For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെ വിചാരിച്ചാകും അന്ന് നയൻതാര ഇറക്കി വിടാഞ്ഞത്! ചെന്നൈയിലുണ്ടായ സംഭവം വെളിപ്പെടുത്തി ധ്യാൻ

  |

  ഒരു ഇടവേളയ്ക്ക് ശേഷം ലേഡി സൂപ്പർസ്റ്റാർ നയൻതാര മോളിവുഡിൽ മടങ്ങി എത്തിയ ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധനം ചെയ്ത ചിത്രം ഓണം റിലീസായിട്ടാണ് തിയേറ്ററുകളിൽ എത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം നിവിൻ പോളി പഴയ ഫ്ലോയിലേയ്ക്ക് എത്തിയ ചിത്രം കൂടിയാണിത് .

  കോളിവുഡിൽ ബിഗ് ബജറ്റ് ചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന നയൻസ് മലയാളത്തിലും ഇതുവരെ പ്രത്യക്ഷപ്പെട്ടത് സൂപ്പർ താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളിലായിരുന്നു. എന്നാൽ ലവ് ആക്ഷൻ ഡ്രാമയിലെ താരത്തിന്റെ എൻട്രിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിന്റെ കഥ പറയാൻ നയൻസിനു മുന്നിൽ എത്തിയ അനുഭവത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. വനിതയുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  നയൻസ് ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് ലേഡി സൂപ്പർസ്റ്റാറായി തിളങ്ങുമ്പോഴാണ് ലവ് ആക്ഷൻ ഡ്രാമയുടെ കഥയുമായി താൻ എത്തുന്നത്. ഏട്ടൻ വിനീത് വഴിയാണ് നയൻസിലേയ്ക്ക് എത്തുന്നത്. ഫോൺ വിളിച്ച് അനുവാദം ചോദിക്കുകയും അടുത്ത ദിവസം വൈകുന്നേരം ചെന്നൈയിലുളള ഓഫീസിലേയ്ക്ക് കഥ പറയാനായി താരം ചെല്ലാനും പറഞ്ഞു.

  നാലു മാണിക്കാണ് ഓഫീസിൽ എത്താൻ പറഞ്ഞത്. പതിവുപോലെ താൻ നേരം വൈകി. അവിടെ എത്തുമ്പോൾ അഞ്ച് മണി. അവിടെ നയൻസിനെ കാണാനായി അപ്പോയ്മെന്റിനും ഒരു മണിക്കൂർ മുൻപ് ആളുകൾ കാത്തിരിപ്പുണ്ടായിരുന്നു. അന്ന് അച്ഛനെ ഓർത്താകണം എന്നോട് പുറത്തു പോകാൻ പറയാഞ്ഞത്.

  കഥ കേട്ട് കഴിഞ്ഞയുടൻ കൈ തരുകയായിരുന്നു.. ഓക്കെ ശരി ബൈ ഇതെനിയ്ക്ക് ചെയ്യാൻ പറ്റില്ല എന്ന് പറയാനാകും കൈ തന്നത് എന്നാണ് താൻ ആദ്യം വിചാരിച്ചത്. എന്നാൽ പക്ഷെ നമുക്ക് ചെയ്യാം എന്നാണ് . ഇത് താൻ ഓട്ടും പ്രതീക്ഷിക്കാത്തതായിരുന്നു എന്നും ധ്യാൻ പറഞ്ഞു. കഥ കേട്ടയുടൻ പിന്നെ മറുപടി പറയാമെന്നോ അല്ലെങ്കിൽ തിരുത്തുകള്‍ വരുത്തി വീണ്ടും വരാനോ പറയുമെന്നാണ് അന്ന് കരുതിയതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

  ഏറ്റവും രുചിയുള്ള ഇറച്ചി ഏതാണെന്ന് അറിയാമോ! ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ജല്ലിക്കെട്ട്, ട്രെയിൽ

  ഓണം റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ പുറത്തു വന്ന ഗാനം സോഷ്യൽ മീഡിയയിലും യൂട്യൂബിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. കുടുക്കുപ്പൊട്ടിയ കുപ്പായം എന്ന് തുടങ്ങിയ ഗാനം പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. ഷാൻ റഹ്മാൻ സംഗീതം നൽകി വിനീത് ശ്രീനീവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  ഭർത്താവിന്റെ ചിത്രം വെളിപ്പെടുത്തി വിവാദ നടി! പക്ഷെ ഒരു ട്വിസ്റ്റുണ്ട്...

  മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് കഥാപാത്രങ്ങളാണ് തളത്തിൽ ദിനേശനും ശോഭയും. നടൻ ശ്രീനിവാസൻ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ വടക്ക് നോക്കി യത്രത്തിൽ ശ്രീനിവാസൻ, പാർവതി എന്നിവർ തകർത്ത് അഭിനയിച്ച് കയ്യടി വാങ്ങിയ തളത്തിൽ ദിനേശൻ ശോഭ എന്നീ കഥപാത്രങ്ങൾ വർഷങ്ങൾ ശേഷം ലവ് ആക്ഷൻ ഡ്രാമയിലൂടെ വീണ്ടും വെള്ളിത്തിരയിൽ കൊണ്ടു വരുകയായിരുന്നു.തളത്തിൽ ദിനേശനായി നിവിൻ പോളി എത്തുമ്പോൾ ശേഭയായത് നയൻതാരയാണ്.

  English summary
  Dhyan sreenivasan says about Nayanthara entry For love action drama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X