയതെന്ന് അറിയുന്നു.

    അജു വര്‍ഗീസും ഹരീഷ് കണാരനുമാണ്

    അജു വര്‍ഗീസും ഹരീഷ് കണാരനുമാണ്

    അജു വര്‍ഗീസും ഹരീഷ് കണാരനുമാണ് സിനിമയില്‍ കുറച്ച് കൂടി സ്‌കോര്‍ ചെയ്യുന്നത്. രണ്ടു പേരും സിനിമയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്ന് അറിയുന്നു. ധ്യാനിനേക്കാളും ഇവര്‍ രണ്ടുപേരുടെയും പ്രകടനത്തെക്കുറിച്ചാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്.
    സച്ചിന്റെ ആദ്യ പകുതിക്ക് മോശമല്ലാത്ത പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    കണ്ണില്‍ പന്തം കൊളുത്തെടാ...! വിജയ് ദേവരകൊണ്ടയ്ക്ക് വേണ്ടി കംമ്രേഡ് ആന്തവുമായി ദുല്‍ഖര്‍ സല്‍മാന്‍!കണ്ണില്‍ പന്തം കൊളുത്തെടാ...! വിജയ് ദേവരകൊണ്ടയ്ക്ക് വേണ്ടി കംമ്രേഡ് ആന്തവുമായി ദുല്‍ഖര്‍ സല്‍മാന്‍!

    English summary
    dhyan sreenivasan's sachin movie audience response
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X